കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് മധുരക്കിഴങ്ങ്. വിശപ്പു കുറയ്ക്കുവാനുള്ള സ്വാദു നിറഞ്ഞ ഒരു ഭക്ഷണം എന്നതിലുപരിയായി മധുരക്കിഴങ്ങിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കാം.
- മധുരമുള്ളതു കൊണ്ട് ഇത് പ്രമേഹമുണ്ടാക്കുമെന്ന ധാരണ വേണ്ട്. ഇത് ശരീരത്തിലെ ഗ്ലൈസമിക് ഇൻഡെക്സ് കുറയ്ക്കും. പ്രമേഹത്തെ ചെറുക്കും.
- ഇതിൽ വൈറ്റമിൻ ബി 6 ധാരാളം അടങ്ങിയിട്ടുണ്ട്. ഹൃദയാഘാതം ചെറുക്കാൻ ഇത് സഹായിക്കും.
- വൈറ്റമിൻ സിയുടെ നല്ലൊരു ഉറവിടം കൂടിയാണ് മധുരക്കിഴങ്ങ്. ഇത് എല്ലുകളുടേയും പല്ലുകളുടേയും വളർച്ചയ്ക്കു സഹായിക്കും.
- അയേൺ അടങ്ങിയിരിയ്ക്കുന്നതു കൊണ്ട് രക്തമുണ്ടാകാൻ മധുരക്കിഴങ്ങ് നല്ലതാണ്.
- ഇതിലെ വൈറ്റമിൻ സി, ബീറ്റാ കരോട്ടിൻ എന്നിവ ശരീരത്തിന് പ്രതിരോധശേഷി ന്ൽകും. രോഗസാധ്യത കുറയ്ക്കും.
- ഇതിലെ കരാറ്റനോയ്ഡുകൾ കണ്ണിന് കാഴ്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ചപ്രശ്നങ്ങൾക്ക് ഇത് ഉത്തമമാണ്.
- ചർമത്തിൽ ചുളിവുകൾ വീഴുന്നതു തടയാൻ മധുരക്കിഴങ്ങിന് കഴിയും. ഇതിലെ ബീറ്റാ കരോട്ടിനാണ് ഇതിന് സഹായിക്കുന്നത്.
- സ്ട്രെസ് കുറയ്ക്കാനും മധുരക്കിഴങ്ങ് നല്ലതാണ്. ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നൽകുന്നത്. ഇത് ഹൃദയത്തിനും എല്ലുകൾക്കും നാഡികൾക്കും ഗുണം നൽകും.
- ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്നങ്ങൾക്കും മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കും ഇത് നല്ലൊരു പരിഹാരമാണ്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
വാട്ടർ ഡയറ്റ്: 10 ദിവസത്തിനുള്ളിൽ തടി കുറയ്ക്കാനും ആരോഗ്യവും മെച്ചപ്പെടുത്താനുമുള്ള വഴി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.