പോഷക ഘടകങ്ങളുടെ കലവറയാണ് തണ്ണിമത്തൻ. വിറ്റാമിൻ എ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 1, വിറ്റാമിൻ സി, ഫൈബർ, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ തണ്ണമത്തനിൽ ധാരാളം അടങ്ങിയിട്ടുണ്ട്.
ദഹനം സുഗമമാക്കാനും വിശപ്പും ദാഹവും ശമിപ്പിക്കാനും തണ്ണിമത്തൻ കഴിക്കുന്നത് വളരെ നല്ലതാണ്. വൈവിധ്യമാർന്ന പോഷകങ്ങളും 90% വെള്ളവും കൊണ്ട് നിറഞ്ഞിരിക്കുന്ന ഈ ഫലം സംതൃപ്തിയും ഉന്മേഷവും നൽകും. തണ്ണിമത്തന്റെ അത്ഭുതപ്പെടുത്തുന്ന ചില ആരോഗ്യഗുണങ്ങൾ നോക്കാം
- രക്തയോട്ടം വർധിപ്പിക്കാനും ഓർമ്മശക്തി കൂട്ടാനും തണ്ണിമത്തൻ സഹായിക്കും.
- ചർമ്മ പ്രശ്നങ്ങൾക്ക് തണ്ണിമത്തൻ ഒരുപരിധി വരെ പരിഹാരമാണ്. ചർമ്മത്തിൽ എപ്പോഴും ജലാംശം നിലനിർത്താനും തണ്ണിമത്തൻ കഴിക്കുന്നത് പ്രയോജനപ്രദമാണ്.
- മൃതകോശങ്ങളെ അകറ്റി ചർമ്മത്തിന് തിളക്കമേകാനും ഈ ഫലവർഗം കഴിക്കുന്നത് നല്ലതാണ്. ചർമ്മത്തിലെ ചുളിവുകൾ അകറ്റി യുവത്വം നിലനിർത്താനും തണ്ണിമത്തന് കഴിവുണ്ട്.
- ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ക്യാൻസറിനെ പ്രതിരോധിക്കാനും തണ്ണിമത്തൻ സഹായിക്കും.
- തണ്ണിമത്തനിലെ ഉയർന്ന ജലാംശം രക്തത്തിൽ അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നു. ദിവസവും ഒരു കപ്പ് തണ്ണിമത്തൻ കഴിച്ചാൽ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
- ഒരു വലിയ കഷ്ണം തണ്ണിമത്തന്റെ കഴിക്കുമ്പോൾ താരതമ്യേന വളരെ ചെറിയ കലോറിയാണ് ശരീരിത്തിലെത്തുക. അതിനാൽ ഇടയ്ക്കിടെ വിശപ്പ് ഉണ്ടാകുന്നവർക്ക് അത് ശമിപ്പിക്കാൻ തണ്ണിമത്തൻ നല്ലതാണ്, ശരീര ഭാരം വർദ്ധിപ്പിക്കില്ല.
- രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് തണ്ണിമത്തൻ വളരെ സഹായകരമാണ്. പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം ഇതിൽ അടങ്ങിയിട്ടുണ്ട്.
- എല്ലുകൾക്ക് ബലമേകാനും തണ്ണിമത്തൻ സഹായിക്കും.
- സൂര്യപ്രകാശത്തിൽ അടങ്ങിയിട്ടുള്ള അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും തണ്ണിമത്തന് കഴിവുണ്ട്.
- വേനക്കാലത്ത് കണ്ടുവരുന്ന ഹീറ്റ് സ്ട്രോക്ക് ചെറുക്കാനുള്ള നല്ലൊരു വഴിയാണ് തണ്ണിമത്തൻ. പഴത്തിലെ ഗണ്യമായ അളവിലുള്ള വെള്ളവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ താപാഘാതത്തിൽ നിന്ന് തടയുന്നു. ആ സമയങ്ങളിൽ വെയിലത്ത് പോകുന്നതിന് മുമ്പ് കുറച്ച് തണ്ണിമത്തൻ ജ്യൂസ് കുടിച്ചാൽ, അത് നിങ്ങളുടെ ശരീരത്തെ തണുപ്പിക്കുകയും ശരീര താപനില നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക
നോൺവെജ് ഭക്ഷണങ്ങളുടെ ഗുണങ്ങളും ദോഷങ്ങളും... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.