Sections

ഓറഞ്ച് തൊലിയുടെ ആരോഗ്യഗുണങ്ങൾ

Wednesday, May 15, 2024
Reported By Soumya
Health benefits of orange peel

ഓറഞ്ചിന്റെ അതേ ഗുണങ്ങൾ തന്നെ ഓറഞ്ചിന്റെ തൊലിയ്ക്കും ഉണ്ട്. മുഖസൌന്ദര്യം വർധിപ്പിക്കുന്നതിൽ തുടങ്ങി കൊളസ്ട്രോളും തടിയും കുറയ്ക്കാൻ വരെ ഓറഞ്ച് തൊലി ഉപയോഗിക്കാവുന്നതാണ്. ഓറഞ്ചിന്റെ തൊലിയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  • 100 ഗ്രാം ഓറഞ്ച് തൊലിയിൽ 25 ഗ്രാം വരെ കാർബോഹൈഡ്രേറ്റും, 11 ഗ്രാം ഫൈബറും 1.5 ഗ്രാം പ്രോട്ടീനും, 1 ഗ്രാം സിട്രസ് ഓയിലും അടങ്ങിയിട്ടുണ്ട്.കൂടാതെ വൈറ്റമിൻ സി അയേൺ, സിങ്ക്, മെഗ്നീഷ്യം, കോപ്പർ എന്നിവയും ഉൾപ്പെടുന്നു.
  • ഓറഞ്ച് തൊലി മൂന്ന് ദിവസമെങ്കിലും വെയിലത്ത് വച്ച ശേഷം മിക്സിയിലിട്ട് പൊടിച്ചെടുക്കുക. ഇതിൽ 2 സ്പൂണ് എടുത്ത് അതേ അളവിൽ തൈരും 1 സ്പൂൺ തേനും ചേർത്ത് കുഴക്കുക. മുഖത്ത് പുട്ടി 20 മിനുട്ടിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ചെയ്ത് നോക്കു, മുഖത്തെ കറുത്ത് പാടുകളും, വെയിൽ കൊണ്ടതിൻറെ കരുവാളിപ്പും കുറയും.
  • മലവിസർജനം കൃത്യമായി നടത്താൻ സഹായിക്കും. അസിഡിറ്റി ഉള്ളവർക്കും വയറിലെ എരിച്ചലിനും ഓറഞ്ച് തൊലി നല്ല മരുന്നാണ്.
  • മഞ്ഞ പല്ലുകൾ വെളുപ്പിക്കാൻ ഓറഞ്ച് തൊലി നല്ലതാണ്. ഓറഞ്ച് തൊലിയുടെ ഉൾഭാഗം കൊണ്ട് ഒന്നോ രണ്ടോ മിനിറ്റ് പല്ലിൽ ഉരച്ചാൽ മതി. ദിവസം രണ്ട് തവണ ഇത് ചെയ്യാം. ഓറഞ്ച് പൊടി ടൂത്ത് പേസ്റ്റിനൊപ്പം ചേർത്ത് രണ്ട് നേരം പല്ല് തേച്ചാലും ഇതേ ഗുണം ലഭിക്കും.
  • നാരങ്ങയിലെന്ന പോലെ വിറ്റാമിൻ സി അടങ്ങിയ സിട്രസ് ഫ്രൂട്ടാണ് ഓറഞ്ചും. വിറ്റമിൻ സി ധാരാളമുള്ള ഓറഞ്ച് തൊലി ഉണക്കിയ ശേഷം തയ്യാറാക്കുന്ന ഓറഞ്ച് ടീ വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന പാനീയമാണ്. ചൂടാക്കിയ 1 ഗ്ലാസ്സ് വെള്ളത്തിൽ 1 സ്പൂൺ തൊലി ഇടുക. 10 മിനുട്ടിന് ശേഷം തൊലി മാറ്റി ഈ പാനീയം തേൻ ചേർത്ത് കഴിക്കുക. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കളയാൻ ദിവസവും രണ്ട് നേരം ഈ പാനീയം കഴിക്കുക.
  • ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ മികച്ചതാണ് ഓറഞ്ച് തൊലി. മുകളിൽ പറഞ്ഞ രീതിയിൽ ഓറഞ്ച് ചായ കഴിക്കുന്നത് ഇതിന് ഉത്തമം. ഇത് വഴി ഹൃദയാരോഗ്യം നിലനിർത്താം.
  • ഓറഞ്ച് തൊലി കൊണ്ടുള്ള മറ്റൊരു ആരോഗ്യ ഗുണമാണ് പ്രതിരോധശേഷി. വൈറ്റമിൻ സി ധാരാളം അടങ്ങിയ ഇവ ശരീരത്തെ സംരക്ഷിച്ചു നിർത്താൻ കഴിവുള്ളതാണ്. രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.