Sections

സവാളയുടെ ആരോഗ്യഗുണങ്ങൾ

Friday, Dec 15, 2023
Reported By Soumya
Onion Health Benefits

നമ്മുടെ നിത്യേനയുള്ള ഭക്ഷണത്തിൽ ഒഴിവാക്കാനാവാത്ത സാനിധ്യമാണ് സവാള. കറിക്കും മറ്റ് ഭക്ഷ്യ പദാർത്ഥങ്ങൾക്കും രുചി കൂട്ടാൻ സവാള കൂടിയേ തീരൂ. എന്നാൽ രുചി മാത്രമല്ല മികച്ച ഔഷധ ഗുണവുമുള്ളതാണ് സവാള എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മികച്ച ആന്റി ഓക്സിഡന്റുകളായ സൾഫറിന്റേയും, ക്യുവെർസെറ്റിന്റേയും സാന്നിധ്യമാണ് സവാളക്ക് ഔഷധഗുണം നൽകുന്നത്. ഇവ ശരീരത്തിലെ ദ്രോഹകാരികളായ മൂലകങ്ങളെ നിർവീര്യമാക്കുന്നു. സവാളയുടെ ആരോഗ്യകരമായ ഗുണങ്ങളെന്തെല്ലാമെന്ന് നോക്കാം.

  • സവാളയിൽ ഉള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും. മാത്രമല്ല നല്ല കൊളസ്ട്രോളിന്റെ തോത് ഉയർത്തിയും ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.
  • ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിലും മുന്നിലാണ് സവാള.
  • കാഴ്ചശക്തി മെച്ചപ്പെടുത്താനും സവാളയുടെ ഉപയോഗം സഹായിക്കും.
  • ആന്റിഓക്സിഡന്റുകളും ഓർഗാനോ സൾഫർ ഘടകങ്ങളും ചേർന്ന് അർബുദത്തെ പ്രതിരോധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത.
  • വിളർച്ച തടയാനും സവാള സഹായിക്കും.ഇതിലുള്ള ഓർഗാനിക് സൾഫൈഡാണ് ഇതിന് സഹായിക്കുന്നത്.
  • രക്തക്കുഴലുകൾക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെയും (അതീറോസ്ക്ലീറോസിസ്) ഇത് തടയുന്നു. ഇതു കൂടാതെ രക്തത്തിലെ പ്ലേറ്റ്ലറ്റുകളിൽ അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്നതിനെ തടയാനുള്ള പ്രകൃതിദത്തമായ ഗുണവും സവാളയ്ക്കുണ്ട്.
  • ഉള്ളിനീരും തേനും സമം ചേർത്ത മിശ്രിതം ചുമയ്ക്കുള്ള ഔഷധമാണ്. ശ്വാസനാളത്തിൻറെ സങ്കോചനത്തെ തടഞ്ഞ് ആസ്ത്മ രോഗികൾക്ക് ആശ്വാസം നൽകാനും.
  • സവാള നീരും തേനും അല്ലെങ്കിൽ സവോള നീരും ഒലിവെണ്ണയും ചേർന്ന മിശ്രതം ത്വക്കിന് തിളക്കമേകുന്നു.മുഖക്കുരു കുറയ്ക്കാനും സഹായിക്കുന്നു.
  • സവാളയും അമിതമായാൽ നന്നല്ല. കാരണം വയറെരിച്ചിൽ, ഓക്കാനം എന്നിവ ഉണ്ടാവാം. സവാള എണ്ണയിൽ വഴറ്റിയും പൊരിച്ചതും അധികം കഴിക്കാതിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിന് നല്ലത്. ഇവിടെ വില്ലൻ സവാളയല്ല, എണ്ണയും കൊഴുപ്പുമാണ് എന്ന കാര്യം കൂടി ഓർക്കണം. ധാരാളം വെളിച്ചവും കാറ്റുമുള്ള സ്ഥലങ്ങളിൽ വേണം സവാള സൂക്ഷിക്കാൻ.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.