Sections

മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങൾ

Wednesday, Oct 23, 2024
Reported By Soumya
Fresh moringa leaves showcasing their nutritional benefits for health

മലയാളികളുടെ ഭക്ഷണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു മുരിങ്ങയില. കാലം മാറുന്നതിനൊപ്പം കോലം മാറും എന്നു പറയുന്നതു പോലെ മുരിങ്ങയിലയും മലയാളിയുടെ തീൻമേശകളിൽ നിന്ന് പതുക്കെ പടിയിറങ്ങി തുടങ്ങി. പച്ചനിറത്തിലുള്ള ഇലവർ?ഗങ്ങളിൽ ഏറ്റവും മികച്ചതാണ് മുരിങ്ങയില. പോഷക സമ്പുഷ്ടമാണ് മുരിങ്ങയില. മുന്നൂറിൽ പരം രോഗങ്ങൾ ഇല്ലാതാക്കാനുള്ള കഴിവ് മുരിങ്ങയിലക്കുണ്ടെന്നാണ് പറയപ്പെടുന്നത്.

  • ഓർമശക്തി വർദ്ധിപ്പിക്കാൻ മുരിങ്ങയില സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. വിറ്റാമിൻ സി, വിറ്റാമിൻ ഇ എന്നിവക്കു പുറമെ ഉയർന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകൾ അൾസിമേഴ്സ് വരാതിരിക്കാനും, അൾസിമേഷ്സ് രോഗികൾക്കും ഗുണം ചെയ്യും.
  • രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചു നിർത്തുന്നു. കരളിന്റെ പ്രവർത്തനങ്ങളെയും സഹായിക്കുന്നു.
  • എല്ലാ ദിവസവും മുരിങ്ങയിലയിൽ അൽപ്പം മഞ്ഞൾപ്പൊടി ചേർത്ത് വഴറ്റി കഴിച്ചാൽ പ്രമേഹ സാധ്യത പൂർണമായും ഇല്ലാതാക്കാം. പ്രമേഹമുള്ളവർക്ക് രോഗം നിയന്ത്രിക്കാനും കഴിയും. ഇതിനു പുറമെ മുരിങ്ങയില-മഞ്ഞൾ കൂട്ട് പ്രതിരോധശേഷി ഇരട്ടിയാക്കുന്നു.
  • പ്രോട്ടീൻ സമ്പുഷ്ടമാണ് മുരിങ്ങയില. ഇതിൽ ധാരാളമായി അമിനോ ആസിഡുകൾ അടങ്ങിയിരിക്കുന്നു. മനുഷ്യ ശരീരത്തിൽ ഉത്പാദിപ്പിക്കാത്തവയാണ് ഇതിൽ പത്തെണ്ണം.
  • കണ്ണിനുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റാൻ മുരിങ്ങയില കഴിച്ചാൽ മതി. കാത്സ്യത്തിന്റെ ഒരു കലവറ തന്നെയാണിത്.
  • ഇരുമ്പിന്റെയും ഫോസ്ഫറസിന്റെയും അംശം ധാരാളമായി മുരിങ്ങയിലയിലുണ്ട്. എല്ലുകൾക്കും പല്ലുകൾക്കും ശക്തി നൽകുന്നു. ഇതിനു പുറമെ നാഡീസംബന്ധമായ എല്ലാ പ്രശ്നങ്ങളും കുറക്കുന്നു.
  • മുരിങ്ങയില കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാകുന്നു.
  • ഗർഭിണികളായ സ്ത്രീകൾ മുരിങ്ങയില കഴിക്കുന്നതു ഗർഭത്തിൽ ഉള്ള കുഞ്ഞിന്റെ പോഷണത്തിന് നല്ലതാണ്.
  • വൈറ്റമിൻ സി കൂടിയതോതിൽ അടങ്ങിയിരിക്കുന്ന മുരിങ്ങയില ഓറഞ്ചിന്റെ ഏഴ് മടങ്ങ് ഗുണം നൽകും. ഇത് പനി, ജലദോഷം പോലുള്ള രോഗങ്ങൾക്ക് നല്ല മരുന്നാണ്.
  • മുരിങ്ങയിലെ ഫൈബർ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.