ആന്റി ഓക്സിഡന്റ്സിന്റുകൾ അടങ്ങിയ പുതിനയില മൊത്തത്തിലുള്ള ആരോ?ഗ്യത്തിന് ഫലപ്രദമാണ്.പുതിനയിൽ ഇരുമ്പ്, മാംഗനീസ്, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു.
- പുതിനയില വീക്കം തടയുവാൻ സഹായിക്കുന്ന പ്രകൃതിദത്ത പരിഹാരമാണ്. ഇത് നിങ്ങളുടെ വയറിലെ ഏത് തരത്തിലുമുള്ള വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ദഹനക്കേട് ഒഴിവാക്കാനും പുതിനയില ഫലപ്രദമാണ്.
- പുതിനയിലയിൽ ഉയർന്ന അളവിൽ സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് മുഖക്കുരുവിനെയും പാടുകളെയും ഫലപ്രദമായി നേരിടാൻ ഉത്തമമാണെന് അറിയപ്പെടുന്നു.
- പ്രഭാത രോഗം പലപ്പോഴും അനുഭവിക്കുന്ന ഗർഭിണികളായ സ്ത്രീകൾക്കുള്ള മികച്ച പരിഹാരമാണിത്.പ്രഭാത രോഗവുമായി ബന്ധപ്പെട്ട മനംപുരട്ടൽ ചികിത്സിക്കുന്നതിനുള്ള മികച്ച പരിഹാരമാണിത്. ഇത് ദഹനത്തിന് ആവശ്യമായ എൻസൈമുകളെ സജീവമാക്കുകയും ഓക്കാനം തടയുകയും ചെയ്യുന്നു.
- പുതിനയില വായിൽ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും പല്ലിലെ പ്ലാക്ക് നിക്ഷേപം ശുദ്ധീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല, ഇത് ബാക്ടീരിയകളെ നശിപ്പിക്കുകയും വായ്നാറ്റം തടയുകയും ചെയ്യും. അതുവഴി വായും പല്ലും സ്വാഭാവികമായും ആരോഗ്യകരമായി നിലനിർത്തുന്നു.
- കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പല ആളുകളെയും രോഗികളാക്കുന്നു. ജലദോഷത്തിനും ശ്വസന സംബന്ധമായ പ്രശ്നങ്ങൾക്കും പുതിന വെള്ളം സഹായകാണ്. മാത്രമല്ല, പുതിനയുടെ ആന്റി ബാക്ടീരിയൽ ഗുണം ചുമ മൂലമുണ്ടാകുന്ന അസ്വസ്ഥത ഒഴിവാക്കാനും സഹായിക്കുന്നു.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.

തണ്ണിമത്തന്റെ ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.