പച്ചക്കറികളുടെ കൂട്ടത്തിൽ ഏറ്റവും പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ടയ്ക്ക. വീട്ടിൽ വെണ്ടയ്ക്ക കൊണ്ട് പലതരത്തിലുള്ള കറികൾ ഉണ്ടാക്കാറുണ്ട് നമ്മൾ. ചെറുതൊന്നുമല്ല വെണ്ടയ്ക്ക കഴിച്ചാലുള്ള ഗുണങ്ങൾ. വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവ കൂടാതെ കാൽസ്യം, അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിങ്ക് എന്നിവയും ഉയർന്ന തോതിൽ നാരുകളും വെണ്ടയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വെണ്ടയ്ക്ക ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പല നേട്ടങ്ങളും ലഭ്യമാക്കാവുന്നതാണ്. പോഷകങ്ങൾ ഏറെയുള്ള വെണ്ടയ്ക്കയുടെ ആരോഗ്യഗുണത്തെ കുറിച്ച് വിശദമായി അറിയാം.
- പ്രതിരോധശേഷി ഉയർന്നതാണെങ്കിൽ മാത്രമേ എതു രോഗങ്ങളുടെയും സാധ്യതകളെ കുറയ്ക്കാൻ കഴിയുകയുള്ളൂ. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിൻ സി അടക്കമുള്ള നിരവധി പോഷകങ്ങൾ വെണ്ടക്കയിൽ അടങ്ങിയിട്ടുണ്ട്. നിരവധി രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിച്ചു നിർത്താൻ ഇതിലെ പോഷകങ്ങൾക്ക് സാധിക്കും.
- വെണ്ടയ്ക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ നല്ലതാണ്.
- എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിർത്താനാവശ്യമായ വിറ്റാമിനുകളാലും മിനറലുകളാലും സമ്പുഷ്ടമാണ് വെണ്ടയ്ക്ക.
- വിറ്റാമിൻ എയോടൊപ്പം തന്നെ ആന്റിഓക്സിഡന്റകളായ ബീറ്റ കരോട്ടിൻ, സെന്തീൻ, ലുട്ടീൻ എന്നിവയ ഉള്ളതിനാൽ കാഴ്ചശക്തി കൂട്ടാനും ഉത്തമമാണ് വെണ്ടയ്ക്ക.
- വെണ്ടയ്ക്കയ്ക്ക് ക്യാൻസർ സാധ്യത കുറയ്ക്കാനുള്ള കഴിവുണ്ട്. ഇതിൽ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന ലെക്റ്റിനുകൾക്ക് സ്തനാർബുദ കോശങ്ങളുടെ വളർച്ച കുറയ്ക്കാൻ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുന്നത് വഴി വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്ന ലയിക്കാത്ത നാരുകളും വെണ്ടയ്ക്കയിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇതിലെ ആന്റിഓക്സിഡന്റുകൾ ശരീരത്തിലെ കാൻസർ കോശങ്ങളുടെ വളർച്ചയെ ഒരുപരിധിവരെ തടഞ്ഞു നിർത്തുന്നു.
- വെണ്ടയ്ക്ക പതിവായി കഴിക്കുന്നത് മലബന്ധം, ഗ്യാസ് തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നു.
- വെണ്ടയ്ക്കയിലുളള നാരുകൾ ചെറുകുടലിലെ പഞ്ചസാരയുടെ ആഗിരണം വൈകിപ്പിക്കുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കുന്നു.
- ശരീരത്തിൽ അടിഞ്ഞുകൂടുന്ന അമിതകൊഴുപ്പ് ഇല്ലാതാക്കുന്നതിനും വെണ്ടയ്ക്കയിലെ നാരുകൾ സഹായിക്കും.
- ജലദോഷം, ചുമ എന്നിവ അകറ്റാൻ ദിവസവും വെണ്ടയ്ക്ക കഴിക്കുന്നത് ഗുണം ചെയ്യും.
- ഭ്രൂണാവസ്ഥയിൽ തലച്ചോറിന്റെ വികാസത്തിനു ഫോളിക്കാസിഡ് ആവശ്യമാണ്. വെണ്ടയ്ക്കയിൽ ഫോളേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
നിത്യവും മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.