Sections

ദിവസവും ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

Sunday, Dec 17, 2023
Reported By Soumya
Egg Diet

മലയാളികളുടെ ഭക്ഷണ ശീലത്തിന്റെ ഒരു ഭാഗം തന്നെയാണ് മുട്ട. എല്ലാ ദിവസവും ഓംലറ്റായോ പുഴുങ്ങിയോ ഒക്കെ മുട്ട കഴിക്കാൻ നമ്മളിൽ പലർക്കും ഇഷ്ടമാണ്. കൂടാതെ മുട്ട ദിവസവും കഴിക്കുന്നവരിൽ മസ്തിഷ്‌കാഘാതം വരാനുള്ള സാധ്യത 12% വരെ കുറയുന്നുവെന്നും വിലിയിരുത്തുന്നു. മുട്ട ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ ഒന്നാണെന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി നടന്ന പഠനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ദിവസവും മുട്ട കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ഗുണങ്ങൾ ഉണ്ടാകുമെന്ന് നോക്കാം: അയൺ, പ്രോട്ടീൻ എന്നിവയുടെ കലവറയാണ് മുട്ട. അത് കൊണ്ട് തന്നെ മുട്ട ആരോഗ്യത്തിന് വളരെ ഏറെ നല്ലതാണ്. മുട്ട കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാൽ മുട്ട കഴിക്കുന്നത് കൊണ്ട് ഒരിക്കലും കൊളസ്ട്രോൾ കൂടുകയല്ല ചെയ്യുന്നത് മറിച്ച് കൊളസ്ട്രോൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് കൊണ്ട് കരൾ പ്രവർത്തിച്ച് അമിതമായ കൊളസ്ട്രോളിനെ അഡ്ജസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. മുട്ടയിൽ എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളതെന്ന് നോക്കാം.

  • ദിവസവും മുട്ട കഴിക്കുന്നതിലൂടെ വിളർച്ച പോലെയുള്ള അസുഖങ്ങൾ കുറയ്ക്കുവാൻ സഹായകരമാകും.
  • ദിവസവും പ്രാതലിൽ മുട്ട ഉൾപ്പെടുത്തുന്നത് അമിത വണ്ണം കുറയ്ക്കുവാനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുവാനും സഹായിക്കും.
  • തലച്ചോറിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല ഒരു ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട കഴിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം വർധിക്കുന്നതോടൊപ്പം തന്നെ തലച്ചോറിലെ പ്രവർത്തനങ്ങളെ സുഖമമായി പ്രവർത്തിപ്പിക്കാനും ഇത് സഹായിക്കും.
  • ഗർഭിണികളായ സ്ത്രീകൾ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ അധികം നല്ലതാണ്. വയറ്റിൽ വളരുന്ന കുഞ്ഞിന്റെ ആരോഗ്യവും ഇത് വഴി വർധിക്കും. അത് കൊണ്ട് ഗർഭിണികളായ സ്ത്രീകൾ ആഹാര ക്രമീകരണത്തിൽ മുട്ടയും ഉൾപ്പെടുത്തുന്നത് വളരെ ഗുണം ചെയ്യും.
  • കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും നല്ല മാർഗമാണ് ഭക്ഷണ ക്രമീകരണത്തിൽ മുട്ട കൂടി ഉൾപ്പെടുത്തുക എന്നത്. കണ്ണിന്റെ കാഴ്ച ശക്തി വർധിപ്പിക്കാൻ മുട്ട സഹായിക്കും.
  • ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വർധിപ്പിക്കാൻ മുട്ട സഹായിക്കുന്നു. ദിവസവും മുട്ട കഴിക്കുന്നതിലൂടെ ശരീരത്തിലെ ഫാറ്റ് കുറച്ച് ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വർധിപ്പിക്കും.
  • മുട്ട ദിവസവും കഴിക്കുന്നതിലൂടെ കരളിന്റെ ആരോഗ്യം വർധിക്കുന്നു. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി 12 ആണ് കരളിന്റെ ആരോഗ്യത്തെ സഹായിക്കുന്നത്. മുട്ടയുടെ മഞ്ഞയും കരളിന്റെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.

ഇങ്ങനെ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് മുട്ട. എന്നിരുന്നാലും മുപ്പത് വയസ്സ് കഴിഞ്ഞാൽ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ദർ നിർദ്ദേശിക്കുന്നത്.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.