ഇന്ത്യൻ ഭക്ഷണത്തിന് ഒരു വ്യതിരിക്തമായ രുചി ചേർക്കുന്നതിനു പുറമേ, മുളകിന് ധാരാളം ആരോഗ്യ ഗുണങ്ങളും ഉണ്ട്. ഭക്ഷണത്തിൽ മണത്തിനും രുചിക്കുമായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പച്ചക്കറിയാണ് മുളക്. മുളക് പൊടിയെക്കാളും നല്ലത് പച്ച മുളക് ഉപയോഗിക്കുന്നതാണ്. പച്ച മുളകിന്റെ ഏറ്റവും പ്രധാനപ്പെട്ട ചില ആരോഗ്യ ഗുണങ്ങൾ നോക്കാം.
- മുളകിൽ 'ക്യാപ്സൈസിൻ' എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്, ഇത് ഉപാപചയ പ്രക്രിയയെ ഉത്തേജിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ കൊഴുപ്പ് നിക്ഷേപം കുറയ്ക്കുകയും ചെയ്യുന്നു.
- മുളകിൽ ഉയർന്ന അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്, ഇത് പ്രാഥമികമായി എല്ലുകളുടെ ആരോഗ്യത്തിന് കാരണമാകുന്നു. മുളക് വേണ്ടത്ര കഴിക്കുന്നത് പാലുൽപ്പന്നങ്ങളോട് അലർജിയുള്ള ആളുകൾക്ക് അവരുടെ പല്ലുകളും എല്ലുകളും ശക്തമാക്കുന്നതിന് ആവശ്യമായ അതേ ധാതുക്കൾ നൽകും.
- കാപ്സെയിസിന് ബാക്ടീരിയയെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ദീർഘ കാലമായുള്ള സൈനസ് അണുബാധ ഫലപ്രദമായി ഇല്ലാതാക്കാൻ ഇവയ്ക്ക് കഴിയും. ശുദ്ധമായ ഈ പ്രകൃതിദത്ത രാസവസ്തു മൂക്കടപ്പ് മാറ്റുകയും സൈനസുമായി ബന്ധപ്പെട്ടുണ്ടാകുന്ന അലർജികൾക്ക് ആശ്വാസം നൽകുകയും ചെയ്യും. ദിവസവും ചെറിയ അളവിൽ കാപ്സെയ്സിൻ ഉപയോഗിക്കുന്നത് ദീർഘ നാളായുള്ള മൂക്കടപ്പ് മാറാൻ സഹായിക്കും.
- ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ പച്ച മുളക് അർബുദ സാധ്യതയെ കുറയ്ക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇവ ഫ്രീ റാഡിക്കലുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു.
- രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പച്ചമുളകിനു കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ പ്രമേഹരോഗികൾക്ക് തീർച്ചയായും കഴിക്കാവുന്ന ഒന്നാണ് പച്ചമുളക്.
- വിറ്റാമിൻ സിയും ബീറ്റാകരോട്ടിനും ധാരാളമുള്ളതിനാൽ കണ്ണിന്റെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും പച്ചമുളക് നല്ലതാണ്. ഇരുമ്പിൻറെ കലവറയായ പച്ചമുളകിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തിലെ അണുബാധ അകറ്റാൻ സഹായിക്കുന്നു. ഒപ്പം രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ഇവ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.

നിത്യവും സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.