ആയുർവേദത്തിൽ കാലാകാലങ്ങളായി ഏറ്റവും വിലമതിക്കപ്പെടുന്ന പ്രകൃതിദത്ത ഭക്ഷണങ്ങളിൽ ഒന്നാണ് നെയ്യ്. എന്നാൽ നെയ്യ് കഴിച്ചാൽ വണ്ണം കൂടും എന്ന് ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നത് കൊണ്ടു തന്നെ പലരും നെയ്യ് ഉപയോഗിക്കുന്നില്ല. ദിവസവും ഒരു സ്പൂൺ നെയ്യ് കഴിക്കുന്നതിന്റെ ഗുണങ്ങൾ വളരെ വലുതാണ്.
- കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിനുകളായ ഡി, കെ, ഇ, എ എന്നിവ നെയ്യിൽ നിറഞ്ഞിരിക്കുന്നതിനാൽ, ഈ പോഷകങ്ങൾ പ്രതിരോധശേഷി ഉൾപ്പെടെയുള്ള നമ്മുടെ ശരീര പ്രവർത്തനങ്ങളെ വർദ്ധിപ്പിക്കുന്നു. മറ്റ് ഭക്ഷണങ്ങളിൽ നിന്നുള്ള കൊഴുപ്പ് ലയിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ആഗിരണം ചെയ്യാനായി ശരീരത്തെ സഹായിക്കാനുള്ള നെയ്യുടെ കഴിവ്, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായ നിലയിലാക്കുവാൻ സഹായിക്കുന്നു. മാത്രമല്ല, വൈറസുകൾ, പനി, ചുമ, ജലദോഷം എന്നിവ തടയുന്ന ആൻറി ബാക്ടീരിയൽ, ആന്റി ഫംഗസ്, ആന്റിഓക്സിഡന്റ് ഗുണങ്ങൾ നെയ്യിൽ സമ്പുഷ്ടമായ അളവിലുണ്ട്.
- പശുവിൻ നെയ് സ്ഥിരമായി കഴിക്കുന്നത് ശരീരത്തിൽ എവിടെയെങ്കിലും ക്യാൻസർ കോശങ്ങൾ വളരുന്നുണ്ടെങ്കിൽ അതിനെ നശിപ്പിക്കാൻ സഹായിക്കുന്നു. ദിവസവും ഒരു സ്പൂൺ നെയ് കഴിക്കുന്നത് ശീലമാക്കൂ. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.
- നെയ്യുടെ ആന്റിഓക്സിഡന്റ് സമ്പുഷ്ടമായ ഗുണo കൊണ്ട് ചർമ്മത്തിന്റെ നിറവ്യത്യാസം അകറ്റുകയും, ചെറുപ്പം നിലനിർത്തുകയും, ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. ചർമ്മത്തിനും മുടിക്കും തിളക്കം നൽകുന്ന പ്രകൃതിദത്ത മോയ്സ്ചുറൈസറായി ഇത് പ്രവർത്തിക്കുന്നു.
- നെയ്യ് ശരീരത്തിന് മാത്രമല്ല, തലച്ചോറിനും ഗുണകരമാണ്. നെയ്യിലെ ഒമേഗ-3, ഒമേഗ-9 ഫാറ്റി ആസിഡുകൾ ഉൾപ്പെടെയുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഓർമ്മശക്തി കൂട്ടാൻ നെയ്യ് ചേർത്തുള്ള ആഹാരങ്ങൾ കഴിക്കാം.
- നല്ല നാടൻ പശുവിൻ നെയ്യ് യഥാർഥത്തിൽ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ. മെറ്റബോളിസത്തെ നിയന്ത്രിക്കുന്നതിനും ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും നെയ്യ്ക്ക് നല്ല പങ്കുണ്ട്. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിന് ഗുണം ചെയ്യും.
- വിറ്റാമിൻ K യും യും മറ്റു പോഷങ്ങളും അടങ്ങിയ നെയ്യ് മിതമായ അളവിൽ കഴിക്കുന്നത് ഹൃദയാരോഗ്യം സംരക്ഷിക്കാൻ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.