Sections

നെയ്യുടെ ആരോഗ്യഗുണങ്ങൾ

Tuesday, Jun 04, 2024
Reported By Soumya
Health Benefits of Ghee

നെയ്യ് പ്രിയപ്പെട്ട പ്രകൃതിദത്ത കൊഴുപ്പുകളിലൊന്നാണ്. ഇന്ത്യയിലും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലും ഇത് സാധാരണയായി ഉപയോഗിക്കുന്നു. പരമ്പരാഗതമായി അടുക്കളയിലെ പ്രധാന ചേരുവയായ പശുവിൻ പാലിൽ നിന്നാണ് നെയ്യ് നിർമ്മിക്കുന്നത്.

''നെയ്യിൽ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു, ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു, കൂടാതെ ഹോർമോണുകളുടെ സന്തുലിതാവസ്ഥയിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.'' നിങ്ങൾ അറിഞ്ഞിരിക്കേണ്ട നെയ്യിന്റെ ഗുണങ്ങൾ നോക്കാം.

  • പ്രതിരോധശേഷി വർധിപ്പിക്കാൻ നെയ്യ് സഹായിക്കുന്നു.
  • നെയ്യിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ പ്രോബയോട്ടിക് ബാക്ടീരിയകൾക്ക് നല്ലതാണ്. ഈ ആസിഡ് കുടലിന്റെ ആരോ?ഗ്യം നിലനർത്താനും സഹായിക്കും. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകൾ മാറ്റാൻ നെയ്യ് നല്ലതാണ്.
  • എ, ഇ എന്നീ വിറ്റാമിനുകൾ അടങ്ങിയിട്ടുള്ളതിനാൽ നെയ്യ് ചർമ്മത്തിന് അനുയോജ്യമാണ്. ഭക്ഷണത്തിൽ ഉപയോ?ഗിക്കുന്നതിനൊപ്പം ചർമ്മത്തിൽ നെയ്യ് നേരിട്ട് പുരട്ടുന്നതും നല്ലതാണ്.
  • ചീത്ത കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും വീക്കം കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും നെയ്യ് സഹായിക്കും. പക്ഷെ ഉപയോ?ഗം മിതമായ അളവിൽ വേണം. കാരണം, നെയ്യിലെ പൂരിത കൊഴുപ്പ് ചിലർക്ക് പ്രശ്നമുണ്ടാക്കാം.
  • ലിനോലെയ്ക് ആസിഡ്, ഒമേ?ഗ 6 ഫാറ്റി ആസിഡ് എന്നിവ ഉള്ളതിനാൽ ഇത് വയറിലെ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും. കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകളും ആരോ?ഗ്യകരമായ കൊഴുപ്പുകളും നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളും നെയ്യിൽ അടങ്ങിയിട്ടുണ്ട്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.