Sections

വെളുത്തുള്ളിയുടെ ആരോഗ്യഗുണങ്ങൾ

Wednesday, Dec 13, 2023
Reported By Soumya
Health Tips

പുരാതനകാലം മുതൽക്കേ നിരവധി രോഗങ്ങൾക്കും രോഗാവസ്ഥകൾക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു. സൾഫർ അടങ്ങിയ വസ്തുക്കളുടെ സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം. ബാക്ടീരിയ, വൈറസ്, ഫംഗസ് പ്രതിരോധത്തിന് കാരണമായ അലിസിൻ ആണ് വെളുത്തുള്ളിയിലെ പ്രധാന ഘടകം. വെളുത്തുള്ളി അരിയുകയോ നുറുക്കുകയോ ചെയ്ത ശേഷം കുറച്ചുനേരം വെറുതെ വെച്ചാൽ മാത്രമേ അലിസിൻ കൂടുതലായി ഉണ്ടാകൂ. കറികൾക്ക് അഭൂതപൂർവമായ മണവും രുചിയും പ്രദാനം ചെയ്യുന്ന വെളുത്തുള്ളിയെക്കുറിച്ച് പറയുമ്പോൾ അവയുടെ ഔഷധ ഗുണവും ഒരിക്കലും വിസ്മരിക്കരുത്.

  • വെളുത്തുള്ളിയിൽ അടങ്ങിയ അജോയീൻ പുഴുക്കടി, അത്ലറ്റ്സ് ഫുട് തുടങ്ങി തൊലിയിലെ വിവിധ അണുബാധകൾക്കുള്ള ഫലപ്രദമായ മരുന്നാണ്.
  • വെളുത്തുള്ളിയിൽ അടങ്ങിയ അജോയീൻ ശരീരത്തിൽ രക്തം കട്ടപിടിക്കുന്നത് തടയും. ഇതുവഴി ശസ്ത്രക്രിയകൾക്ക് ശേഷം രക്തപ്രവാഹത്തിന് സാധ്യതയേറെയാണ്.
  • രക്തത്തിലെ ട്രൈഗ്ളിസറൈഡുകളും അതുവഴി മൊത്തം കൊളസ്ട്രോളും കുറക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്. രക്തകുഴലുകളിൽ പാടകൾ രൂപം കൊള്ളാനുള്ള സാധ്യതയും ഇതുവഴി കുറയുന്നു.
  • ശരീരത്തിനെ അലർജിയോട് പ്രതിരോധിക്കാൻ പ്രാപ്തമാക്കാൻ വെളുത്തുള്ളിയോളം പോന്ന മരുന്നില്ല. ശരീരത്തിലെ ചൊറിച്ചിലിനും പ്രാണികൾ കടിച്ചതിനുമെല്ലാം കുറച്ച് വെളുത്തുള്ളി ജ്യൂസ് കുടിച്ചാൽ മതി.
  • പ്രതിദിനം വെളുത്തുള്ളി ഉപയോഗിച്ചാൽ ജലദോഷം ഉണ്ടാകാനുള്ള സാധ്യത കുറയും. തൊണ്ടയിലെ അണുബാധക്കും ഇത് നല്ല മരുന്നാണ്. ആസ്തമ, ശ്വാസംമുട്ടൽ എന്നിവക്കും വെളുത്തുള്ളി നല്ല മരുന്നാണ്. ക്രോണിക്ക് ബ്രോങ്കൈറ്റീസിന് വളരെ നല്ലതാണ്.
  • ഇൻസുലിൻ ഉൽപ്പാദനം വർധിപ്പിച്ച് ശരീരത്തിലെ പ്രമേഹത്തിന്റെ അളവ് വെളുത്തുള്ളി നിയന്ത്രിച്ച് നിർത്തും.
  • ദിനേന വെളുത്തുള്ളി കഴിക്കുന്നതിലൂടെ ശരീരം കാൻസർ പ്രതിരോധ ശക്തി നേടും. അലൈൽ സൾഫൈഡ് ആണ് വെളുത്തുള്ളിയുടെ കാൻസർ പ്രതിരോധ ശക്തിക്ക് കാരണം.
  • വെളുത്തുള്ളിയും കരയാമ്പുവും ചതച്ച് വേദനയുള്ള പല്ലിന് അടിയിൽ വെച്ചാൽ പല്ലുവേദന പമ്പ കടക്കും. ചിലപ്പോൾ മോണയിൽ ഇത് അസ്വസ്ഥതയുണ്ടാക്കാനും സാധ്യതയുണ്ട്.
  • ആന്റിഓക്സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യുന്നതായി മാറും. അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾക്കെതിരെ പോരാടാൻ ഇത് ഫലപ്രദമായി പ്രവർത്തിക്കും. തലച്ചോറിന് ഏകാഗ്രതയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.
  • അസംസ്കൃത വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട്.
  • കൊഴുപ്പ് സംഭരിക്കുന്ന അഡിപ്പോസ് കോശങ്ങളുടെ രൂപീകരണത്തിന് ഉത്തരവാദികളായ ജീനുകളുടെ പ്രവർത്തനത്തെ വെളുത്തുള്ളി കുറയ്ക്കുന്നു. ഇത് ശരീരത്തിലെ തെർമോജെനിസിസ് വർദ്ധിപ്പിക്കുകയും കൂടുതൽ കൊഴുപ്പ് കത്തിച്ചു കളയുകയും LDL കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നതു വഴി സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.