Sections

മുളപ്പിച്ച പയർവർഗ്ഗങ്ങൾ കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Tuesday, Nov 21, 2023
Reported By Soumya
Healthy Food

മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ഇരട്ടി പോഷകഗുണങ്ങൾ നൽകും. സാധാരണ ആഹാര സാധനങ്ങളിൽ നിന്ന് ലഭിക്കാത്ത പല വിറ്റാമിനുകളും പ്രോട്ടീനുകളും മുളപ്പിച്ച പയർ വർഗ്ഗങ്ങളിലുണ്ട്.മുളപ്പിച്ച പയർ വർഗങ്ങളിലെ ധാതുക്കളും, വിറ്റാമിനുകളും, പോഷകങ്ങളുമെല്ലാം ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യാൻ സാധിക്കും. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ദഹന പ്രക്രിയ വേഗത്തിലാക്കാനുമെല്ലാം ഇത് സഹായിക്കും. പയറുവർഗ്ഗത്തോടൊപ്പം തന്നെ ചില ധാന്യങ്ങളും മുളപ്പിച്ച് കഴിക്കാറുണ്ട്. ക്യാൻസറിന് കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ, മുളപ്പിച്ച പയർവർഗങ്ങളിൽ 10 മുതൽ 100 ഇരട്ടിവരെ ഉണ്ട്. മുളപ്പിക്കുമ്പോൾ ജീവകം ഡി, മറ്റ് ധാതുക്കൾ എന്നിവയുടെ അളവ് വർധിക്കുന്നു. ഇക്കാരണങ്ങളാൽ നമ്മുടെ ഭക്ഷണരീതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് മുളപ്പിച്ച പയർ വർഗ്ഗങ്ങൾ. ഇതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനത്തിനു

മുളയിൽ ധാരാളം ഭക്ഷ്യ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം നിയന്ത്രിക്കുന്നു.

ശരീരഭാരം കുറയ്ക്കും

മുളപ്പിച്ചധാന്യങ്ങൾ കഴിക്കുമ്പോൾ നാരുകൾ ധാരാളം ശരീരത്തിലെത്തും, എന്നാൽ ഇവയിൽ കലോറി കുറവാണ്. മുളപ്പിച്ച പയർ വർഗ്ഗങ്ങൾ കഴിക്കുമ്പോൾ പെട്ടന്ന് വയർ നിറഞ്ഞതായി തോന്നും. അതിനാൽ കുറെ സമയത്തേക്ക് മറ്റൊന്നും കഴിക്കാൻ താല്പര്യം തോന്നില്ല. ക്രമേണ വിശപ്പ് കുറയുന്നതിനാൽ അമിത ഭാരവും ഒഴിവാക്കാനാകും.

വിളർച്ച തടയും:

ശാരീരിക പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ് വിളർച്ച.നല്ല ഭക്ഷണമാണ് ഇതിനുള്ള ഏറ്റവും നല്ല പരിഹാരം. ശരീരത്തിൽ ഇരുമ്പിന്റെ അംശം കുറയുന്നതാണ് വളർച്ചയ്ക്ക് കാരണം. മുളപ്പിച്ച പയറുവർഗ്ഗങ്ങളിൽ ഇരുമ്പിന്റെ ഗുണങ്ങൾ ധാരാളമായി ഉണ്ട്.

രോഗപ്രതിരോധ ശേഷിയ്ക്ക്:

നല്ല ജീവിതത്തിന് ആരോഗ്യമുള്ള ശരീരം അത്യാവശ്യമാണ്. ആരോഗ്യമുള്ള ശരീരത്തിന് പ്രതിരോധ ശേഷി അത്യാവശ്യമാണ്. മുളപ്പിച്ചവയിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമുള്ളതിനാൽ ശരീരത്തിന് പ്രതിരോധ ശേഷി ലഭിക്കാൻ മികച്ച വഴിയാണിത്. വലിയ മുള വരുന്നതുവരെ കാത്തിരിക്കാനാകുമെങ്കിൽ ഈ വിറ്റാമിനുകളുടെ അളവും വർധിക്കും.

ചർമത്തിന്റെ പ്രായം കുറയ്ക്കും:

ധാരാളം ആന്റി ഏജിങ് ഘടകങ്ങൾ ഇവയിൽ അടങ്ങിയിട്ടുണ്ട്.കോശങ്ങളുടെ പുനരുജ്ജീവനത്തിനും ചർമ്മത്തിന്റെ തിളക്കത്തിനും സഹായിക്കുന്ന ബി-കോംപ്ലക്സ് വിറ്റാമിനുകളുടെ നല്ല ഉറവിടമാണിത്. ചർമത്തിന്റെ പ്രായക്കൂടുതൽ ഇല്ലാതാക്കാൻ ഇത് സഹായിക്കും.

രക്തചംക്രമണം വർധിപ്പിക്കുന്നു

രക്തത്തിലെ ഇരുമ്പിന്റെയും കോപ്പറിന്റെയും അളവ് കൂട്ടുന്നു. രക്തചംക്രമണം വർധിപ്പിക്കുന്നു. വിവിധ അവയവങ്ങളിലേക്കുള്ള ഓക്സിജന്റെ ലഭ്യതയും ഇതു മൂലം കൂടുന്നു.

കാഴ്ചശക്തിയ്ക്ക്

ജീവകം എ ധാരാളം ഉള്ളതിനാൽ കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചശക്തിക്കും നല്ലത്. മുളപ്പിച്ച പയറിലെ നിരോക്സീകാരികൾ ഫ്രീറാഡിക്കലുകളിൽ നിന്നും കണ്ണിലെ കോശങ്ങളെ സംരക്ഷിക്കുന്നു.

അസിഡിറ്റി കുറയ്ക്കുന്നു

മുളപ്പിച്ച പയർ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിർത്തുന്നു. അസിഡിറ്റിയാണ് മിക്ക രോഗങ്ങൾക്കും കാരണം.

തലമുടിക്ക്

മുളപ്പിക്കുമ്പോൾ പയർവർഗങ്ങളിൽ ജീവകം എ ധാരാളമായി ഉണ്ട്. ഇവ ഹെയർ ഫോളിക്കുകളെ ഉത്തേജിപ്പിക്കുന്നു. കട്ടികൂടിയ നീണ്ട മുടിയിഴകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു. മുളയിൽ സിങ്ക് ധാരാളമായുണ്ട്. ഇത് തലച്ചോറിലെ സെബത്തിന്റെ ഉൽപ്പാദനം കൂട്ടുന്നു. ആരോഗ്യമുള്ള മുടി വളരാൻ സഹായിക്കുന്നു. താരനും മറ്റു പ്രശ്നങ്ങളുും വരാതെ മുളപ്പിച്ച പയറിലടങ്ങിയ സെലെനിയം സഹായിക്കുന്നു. കൂടാതെ ഇതിലടങ്ങിയ ബയോടിൻ ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് സഹായിക്കുന്നു. ബയോടിൻ ഒരു ബി കോംപ്ലക്സ് വൈറ്റമിൻ ആണ്. അകാലനര തടയാനും മുളപ്പിച ധാന്യങ്ങൾ കഴിക്കുന്നതിലൂടെ സാധിക്കും.

എങ്ങനെ മുളപ്പിക്കാം

മുളപ്പിക്കാനായി തിരഞ്ഞെടുക്കുന്ന പയർവർഗങ്ങൾ കേടില്ലാത്തതായിരിക്കണം. ഇവ നന്നായി കഴുകിയ ശേഷം വെള്ളത്തിലിടുക. പയറിന്റെ ഇരട്ടി അളവിൽ വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ വെള്ളം വലിച്ചെടുക്കും. നന്നായി അടച്ചുവയ്ക്കണം 12 മണിക്കൂറിനു ശേഷം ഇവയിലെ വെള്ളം ഊറ്റിക്കളയുക. വീണ്ടും നല്ല വെള്ളത്തിൽ കഴുകുക. വെള്ളം വാർന്നു കളയുക. രണ്ടു നേരവും ഈ പ്രക്രിയ ആവർത്തിക്കുക. ചെറുപയർ രണ്ടാം ദിവസം ചെറുമുള വരുമ്പോഴേ ഉപയോഗിക്കാം. എല്ലാ ധാന്യ പയർവർഗങ്ങളും നാലഞ്ചു ദിവസം കൊണ്ട് നന്നായി മുളയ്ക്കും.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.