Sections

നിത്യവും സാലഡ് കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ

Wednesday, Mar 06, 2024
Reported By Soumya
Healthy Food

സാലഡ് എന്ന വാക്ക് സലാഡെ (Salade) എന്ന ഫ്രഞ്ച് പദത്തിൽനിന്നു ജന്മമെടുത്തതാണ്. സലാട്ട (Salata) എന്ന ലാറ്റിൻ വാക്കിൽനിന്നാണു സലാഡെയുടെ വരവ്. ഉപ്പ് എന്നർഥം വരുന്ന സാൽ (Sal) എന്ന വാക്കുമായി ഇതു ബന്ധപ്പെട്ടിരിക്കുന്നു. 14-ാം നൂറ്റാണ്ടിലാണു സാലഡ് എന്ന വാക്ക് ആദ്യമായി ഇംഗ്ലിഷിൽ ഉപയോഗിച്ചു തുടങ്ങിയത്.

സാലഡ് എപ്പോൾ വേണമെങ്കിലും കഴിക്കാം. എന്നാൽ നിത്യവും രാത്രിയിൽ അത്താഴത്തിനൊപ്പം ഒരു കപ്പ് സാലഡ് കഴിക്കുന്നതാകും ഉത്തമം. സാലഡിലെ വിഭവങ്ങൾ (പച്ചക്കറികളും ഇലക്കറികളും) ഓരോ ദിവസവും മാറിമാറി ചേർക്കുന്നതാണു നല്ലത്. ഒരേ തരം വസ്തുക്കൾ കഴിക്കുന്നതിലെ വിരസത ഒഴിവാക്കാൻ ഇതു സഹായിക്കും. വേനൽക്കാലത്ത് സാലഡിന്റെ ഉപയോഗം കൂട്ടുന്നത് ജലാംശം നഷ്ടപ്പെടുന്നതു തടയാൻ ഏറെ സഹായകരമാണ്.

പയർ, അണ്ടിപ്പരിപ്പ്, മുട്ട, ഇറച്ചി എന്നിവയൊക്കെ ചേർത്തു സ്വാദു കൂട്ടാം. എന്തിന്, ആപ്പിൾപോലുള്ള പഴങ്ങൾപോലും ചേർത്തു സാലഡ് കൂടുതൽ രുചികരമാക്കാം. തൈരോ യോഗർട്ടോ മയോണൈസ് അടക്കമുള്ള ഉൽപന്നങ്ങളോ എണ്ണയും വിനാഗിരിയുമൊക്കെ ചേർത്ത മിശ്രിതമോ (സാലഡ് ഡ്രസിങ്) ഒഴിച്ച് സാലഡിനു രുചികൂട്ടാം. അതുമല്ലെങ്കിൽ നാരങ്ങാനീരോ കുരുമുളകുപൊടി വിതറിയോ ഉപയോഗിക്കാം.

വിവിധ തരം സാലഡുകൾ

എപ്പോൾ വിളമ്പുന്നു എന്നതനുസരിച്ച് സാലഡിനെ പലതായി തരം തിരിക്കാം

അപ്പിറ്റൈസർ സാലഡ്:

പ്രധാന ഭക്ഷണത്തിനു മുന്നോടിയായി വിളമ്പുന്ന സാലഡ്.

സൈഡ് സാലഡ്

പ്രധാന ഭക്ഷണത്തിനൊപ്പം വിളമ്പുന്ന സാലഡ്.

മെയിൻ കോഴ്സ് സാലഡ്

ഡിന്നർ സാലഡ് എന്ന പേരിലും അറിയപ്പെടുന്നു. പ്രൊട്ടീൻ ഘടകങ്ങളാൽ സമ്പന്നമായ സാലഡ്. ചിക്കൻ, ബീഫ്, ചീസ്, കടൽവിഭവങ്ങൾ എന്നിവ അടങ്ങിയിരിക്കും

സ്വീറ്റ് സാലഡ്

ഡിസേർട്ട് സാലഡുകളാണ് ഇവ. ചീസ്, ക്രീം തുടങ്ങിയവ ചേർത്ത്, പഴങ്ങളാൽ സമ്പന്നമായ സാലഡ്.

സാലഡിൽ അടങ്ങിയിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അടിസ്ഥാനത്തിലും സാലഡിനെ തരംതിരിക്കാം

ഗ്രീൻ സാലഡ്

ഗാർഡൻ സാലഡ് എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇലക്കറികളാണു മുഖ്യ വിഭവം (ലെറ്റൂസ്, ചീര, തുടങ്ങിയവ)

വെജിറ്റബിൾ സാലഡ്

പച്ചക്കറികളാൽ സമ്പന്നം. ഏറ്റവും പ്രചാരം നേടിയ സാലഡുകൾ ഇവയാണ്. വെള്ളരി, തക്കാളി, കാരറ്റ്, സവാള തുടങ്ങിയ പച്ചക്കറികളുടെ നിരതന്നെ അടങ്ങിയിരിക്കും.

ബൗണ്ട് സാലഡ്

മയോണൈസ് പോലുള്ള വസ്തുക്കൾകൊണ്ട് ഉണ്ടാക്കുന്നവയാണ് ഇവ. പാസ്ത സാലഡ്, ചിക്കൻ സാലഡ്, എഗ്ഗ് സാലഡ് തുടങ്ങിയവ ഉദാഹരണം. എന്നാൽ സംസ്കരിച്ച വസ്തുക്കൾകൊണ്ട് ഉണ്ടാക്കിയതിനാൽ ഇവയ്ക്ക് സാധാരണ സാലഡിന്റെ ഔഷധഗുണമുണ്ടാകണമെന്നില്ല.

സാലഡ് കഴിക്കുന്നതിന്റെ ഗുണങ്ങൾ

  • പല പച്ചക്കറികളിലും വലിയ അളവിൽ വെള്ളമുണ്ട്. ശരീരത്തിലെ വിഷാംശം ചർമത്തിലൂടെയും മൂത്രത്തിലൂടെയും നീക്കം ചെയ്യാൻ വെള്ളം സഹായിക്കുന്നു. ഇത് ചർമത്തെ മിനുസമാർന്നതും ആരോഗ്യകരവുമാക്കുന്നു. ??വെജിറ്റബിൾ സലാഡുകളിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിലെ ഭക്ഷണ മാലിന്യങ്ങളെ തൂത്തുവാരുന്നു. രക്തപ്രവാഹത്തിലേക്കും ചർമം ഉൾപ്പെടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യകരമായ ബാക്ടീരിയകളുടെ വികാസത്തിനും നാരുകൾ സഹായിക്കുന്നു.
  • വിറ്റാമിൻ സി നിങ്ങളുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഇത് നിങ്ങളുടെ ശരീരത്തെ സുഖപ്പെടുത്താനും ഇരുമ്പ് സംഭരിക്കാനും സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ശരീരം സ്വാഭാവികമായി വിറ്റാമിൻ സി ഉത്പാദിപ്പിക്കുന്നില്ല, അതിനാൽ സലാഡിന്റ്ഉപയോഗം വളരെ അത്യാവശ്യമാണ്.
  • ഉയർന്ന രക്തസമ്മർദം, ഹൃദയാഘാതം , പക്ഷാഘാതം , പ്രോസ്റ്റേറ്റ് ക്യാൻസർ എന്നിവ തടയാൻ ലൈക്കോപീന് കഴിയും.പഴങ്ങൾക്കും പച്ചക്കറികൾക്കും കടും ചുവപ്പ് നിറം നൽകുന്ന പ്രകൃതിദത്ത പിഗ്മെന്റാണിത്.
  • മഞ്ഞ, ഓറഞ്ച്, ചുവപ്പ് എന്നീ നിറങ്ങളിലുള്ള ഈ പിഗ്മെന്റുകൾ ക്യാരറ്റ് പോലുള്ള കടും നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്നു. അവ ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ക്യാൻസറുകളുടെയും സാധ്യത കുറയ്ക്കുകയും രക്തത്തിന്റെ ഗുണം വർധിപ്പിക്കുകയും ചെയ്യുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.