കൈതചക്ക കഴിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല ഔഷധഗുണങ്ങളുടെ ഉറവിടമാണ് കൈതച്ചക്ക. പഴുത്ത കൈതച്ചക്കയുടെ നീര് വളരെ പോഷകകരവും ശീതള പ്രാധാന്യവുമാണ്. ഇതിൽ കൊഴുപ്പ്, ഇരുമ്പ്, പ്രോട്ടീൻ, കാൽസിയം, സോഡിയം, മഗ്നീഷ്യം, തയാമിൻ, നയാസിൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ, ക്ലോറിൻ, വിറ്റാമിൻ സി, കാർബോഹൈഡ്രേറ്റ് എന്നിവ വിവിധ അളവിൽ അടങ്ങിയിട്ടുണ്ട്. ജാം, ജ്യൂസ്, ജെല്ലി, സ്ക്വാഷ്, ലേഹ്യം തുടങ്ങി നിരവധി ഭക്ഷ്യവസ്തുക്കളുടെ നിർമ്മാണത്തിനും ഇവ ഉപയോഗിക്കുന്നു.
കൈതച്ചക്ക കഴിക്കുന്നതിൻറെ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഏതൊക്കെയെന്ന് അറിയാം.
- കൈതച്ചക്ക നീരിൽ 'ബ്രൊമിലിൻ' എന്ന ഐൻസൈമുണ്ട് ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുവാൻ സഹായിക്കും.ബ്രോമലിന് ക്യാൻസറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്.ബ്രോമെലയ്ൻ എന്ന എൻസൈം ദഹനക്കേട് അകറ്റാൻ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റാൻ സഹായിക്കും.
- പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ ഭാരം കുറയ്ക്കാൻ പൈനാപ്പിൾ ഉത്തമമായ ആഹാരമാണ്.
- ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീത്തിലെ വൈറസുകളേയും ചർമ്മത്തിലുണ്ടാകുന്ന ഇൻഫക്ഷനുകളേയും പ്രതിരോധിക്കാൻ സഹായിക്കും.
- എല്ലുകളുടെ വളർച്ചയ്ക്കു ആവശ്യമായ മാംഗനീസ് കൈതച്ചക്കയിലുണ്ട്. കൂടാതെ ജീവകം സി യും ഉണ്ട്. കുട്ടികളിൽ എല്ലുകളുടെ വളർച്ചയ്ക്കു സഹായിക്കുകയും മുതിർന്നവരിൽ എല്ലുകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
- ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു കൊളസ്ട്രോളിനെ വിഘടിപ്പിച്ച് ഹൃദയാരോഗ്യമേകാൻ ബ്രോമെലെയ്ൻ സഹായിക്കുന്നു.
പാർശ്വഫലങ്ങൾ
- ചിലരിൽ പൈനാപ്പിൾ അലർജി ഉണ്ടാക്കും. ചൊറിച്ചിൽ, നടുവേദന, ഛർദി ഇവയുണ്ടാകും.
- ആസ്മയ്ക്ക് നല്ലതാണെങ്കിലും ചിലരിൽ ഇത് വിപരീതഫലം ഉളവാക്കും. ആസ്മ കൂടാൻ കാരണമാകും.
- ഗർഭമലസലിനു കാരണമാകാമെന്നതിനാൽ ഗർഭിണികൾ വൈദ്യനിർദേശപ്രകാരം മാത്രമേ പൈനാപ്പിൾ ഉപയോഗിക്കാവൂ.
- പഞ്ചസാര താരതമ്യേന കുറവായതിനാൽ പ്രമേഹരോഗികൾക്കു പോലും പൈനാപ്പിൾ കഴിക്കാം. പക്ഷേ മിതമായ അളവിൽ ആയിരിക്കണമെന്നു മാത്രം.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക
മുതിരയുടെ സ്ഥിരമായി കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.