മത്സ്യം നമ്മുടെ ഭക്ഷണശീലത്തിൻറെ ഒഴിവാക്കാനാവാത്ത ഭാഗമാണ്. പക്ഷേ മത്സ്യം കഴിക്കുന്നതിന്റെ ആരോഗ്യഗുണങ്ങൾ കൂടുതൽ ആളുകൾക്കും അറിയില്ല മത്സ്യത്തിൽ പോഷകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിൽ വിറ്റാമിനുകളും അയോഡിൻ ധാതുക്കൾ മുതലായവ മത്സ്യത്തിലുണ്ട്.
- ഹൃദയാഘാത സാധ്യത കുറയ്ക്കുകയും ആരോഗ്യമുള്ള ഹൃദയം പ്രദാനം ചെയ്യുന്നതിനും മത്സ്യത്തിൻറെ ഉപയോഗത്തിലൂടെ സാധിയ്ക്കും.
- അൽഷിമേഴ്സ് രോഗം പിടിപ്പെട്ടവരുടെ എണ്ണം ദിവസവും കൂടി വരുന്നു. മീൻ കഴിക്കുന്നത് മസ്തിഷ്കരോഗ്യത്തിനും വളരെ നല്ലതാണ്. മസ്തിഷ്കസംബന്ധമായ രോഗങ്ങൾ തടയുന്നതിൽ മത്സ്യത്തിന് വലിയൊരു പങ്കുണ്ട്.
- കുട്ടികൾക്ക് മത്സ്യം കൊടുക്കുന്നതിലൂടെ ശാരീരിക വളർച്ചയെ ത്വരിതപ്പെടുത്തുകയും ബുദ്ധിവികാസത്തിനും സഹായിക്കുന്നു.
- മത്സ്യത്തിലുള്ള ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിൽ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് (triglycerides) കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവർ അസുഖം തടയാൻ സഹായിക്കും.
- വിറ്റാമിൻ ഡി ധാരാളം ഉള്ള ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യം. പാചകം ചെയ്ത സാൽമൺ മത്സ്യത്തിൽ 100 ശതമാനവും വിറ്റാമിൻ ഡി ആയിരിക്കും.
- രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പക്ഷാഘാത സാധ്യത ഇല്ലാതാക്കുന്നതിന് മത്സ്യം കഴിക്കുന്നതിലൂടെ കഴിയും.
- കുട്ടികളിലെ ആസ്ത്മ ചെറുക്കുന്നതിന് മത്സ്യം മരുന്നാണ്. മറവിയെ ഇല്ലാതാക്കാൻ മത്സ്യത്തിന്റെ ഉപയോഗം സഹായിക്കും.
- മാനസിക നിലയെ ഉത്തേജിപ്പിക്കുന്നതിന് മത്സ്യത്തിൻറെ ഉപയോഗം സഹായിക്കും.
- ഡിപ്രഷനിൽ നിന്ന് മോചനം നൽകാനും മത്സ്യം കഴിയ്ക്കുന്നത് നല്ലതാണ്.
- ചർമസംരക്ഷണത്തിന് വളരെ നല്ലതാണ് മീൻ. ഹോർമോൺ വ്യതിയാനം മൂലമുണ്ടാകുന്ന മുഖക്കുരു അകറ്റുവാൻ മത്സ്യം കഴിക്കുന്നത് ഉപകരിക്കും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
നിലക്കടലയുടെ പോഷക ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.