ചൂടു കാലത്ത് തൈര് മിക്കവരും തൈര് കഴിക്കും. എന്നാൽ തണുപ്പ് കാലത്ത് പല പ്രശ്നങ്ങളും പറഞ്ഞ് തൈര് പലരും തൊട്ടു നോക്കാറില്ല. തൈര് കഴിച്ചാൽ ആരോഗ്യത്തിന് ഗുണങ്ങളേറെയാണെന്ന് ആദ്യം തന്നെ പറയട്ടെ. ഭാരം കുറയ്ക്കാൻ പോലും തൈര് നിങ്ങളെ സഹായിക്കും.
- ഒരു പാത്രം തൈരിൽ നിന്നും ധാരാളം കാത്സ്യവും വിറ്റാമിൻ ഡിയും ലഭിക്കുന്നു. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് അത്യാവശ്യമാണ്. കാത്സ്യം എല്ലുകൾ ദൃഢമാക്കുകയും ശക്തിനൽകുകയും ചെയ്യുന്നു. ജീവിതകാലം മുഴുവൻ ഇത് ശരീരത്തിന് ഗുണം ചെയ്യും. അതുകൊണ്ടു തന്നെ എല്ലുകൾക്കുണ്ടാകാവുന്ന രോഗങ്ങളും തടയാനാവും.
- പാല് കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ ഉണ്ടാക്കും. എന്നാൽ ഇത്തരത്തിലുള്ളവർക്ക് പോലും തൈര് ധൈര്യമായി കഴിക്കാം. കാരണം പാലിനേക്കാൾ എളുപ്പത്തിൽ തൈര് ദഹിക്കുന്നു. ദഹന പ്രക്രിയയെ എളുപ്പത്തിലാക്കാൻ തൈരിന് കഴിയും.
- മനുഷ്യ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകൾ തൈരിൽ അടങ്ങിയിട്ടുണ്ട്. കുടൽ സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നങ്ങളും അകറ്റും. ദഹനത്തെ നിയന്ത്രിക്കുകയും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുകയും ചെയ്യുന്നു.
- തൈരിൽ കാത്സ്യം മാത്രമല്ല പൊട്ടാസ്യവും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഈ പൊട്ടാസ്യം രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
- ചർമ്മം വൃത്തിയുള്ളതും നനുത്തതുമാക്കാൻ തൈര് സഹായിക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള ലാക്ടോസ് ആസിഡ് മൃത കോശങ്ങളെ ഇല്ലാതാക്കുന്നു. മാത്രവുമല്ല തൈര് ഫേസ്പാക്ക് ആയും ഉപയോഗിക്കാവുന്നതാണ്.
- തൈരിൽ പൊട്ടാസ്യം, ഫോസ്ഫറസ്, വിറ്റാമിൻ ബി 5, സിങ്ക്, അയോഡിൻ, റിബോഫ്ലാവിൻ തുടങ്ങിയ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല അരുണ രക്താണുക്കളുടെ സംരക്ഷണത്തിനും നാഡീശൃംഘലയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിറ്റാമിൻ ബി 12 ഉം തൈരിൽ അടങ്ങിയിട്ടുണ്ട്.
- ദിവസവും തൈര് കഴിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ഇതിലടങ്ങിയിട്ടുള്ള ബാക്ടീരിയകൾക്ക് ശ്വേതരക്താണുക്കളുടെ അണുബാധ തടയാനുള്ള ശേഷി വർധിപ്പിക്കാനുള്ള ശേഷിയുണ്ട്.
- തൈരിൽ അടങ്ങിയ ഘടകങ്ങൾ വയറിലുണ്ടാകുന്ന ലാക്ടോസ് വിരുദ്ധത മൂലം മലബന്ധം, വയറിളക്കം, കോളോൺ കാൻസർ തുടങ്ങിയ പ്രശ്നങ്ങളിൽ ഗുണകരമാകുന്നു.
തൈര് കഴിക്കുന്നത് വഴി കൃത്യമായ രീതിയിൽ കാത്സ്യം ശരീരത്തിന് ലഭിക്കും. ഇത് ശരീരത്തിലെ കൊഴുപ്പ് കുറക്കാൻ സഹായിക്കും. അത് ഭാരം കുറയ്ക്കാൻ സഹായിക്കും.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
വെളിച്ചെണ്ണ മുതൽ ഒലിവ് ഓയിൽ വരെ; മലയാളികൾക്ക് പ്രിയമേറിയഭക്ഷ്യ എണ്ണകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.