Sections

നേന്ദ്രപ്പഴം ശീലമാക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ

Tuesday, Jul 18, 2023
Reported By Admin
Healthy Food

നേന്ത്രപ്പഴം ഒരു സമ്പൂർണ്ണ ആഹാരമായി കണക്കാക്കപ്പെടുന്നു. എണ്ണമറ്റ ഗുണങ്ങളാണ് നേന്ത്രപ്പഴത്തിന് ഉള്ളത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ വൈറ്റമിൻ സി, വൈറ്റമിൻ ബി6 എന്ന് തുടങ്ങി നമുക്ക് അറിയാത്ത പല ആരോഗ്യ പ്രശ്നങ്ങളെയും പരിഹരിക്കാൻ വേണ്ടുന്ന ധാതുക്കൾ, പ്രോട്ടീൻ, കാൽസ്യം, റൈബോഫ്ളേവിൻ, ഫോളേറ്റ്, നിയാസിൻ തുടങ്ങിയ പല ഘടകങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് നേന്ത്രപ്പഴം.

ഉദര സംബന്ധമായ രോഗങ്ങൾക്ക് നേന്ത്രപ്പഴം വളരെ ഉത്തമമാണ് കാരണം അതിൽ ധാരാളം ഫൈബർ അടങ്ങിയിരിക്കുന്നു. ദഹിയ്ക്കാൻ പ്രയാസമുള്ളവരും കുട്ടികളുമെല്ലാം ഇത് പുഴുങ്ങിക്കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ദഹനം എളുപ്പമാക്കുന്നു. പുഴുങ്ങിയ പഴം നല്ലൊന്നാന്തരം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാണ്. വൈറ്റമിൻ ബി 6, വൈറ്റമിൻ എ എന്നിവയാൽ സമ്പുഷ്ടമാണ്. എന്നാൽ പഴം പുഴുങ്ങുമ്പോൾ ഇതിലെ വൈറ്റമിൻ സി നഷ്ടമാകുന്നു. ഒരു നേന്ത്രപ്പഴത്തിൽ 90 കലോറി മാത്രമേയുള്ളൂ. കൊഴുപ്പിന്റെ കാര്യത്തിൽ വളരെ പിന്നിലും ആണ്. തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവർക്ക് അധികം പാകമാകാത്ത, ഇടത്തരം പഴുപ്പുള്ള ഏത്തപ്പഴമാണ് നല്ലത്. ഇതിൽ വൈറ്റമിൻ ബി6 ധാരാളമുണ്ട്. അതുകൊണ്ട് വണ്ണം കുറയ്ക്കാൻ ഒരു നേരത്തെ ആഹാരം ഒരു നേന്ത്രപ്പഴത്തിൽ ഒതുക്കാം.

നമ്മൾ എന്തെങ്കിലും മാനസിക വിഷമത്തിൽ ഇരിക്കുമ്പോൾ ഒരു ഏത്തപ്പഴം കഴിക്കുന്നത് മാനസിക വിഷമം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇതിലെ ട്രിപ്റ്റോഫാൻ എന്ന വസ്തു നല്ല മൂഡുണ്ടാക്കുന്ന സെറാട്ടനിൻ എന്ന ഹോർമോൺ ഉൽപാദനത്തിന് ഏറെ നല്ലതാണ്. പഠിക്കുന്ന കുട്ടികൾക്ക് നല്ല പഴുത്ത ഏത്തമ്പഴം കൊടുക്കുന്നത് അവരുടെ സ്ട്രസ്സ് കുറയ്ക്കാൻ സഹായിക്കുന്നു.

തൂക്കം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് പഴുത്ത ഏത്തപ്പഴം നെയ്യ് ചേർത്ത് കഴിക്കുന്നത് വളരെയധികം സഹായിക്കും.

നേന്ത്രപ്പഴത്തിന്റെ ആരോഗ്യ ഗുണങ്ങൾ

  • ചർമ്മത്തിൻറെ ഇലാസ്തിക നിലനിർത്തുന്നതിനു സഹായകമായ വിറ്റാമിൻ സി, ബി6 തുടങ്ങിയ പോഷകങ്ങൾ ഏത്തപ്പഴത്തിൽ ധാരാളമുണ്ട്.
  • എല്ലിന് ബലം നൽകാൻ സഹായിക്കുന്നു.
  • സന്ധിവാതത്തെ ചെറുക്കാൻ സഹായിക്കുന്നു.
  • മലബന്ധത്തെ പ്രതിരോധിക്കും. എന്നാൽ നന്നായി പഴുത്ത പഴമല്ലെങ്കിൽ ദഹനപ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ പാകം ചെയ്ത് കഴിക്കുക.
  • അൾസറുള്ളവർക്ക് ഇത് ഗുണം ചെയ്യും.
  • വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്കും കഴിക്കാൻ നല്ലതാണ്.
  • കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
  • വിളർച്ച തടയാൻ സഹായിക്കുന്നു.
  • ആർത്തവകാലത്തെ പ്രശ്നങ്ങളെ ചെറുക്കുന്നു.
  • വൃക്കകൾ, കുടലുകൾ എന്നിവയിലെ കാൻസർ സാധ്യത കുറയ്ക്കുന്നതിന് ഏത്തപ്പഴം ഗുണപ്രദമാണെന്ന് പറയുന്നു.
  • ഏത്തപ്പഴത്തിൽ സോഡിയത്തിന്റെ അളവു കുറവായതും പൊട്ടാസ്യത്തിന്റെ അളവു കൂടുതലായതും കാരണം ഇത് ഹൃദയാരോഗ്യത്തെ കാക്കും.
  • ഏത്തപ്പഴത്തിൽ പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്ട്രോളായ എൽഡിഎലിന്റെ തോതു കുറയ്ക്കുന്നതിന് സഹായിക്കും. ഒപ്പം നല്ല കൊളസ്ട്രോളിന്റെ തോതു നിലനിർത്തുന്നതിനു സഹായകമാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.