- Trending Now:
പോഷകങ്ങളുടെ കൂട്ടത്തിൽ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. ഭക്ഷ്യനാരുകളെന്ന് വിളിക്കുന്നതാണ് കൂടുതൽ ഉചിതം, കൊളസ്ട്രോൾ, മലബന്ധം, പ്രമേഹം എന്നിവയുൾപ്പെടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ നേരിടുവാനായി ഫൈബർ ശരീരത്തിന് ആവശ്യമാണ്. സസ്യാഹാരങ്ങളിൽ മാത്രം അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. സസ്യകോശങ്ങൾക്കുള്ളിലോ അവയുടെ ഭിത്തിയിലോ കാണപ്പെടുന്നു. സെല്ലുലോസ്, ഹെമിസെല്ലുലോസ്, ലിഗ്നിൻ എന്നിവ ഉദാഹരണങ്ങൾ. ഇന്ന് നാം ദിവസേന കഴിക്കുന്ന ഭക്ഷണത്തിൽ 10ഗ്രാം നാരുകൾ മാത്രമാണ് ഉള്ളതെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. അത് 45 ഗ്രാം വരെ ആക്കി മാറ്റേണ്ടതുണ്ട്. കുറഞ്ഞത് 30ഗ്രാം വേണം. ഇവയിൽ ചിലത് വെള്ളത്തിൽ ലയിക്കുന്നവയും മറ്റു ചിലവ വെള്ളത്തിൽ ലയിക്കാത്തവയുമാണ്. അവ നമ്മുടെ ദഹനേന്ദ്രിയ വ്യവസ്ഥയിൽ ദഹിക്കപ്പെടുന്നില്ല. നാരുകൾ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഉയർത്തുന്നില്ല. പ്രമേഹമുള്ളവർക്കും അത് വരാതിരിക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഗുണം ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയെ ഉയർത്തുന്നില്ല എന്നുമാത്രമല്ല, നാരുകൾ ഭക്ഷണത്തിലുണ്ടെങ്കിൽ മറ്റ് സിംപിൾ അന്നജം രക്തത്തിലെ ഗ്ലൂക്കോസ് നിലവാരം ഉയർത്തുന്നത് തടയുകയും ചെയ്യും .കാരണം ദഹനപ്രക്രിയ നീളുന്നു. ഗ്ലൂക്കോസ് രക്തത്തിലേക്ക് കടക്കുന്നതിനെ തടസ്സപ്പെടുത്തുന്നു. നാരുകൾ കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങളുടെ ഗ്ലൈസീമിക് ഇൻഡക്സ് കുറവായിരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.