Sections

ഡ്രാഗൺ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങൾ

Tuesday, Aug 22, 2023
Reported By Soumya
Dragon Fruit

ആന്റി ഓക്സിഡന്റുകളുടെയും വൈറ്റമിനുകളുടെയും സവിശേഷ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖല പ്രദേശങ്ങളിൽ കാണുന്ന 'ഹൈലോസീറസ്' എന്ന കള്ളിച്ചെടിയിൽ വളരുന്ന പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. മലേഷ്യ, ഇന്തൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ വ്യാപകമായ ഡ്രാഗൺ ഫ്രൂട്ട് അഥവാ പിത്തായപ്പഴം ഇപ്പോൾ ഇന്ത്യയിലും വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്. ഒരു ചെടിയിൽനിന്ന് എട്ടു മുതൽ 10 വരെ പഴങ്ങൾ ലഭിക്കും. ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെ എന്ന് നോക്കാം

  • ഡ്രാഗൺ ഫ്രൂട്ടിൽ ഉയർന്ന അളവിൽ ഫൈബറുകൾ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്തുകയും പ്രമേഹമുള്ളവരിൽ പ്രശ്നങ്ങൾ ഒഴിവാക്കുകയും ചെയ്യുന്നു.
  • ഡ്രാഗൺ ഫ്രൂട്ടിൽ കാൻസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് വൻകുടലിലെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് പറയപ്പെടുന്നത്. വിറ്റാമിൻ സിയുടെ ഉയർന്ന ഉറവിടം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.
  • പഴത്തിനുള്ളിലെ ഇരുണ്ട കറുത്ത ചെറിയ വിത്തുകളിൽ ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്, ഇത് ഹൃദയത്തിന് നല്ലതും ഹൃദയ സംബന്ധമായ അസുഖങ്ങൾ കുറയ്ക്കുന്നതുമാണ്.
  • ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
  • ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്.
  • ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സിയും കരോട്ടിനോയിഡുകളും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ശരീരത്തിലെ വെളുത്ത രക്താണുക്കളെ സംരക്ഷിച്ച് അണുബാധ തടയുകയും ചെയ്യും. ശരീരത്തിലുടനീളം ഓക്സിജൻ എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഇരുമ്പും ഡ്രാഗൺ ഫ്രൂട്ടിൽ നിന്ന് ലഭിക്കും.
  • റെഡ് ഡ്രാഗൺ ഫ്രൂട്ടായാലും വൈറ്റ് ഡ്രാഗൺ ഫ്രൂട്ടായാലും രണ്ടും ഗുണങ്ങളേറെയുള്ളവയാണ്. രക്തത്തിലെ ഇൻസുലിൻ കുറയുന്ന അവസ്ഥയെ തരണം ചെയ്യാനും ഫാറ്റി ലിവർ കുറയ്ക്കാനും നല്ലതാണ്.
  • ആന്റി ഓക്സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുളളതുകൊണ്ടുതന്നെ മുഖ സൗന്ദര്യം വർദ്ധിക്കാൻ ഇവ സഹായിക്കും. സൂര്യതാപം മൂലം കരിവാളിച്ച ത്വക്കിന് ഇവ കഴിക്കുന്നത് വളരെ നല്ലതാണ്. മുഖം മിനുസപ്പെടുകയും തിളങ്ങുകയും ചെയ്യും. വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഇവ വരണ്ട ചർമ്മത്തെ ഇല്ലാതാക്കും. ഡ്രാഗൺ ഫ്രൂട്ട് ജ്യൂസായി കുടിക്കുന്നതും കഴിക്കുന്നതും അതുപോലെ തന്നെ മുഖത്ത് പുരട്ടുന്നതും നല്ലതാണ്.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.