Sections

പകൽ ഉറക്കത്തിന്റെ ആരോഗ്യവശങ്ങൾ

Saturday, Jun 29, 2024
Reported By Soumya
Health benefits of daytime sleep

പലർക്കും ഉച്ചനേരത്ത് ഭക്ഷണത്തിന് ശേഷം ഉറക്കത്തിന്റെ ആലസ്യം കണ്ണിലെത്തുന്നത് സ്വാഭാവികമാണ്. ചിലർക്ക് ഉച്ചയുറക്കം ഒരു ശീലം തന്നെയായിരിക്കും. പഴമക്കാരൊക്കെ ഇത്തരത്തിൽ ഉച്ച മയക്കം ശീലമാക്കിയിരുന്നവരായിരുന്നു. എന്നാൽ ഇത്തരത്തിൽ ഉച്ചയ്ക്ക് ഉറങ്ങുന്നത്, അതല്ലെങ്കിൽ പകൽ ഉറങ്ങുന്നത് നല്ലതാണോ? നിങ്ങളിൽ പലരും ചോദിക്കാനിടയുള്ള ചോദ്യങ്ങളിൽ ഒന്നായിരിക്കും. എന്നാൽ ഇതിനുള്ള ഉത്തരം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ?നല്ലതാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

  • പകൽ ഉറങ്ങുന്നത് കൊണ്ട് ഹൃദയത്തിൻറെ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു. ഇത്തരത്തിൽ ഭക്ഷണം കഴിച്ച ശേഷം ഉറങ്ങുന്നത് ശാരീരികമായും മാനസികമായും നിങ്ങൾക്ക് ഉണർവ്വ് നൽകും. 'ഹാർട്ട്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
  • ഉച്ചയ്ക്ക് ഉറങ്ങുന്നതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനവും രക്സമ്മർദ്ദവും നിയന്ത്രിക്കാൻ സാധിക്കുമെന്നും പഠനങ്ങളിൽ പറയുന്നു.ഉച്ചയ്ക്ക് ഉറക്കം പതിവാക്കിയവരിൽ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് താരതമ്യേനെ കുറവാണെന്ന് പഠനങ്ങളിൽ വ്യക്തമാക്കുന്നു. 35നും 75നും ഇടയിൽ പ്രായമുളള വരിലാണ് പഠനങ്ങൾ നടത്തിയത്. അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് ഉറക്കം വളരെ ഏറെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.
  • പകലുറക്കം മുതിർന്നവർക്ക് ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നത് പോലെത്തന്നെ കുട്ടികൾക്കും ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്ന് അറിഞ്ഞിരിക്കുക. അഗൺവാടികളിലും മറ്റും ടീച്ചർമാർ കുട്ടികളെ ഉച്ച ഭക്ഷണത്തിന് ശേഷം ഉറക്കുന്നത് കണ്ടിട്ടില്ലേ. ഇത് കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഏറെ ഗുണം ചെയ്യും. ഇത്തരത്തിൽ കുട്ടികളെ ഉറക്കുമ്പോൾ വളർച്ചയും ബുദ്ധി വികാസവും കുട്ടിക്കുണ്ടാകുന്നു എന്നാണ് പഠനങ്ങളിൽ പറയുന്നത്.
  • കുട്ടികളുടെ ബുദ്ധി വികാസത്തിൽ ഉച്ചയുറക്കത്തിന് വലിയ പങ്കുണ്ടെന്ന് ഗവേഷകർ പറയുന്നുണ്ട്. ഇത്തരത്തിൽ പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്ന കുട്ടികളിൽ സന്തോഷവും ഉന്മേഷവും കൂടുതലായിരിക്കുമെന്നും ഐക്യു നിലവാരം ഉയരുമെന്നും പഠനങ്ങളിൽ വ്യക്തമാക്കുന്നു.
  • പലപ്പോഴും പ്രസവിച്ച് കഴിഞ്ഞ കുട്ടികളെ നോക്കി നിങ്ങൾ പറയാറില്ലേ, ഏപ്പോഴും ഉറക്കവും കരച്ചിലും മാത്രമെന്ന്. ശരിയാണ് കുട്ടിയുടെ വളർച്ചയ്ക്ക് അത്യാവശ്യമായ ഒന്നാണ് ഉറക്കം എന്ന് അറിഞ്ഞിരിക്കുക മുതിർന്നവരിൽ ഓർമ്മ ശക്തി വർധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
  • ഒരു ചെറു മയക്കം മുതിർന്നവരുടെ മാനസികാരോഗ്യ നിലയെ മെച്ചപ്പെടുത്തുനെന്ന് പഠനം പറയുന്നു.അത് കൊണ്ട് തന്നെ ഇനി ധൈര്യമായി ഉച്ചയ്ക്ക് ഉറങ്ങിക്കൊള്ളു. നിങ്ങളുടെ ആരോഗ്യത്തിന് ഇത് ഏറെ അത്യാവശ്യമാണെന്ന് അറിയുക.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.