Sections

ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ

Saturday, Mar 16, 2024
Reported By Soumya
Cumin

മിക്കവരും കഴിക്കുന്ന ഒന്നാണ് ജീരകം. ഭക്ഷണത്തിലും വെള്ളത്തിലും ധാരാളം ജീരകം ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. വെള്ളം തിളപ്പിച്ച് അതിൽ ജീരകം ഇട്ട് കഴിക്കുന്നവരാണ് നമ്മൾ. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങൾ ജീരകത്തിനുണ്ട് എന്നത് തന്നെയാണ് കാര്യം. ഔഷധ ഗുണത്തിൽ മാത്രമല്ല പോഷക ഗുണത്തിലും ജീരകം തന്നെ മുന്നിൽ. ജീരകത്തിന്റെ അർത്ഥം തന്നെ സ്വന്തം ഗുണങ്ങൾ കൊണ്ട് രോഗശാന്തി നൽകുന്നത് എന്നതാണ്.

  • ചീത്ത കൊളസ്ട്രോൾ അല്ലെങ്കിൽ ലോ ഡെൻസിറ്റി-ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) ആഗിരണം ചെയ്യാൻ കഴിയുന്ന സസ്യ രാസവസ്തുക്കളായ ഫൈറ്റോസ്റ്റെറോളുകളാൽ സമ്പുഷ്ടമാണ് ജീരകം. ഇത് ട്രൈഗ്ലിസറൈഡുകളെ വിഘടിപ്പിച്ച് മനുഷ്യശരീരത്തിൽ നിന്ന് പുറന്തള്ളുന്നു.
  • ദഹനസംബന്ധമായ പ്രശ്നങ്ങൾ, നെഞ്ചെരിച്ചിൽ, അസിഡിറ്റി ഇവ കൊണ്ടെല്ലാം കഷ്ടപ്പെടുന്നവർക്ക് ജിരകം തിളപ്പിച്ച് വെള്ളം കുടിച്ചാൽ ഉടനേ തന്നെ അസിഡിറ്റി പരിഹരിക്കാം. ദഹനത്തിനു പുറമേ ഛർദ്ദി, പുളിച്ച് തികട്ടൽ എന്നിവക്കെല്ലാം പരിഹാരം കാണാൻ ജീരകവെള്ളത്തിന് സാധിക്കും.
  • ഒരു ടീസ്പൂൺ ജീരകം വെള്ളത്തിൽ കലർത്തി കഴിക്കുകയോ ഭക്ഷണത്തിൽ ചേർക്കുകയോ ജീരക ചായ ഉണ്ടാക്കുകയോ ചെയ്യുന്നത് ഇരുമ്പിന്റെ അളവ് വർധിപ്പിക്കും.
  • ഓർമ്മശക്തി വർദ്ധിപ്പിക്കുന്ന കാര്യത്തിലും ജീരകം എന്നും മുന്നിൽ തന്നെയാണ്. തലച്ചോറിന്റെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കാനുള്ള കഴിവ് ജീരകത്തിനുണ്ട്. ഇത് ആരോഗ്യത്തിനും ബുദ്ധി തെളിയുന്നതിനും സഹായിക്കുന്നു.
  • ഭക്ഷണത്തിന് ശേഷം ജീരകം കഴിക്കുന്നത് ഭക്ഷണത്തിൽ നിന്ന് കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ് എന്നിവ തകർക്കാൻ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. പോഷകങ്ങൾ നന്നായി സ്വാംശീകരിക്കാനും സഹായിക്കുന്നു.
  • ഗർഭാശയ സംബന്ധമായ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവർക്ക് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് ജീരകം. ജീരകവും ശർക്കരയും പൊടിച്ച് ദിവസവും ഒരു സ്പൂൺ വീതം കഴിക്കുന്നത് നല്ലതാണ്.
  • രക്തശുദ്ധീകരണത്തിന് സഹായിക്കുന്ന ഒന്നാണ് ജീരകം. പലപ്പോഴും രക്തസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും രക്തം ശുദ്ധീകരിക്കാൻ ഏറ്റവും പറ്റിയ വഴിയാണ് ജീരകവെള്ളം കുടിക്കുന്നത്.
  • ജീരകം ഉപയോഗിച്ച് മുലപ്പാൽ വർദ്ധിപ്പിക്കാൻ കഴിയും. ഇത് കുട്ടികൾക്കും ആരോഗ്യം വർദ്ധിപ്പിക്കുന്നു.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.