വീട്ടിൽ തേൻ സൂക്ഷിക്കാനുള്ള പ്രധാന കാരണം ഇതിന്റെ ആരോഗ്യഗുണങ്ങൾ തന്നെയാണ്. ദിവസവും അല്പം തേൻ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
പൂക്കളിൽ നിന്ന് തേനീച്ച ശേഖരിക്കുന്ന എല്ലാ പോഷകങ്ങളും തേനിൽ അടങ്ങിയിട്ടുണ്ട്. ഫ്രക്ടോസ്, ഗ്ലൂക്കോസ്, വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, ആന്റിഓക്സിഡന്ററുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ പൊള്ളലിന് മുതൽ നല്ല ഉറക്കത്തിന് വരെ തേൻ കഴിക്കുന്നത് നല്ലതാണ്.
- ചുമയെ ശമിപ്പിക്കാനും അലർജി ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ തേനിൽ അടങ്ങിയിട്ടുണ്ട്.ശുദ്ധമായതും പ്രകൃതിദത്തമായതുമായ പൂമ്പൊടിയാണ് തേനിൽ അടങ്ങിയിരിക്കുന്നത്.അതുകൊണ്ടു തന്നെ എല്ലാ ദിവസവും രാവിലെ ഇളം ചൂടുള്ള വെള്ളത്തിൽ തേൻ ചേർത്തു കുടിക്കാം.
- നിങ്ങളുടെ ചിന്തകളും തീരുമാനമെടുക്കലുകളുമെല്ലാം മികച്ചതാക്കാൻ നിങ്ങളുടെ തലച്ചോറിന് കാൽസ്യം ആവശ്യമാണ്, തേൻ നിങ്ങളുടെ ശരീരത്തിൽ ആവശ്യത്തിന് കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു. പ്രായപൂർത്തിയാകുമ്പോൾ ഡിമെൻഷ്യ വരാനുള്ള സാധ്യതയെ അകറ്റാനും തേൻ സഹായിക്കുന്നു.
- പ്രകൃതിദത്തമായ ഒരു ആൻറിബയോട്ടികാണ് തേൻ. പൊള്ളലേറ്റ ഭാഗത്ത് അണുവിമുക്തമാക്കി അല്പം തേൻ പുരട്ടുക.
- ദഹനസംബന്ധമായ അസ്വസ്ഥതകൾ കുറയ്ക്കാൻ തേൻ സഹായിക്കുന്നു. ദഹനക്കേടിന്റെ ലക്ഷണങ്ങളായ വയറുവേദന, നെഞ്ചെരിച്ചിൽ എന്നിവ ഇല്ലാതാക്കാൻ ഇത് സഹായിക്കും. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് തേൻ കുടൽ ബാക്ടീരിയയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു.
- ദാഹം ശമിപ്പിക്കാനും പെട്ടെന്ന് ശരീരത്തിന് ഊർജം നൽകാനും ഉത്തമമാണ് ഹണികോള. തേൻ, ഇഞ്ചിനീര്, നാരങ്ങാ നീര് എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്താണ് ഇതുണ്ടാക്കുന്നത്. അതിഥി സത്കാരത്തിലും ക്ഷീണമകറ്റാനും മറ്റുമുള്ള ഒരു ലഘുപാനീയമായി ഇതുപയോഗിക്കാം. സാധാരണ കോളകളുമായി ഇതിനു യാതൊരു ബന്ധവുമില്ല. ഹണി കോളയുടെ ചരുവ ഇപ്രകാരമാണ്.
തേൻ - 35 മില്ലി ലിറ്റർ
ഇഞ്ചിനീര് - 5 മില്ലി ലിറ്റർ
നാരങ്ങാനീര് - 15 മില്ലി ലിറ്റർ
വെള്ളം - 145 മില്ലി ലിറ്റർ
(ഒരു ഗ്ലാസ്-200 മില്ലി ലിറ്റർ തയാറാക്കാൻ)
വിഷക്കൂണുകളെ എങ്ങനെ തിരിച്ചറിയാം... Read More
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.