കാപ്പിയുടെ രുചിയും മണവും ഗുണവും ഓരോ ദേശത്തും വ്യത്യസ്തമാണ്.കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീനാണ് കാപ്പിയുടെ 'ഉത്തേജന ശക്തി'. അത് ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ശരീരത്തിന് ഊർജവും ഉന്മേഷവും ലഭിക്കൂ. മറിച്ച്, കൂടുതൽ അകത്തുചെന്നാൽ അതു ശരീരത്തിന് ദോഷമേ സമ്മാനിക്കൂ. രാവിലെ എഴുന്നേറ്റയുടനെ കാപ്പി കുടിക്കുന്നതിനേക്കാൾ 10 മണിക്ക് ശേഷമോ ഉച്ച കഴിഞ്ഞോ കാപ്പി കുടിക്കുന്നതാണ് ഉത്തമം. മണിക്കൂറുകളോളം ഉന്മേഷം പകരാൻ രണ്ട് ഔൺസ് കാപ്പി തന്നെ ധാരാളമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഉറങ്ങാൻ പോകുന്നതിന് തൊട്ടു മുൻപ് കാപ്പി കുടിക്കരുത്. അഥവാ രാത്രി കാപ്പി കുടിക്കണമെന്ന് നിർബന്ധമുള്ളവർ കിടക്കുന്നതിന് ആറ് മണിക്കൂർ മുൻപ് ആ ദിവസത്തെ അവസാന കപ്പ് കാപ്പി കുടിക്കുന്നതാണ് ഉത്തമം. കാരണം കഫീൻ നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തും. ഹെൽത്ത്ലൈൻ (Healthline) പറയുന്നതനുസരിച്ച്, കാപ്പിക്ക് മറ്റ് പല ആരോഗ്യ ഗുണങ്ങളും (Health Benefits) ഉണ്ട്. അത് നിങ്ങളുടെ ഹൃദയം, കരൾ എന്നിവയുടെ പ്രവർത്തനത്തെ സഹായിക്കും. കാപ്പിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
- കാപ്പിയിൽ കഫീൻ (Caffeine) അടങ്ങിയിട്ടുണ്ട്. അത് അഡിനോസിൻ എന്ന ന്യൂറോട്രാൻസ്മിറ്ററിന്റെ റിസപ്റ്ററുകളെ തടയുകയും ക്ഷീണം അകറ്റി ഊർജനില മെച്ചപ്പെടുത്തുകയും ചെയ്യും.
- ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കാൻ ഒരു കപ്പ് കാപ്പിക്ക് കഴിയുമെന്ന് പഠനങ്ങൾ പറയുന്നു.
- അൽഷിമേഴ്സ്, പാർക്കിൻസൺസ് എന്നീ അവസ്ഥകളിൽ നിന്ന് സംരക്ഷിക്കാൻ കാപ്പി സഹായിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. കാപ്പി കുടിയ്ക്കുന്നത് ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കും.
- ശരീരത്തിലെ അധികമായ കൊഴുപ്പിനെ ഇല്ലാതാക്കാനും കുടലിനെ ആരോഗ്യത്തോടെ നിലനിർത്താനും കാപ്പി സഹായകരമാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. കൂടിയ അളവിൽ കാപ്പി കുടിച്ചാൽ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടില്ലെന്നും അത് ശരീരഭാരം നിയന്ത്രിക്കുമെന്നും പഠനങ്ങൾ പറയുന്നു.
- കാപ്പി സമ്മർദ്ദവും വിഷാദവും കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യാനുള്ള പ്രവണത കുറയ്ക്കാനും കാപ്പിക്ക് കഴിയും. കാപ്പി കുടിക്കുന്നവർ ശാരീരികമായി കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു.
- കാപ്പി കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തെ നിലനിർത്താൻ സഹായിക്കും. കരളിലെ കൊഴുപ്പ്, ലിവർ കാൻസർ തുടങ്ങി കരൾ സംബന്ധമായ പല അസുഖങ്ങളും കാപ്പി കുടിക്കുന്നതിലൂടെ ഇല്ലാതാക്കാം.
- ഒരു ദിവസം മൂന്നോ അഞ്ചോ കപ്പ് കാപ്പി കുടിക്കുന്നത് ഹൃദ്രോഗ സാധ്യത 15 ശതമാനം കുറയ്ക്കുമെന്ന് ഒരു പഠനത്തിൽ കണ്ടെത്തി.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ശരീര ദുർഗന്ധം അകറ്റാം ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.