വെളിച്ചെണ്ണ പോലെ തേങ്ങാപ്പാലും ശരീരത്തിന് ഏറെ ഗുണങ്ങൾ നൽകുന്നുണ്ട്. മുടിയുടെ വളർച്ചക്കും കരുത്തിനും തേങ്ങാപ്പാൽ മികച്ചതാണ്. നല്ല മണം നൽകുന്നതിന് പുറമെ മുടിയെ ഇവ മൃദുവാക്കുന്നു. ഈർപ്പം നിലനിർത്തുന്നു എന്നതാണ് മറ്റൊരു ഗുണം . മുടി വളരുന്നതിനും കരുത്ത് ലഭിക്കുന്നതിനും ഈർപ്പം ആവശ്യമാണ്.
- ഗ്ലൂക്കോസിന്റെ അളവിലുണ്ടാകുന്ന അസന്തുലിത ശരീരത്തിൽ മാംഗനീസിന്റെ കുറവുണ്ടാകാൻ കാരണമാകും. തേങ്ങാപ്പാലിൽ നിറയെ മാംഗനീസ് ഉണ്ട്. ധാന്യങ്ങൾ, പയർ എന്നിവയിലും മാംഗനീസ് അടങ്ങിയിട്ടുണ്ട്.
- ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും ആവശ്യമായ പ്രധാന ധാതുവാണ് ചെമ്പ് . ചെമ്പും വിറ്റാമിൻ സിയും ചർമ്മത്തിനും രക്തക്കുഴലുകൾക്കും അയവ് വരാൻ സഹായിക്കും.
- തേങ്ങാപ്പാൽ കാത്സ്യം നിറഞ്ഞതല്ല എന്നാൽ ഫോസ്ഫറസ് ഇതിൽ നിറയെ ഉണ്ട്. എല്ലിന് ബലം ഉണ്ടാകുന്നതിന് ഫോസ്ഫറസ് അത്യാവശ്യമാണ്. ഇത് ശരീരത്തിന് ഫോസ്ഫേറ്റ് നൽകുന്നതിനാൽ എല്ലിന്റെ തേയ്മാനം കുറയ്ക്കുന്നു.
- സാധാരണയായി ആളുകളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന പോഷകവൈകല്യമാണ് ഇരുമ്പിന്റെ കുറവ്. ഇരുമ്പിന്റെ അംശം കുറയുന്നത് മൂലം ഹീമോഗ്ലോബിൻ ശരീരത്തിൽ ഉണ്ടാകുന്നത് കുറയും. ചുവന്ന രക്താണുക്കളിലെ ഓക്സിജന്റെ അളവ് നിലനിർത്തുന്നതിന് ഹീമോഗ്ലോബിൻ ആവശ്യമാണ്. ഇതില്ലങ്കിൽ വിളർച്ച ഉണ്ടാകും. ഒരു കപ്പ് തേങ്ങാപ്പാൽ ഒരു ദിവസം ശരീരത്തിനാവശ്യനമായ ഇരുമ്പിന്റെ കാൽഭാഗം ലഭ്യമാക്കും.
- മസിലുകൾക്ക് വലിച്ചിലോ വേദനയോ ഉണ്ടാവുകയാണെങ്കിൽ ആഹാരത്തിനൊപ്പം തേങ്ങാപ്പാൽ കഴിച്ചാൽ മതി. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം വേദനയ്ക്ക് ശമനം തരും. ശരീരത്ത് മഗ്നീഷ്യത്തിന്റെ അളവ് കുറഞ്ഞാൽ കാത്സ്യം നാഡി കോശങ്ങളുടെ പ്രവർത്തനം ശക്തമാക്കും, ഇത് പേശീ വലിവിന് കാരണമാകും.
- നാര് വളരെ ഏറെ അടങ്ങിയിരിക്കുന്നതിനാൽ തേങ്ങാപ്പാൽ വയർ പെട്ടന്ന് നിറഞ്ഞെ ന്ന തോന്നലുണ്ടാക്കും. ഇത് ആഹാരം കഴിക്കുന്നത് കുറച്ച് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും.
- തേങ്ങാപ്പാലിൽ അടങ്ങിയിട്ടുള്ള സെലിനിയം സന്ധിവാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. സെലിനിയത്തിന്റെ അളവ് കുറഞ്ഞിരിക്കുന്നവർക്ക് സന്ധി വാതം വരാനുള്ള സാധ്യത കൂടുതലാണ്.
- പൊട്ടാസ്യം അടങ്ങിയിട്ടുള്ള ആഹാരം കഴിക്കുന്നത് ശരീരത്തിലെ രക്ത സമ്മർദ്ദം താഴാൻ സഹായ്ക്കും.
- തേങ്ങാപ്പാൽ രോഗ പ്രതിരോധ ശേഷി ഉയർത്തുകയും ജലദോഷം , ചുമ എന്നിവ വരാതെ ആരോഗ്യത്തോടിരിക്കാൻ സഹായിക്കുകയും ചെയ്യും.. ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയർത്താൻ സഹായിക്കുന്ന വിറ്റാമിൻ സി ഇതിലടങ്ങിയിട്ടുണ്ട്.
- പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ആരോഗ്യമുയർത്തുന്നതിൽ സിങ്കിന്റെ പങ്ക് വളരെ വലുതാണ്. അർബുദ കോശങ്ങളുടെ പ്രവർത്തനം കുറയ്ക്കാൻ ഇവയ്ക്ക് കഴിയുമെന്നാണ് പ്രാഥമിക പഠനങ്ങൾ നൽകുന്ന സൂചന.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ആരോഗ്യവും മനഃശാന്തിയും: ജീവിത വിജയത്തിന്റെ അടിസ്ഥാനം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.