നിരവധി പോഷകഗുണങ്ങളുള്ള ഒന്നാണ് വെണ്ണ. ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ ചെറുതൊന്നുമല്ല.
- വെണ്ണയിൽ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളർച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ.
- വെണ്ണയിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാൻ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.
- ബീറ്റ കരോട്ടിൻ സമ്പുഷ്ടമായ അളവിൽ ഉള്ള വെണ്ണ നേത്ര ആരോഗ്യത്തിന് നല്ലതാണ്. കാഴ്ചശക്തി വർദ്ധനവിന് വെണ്ണയുടെ ഉപയോഗം ശീലിക്കാം.
- പാദത്തിനടിയിൽ വെണ്ണ പുരട്ടി ഉറങ്ങുന്നത് നല്ല ഉറക്കം ലഭിക്കുവാനും മാനസികസമ്മർദ്ദം കുറയ്ക്കുവാനും ഫലപ്രദമായ വഴിയാണ്.
- വെണ്ണയിൽ അടങ്ങിയിരിക്കുന്ന ലിനോയിക് ആസിഡ്, സ്പിൻ ഗോലിപിഡ്സ് എന്നിവ ക്യാൻസർ വരാതെ തടയുന്നു.
- ഗർഭിണികൾ ആയിരിക്കുന്നവരും മുലയൂട്ടുന്ന അമ്മമാരും നിർബന്ധമായും കഴിക്കേണ്ട ഭക്ഷണപദാർത്ഥമാണ് വെണ്ണ. വെണ്ണയുടെ ഉപയോഗത്തിലൂടെ മുലപ്പാൽ വർധിപ്പിക്കാം.
- മലബന്ധം പ്രശ്നം തടയാൻ ഏറ്റവും നല്ലതാണ് വെണ്ണ.
- ഒമേഗ ത്രി, ഒമേഗ സിക്സ്, ഫാറ്റി ആസിഡ് തുടങ്ങിയ അടങ്ങിയിരിക്കുന്ന വെണ്ണ തലച്ചോറിൻറെ പ്രവർത്തനത്തെ കാര്യക്ഷമമാക്കുന്നു.
- ദിവസവും അൽപം വെണ്ണ മോണയിൽ പുരട്ടിയാൽ മോണരോഗങ്ങൾ വരാതിരിക്കാൻ സഹായിക്കും.
- കാൽപാദം വിണ്ടുകീറുന്നത് ഇപ്പോൾ മിക്കവർക്കുമുള്ള പ്രശ്നമാണ്. അതിന് ഏറ്റവും നല്ല പോംവഴിയാണ് വെണ്ണ.
- മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉറക്കക്കുറവിനും അൽപം വെണ്ണ പാദത്തിന് അടിയിൽ പുരട്ടുന്നത് ഗുണകരമാണ്.
എന്നാൽ വെണ്ണയുടെ ഉപയോഗം അധികമാകാതെ ശ്രദ്ധിക്കണം. കലോറി കൂടുതൽ അടങ്ങിയിരിക്കുന്നത്തിനാൽ ഇതിൻറെ അമിത ഉപയോഗം അമിതവണ്ണത്തിന് കാരണമാകുന്നു. ഇത് വഴി പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ അനവധി പ്രശ്നങ്ങൾ ഉണ്ടാകുന്നു.
സമീകൃതാഹാരം: ആരോഗ്യകരമായ ഭക്ഷണത്തിനുള്ള നുറുങ്ങുകൾ... Read More
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.