വിവിധരുചികളിലുള്ള ചായയാണ് ഇന്നുള്ളത്. ബ്ലാക്ക് ടീ, ഗ്രീൻ ടീ, ജിൻജർ ടീ, ലെമൺ ടീ, ഇങ്ങനെ പോകുന്നു ചായയുടെ നീണ്ടനിര. എന്നാൽ ബ്ലൂ ടീ അഥവാ നീലച്ചായ ആരെങ്കിലും കുടിച്ചിട്ടുണ്ടോ. ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ ചായ എന്നു നീലചായയെ വിളിക്കാം. അത്രയേറെ ഔഷധ ഗുണമുള്ളതാണ് ബ്ലൂ ടീ. ബ്ലൂ ടീയും ഗ്രീൻ ടീയും ആരോഗ്യപരമായ ഗുണങ്ങളുണ്ടെങ്കിലും അവയുടെ ഘടനയിൽ വ്യത്യാസമുണ്ട്. ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് ശരീരഭാരം കുറയ്ക്കാനും തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. നേരെമറിച്ച്, ബ്ലൂ ടീ കഫീൻ രഹിതമാണ്, മാത്രമല്ല ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻക്സിയോലൈറ്റിക് ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സൗത്ത് ഏഷ്യയിലെ ക്ലിറ്റോറിയ ടെർണാടീ എന്ന ചെടിയിൽ നിന്നാണ് ബ്ലൂ ടീ ലഭിക്കുന്നത്. ഈ ചെടിയുടെ പൂവിൽ നിന്നാണ് ടീ ഉണ്ടാക്കുന്നത്. ഇവയെ ബ്ലൂ പീ പൂക്കൾ എന്നും ബട്ടർഫ്ളൈ പൂക്കൾ എന്നും വിളിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യയിൽ, പ്രത്യേകിച്ച് തായ്ലൻഡിലും മലേഷ്യയിലും ബ്ലൂ ടീ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു. 'ശംഖ്പുഷ്പം' എന്നറിയപ്പെടുന്ന ഇന്ത്യയിലും ഇത് ഉപയോഗിക്കുന്നു. ആയുർവേദത്തിൽ ബട്ടർഫ്ലൈ പയർ പുഷ്പം ഒരു ഔഷധ സസ്യമായി കണക്കാക്കപ്പെടുന്നു,
- ബ്ലൂ ടീ കുടിക്കുന്നതിലൂടെ അകാല വാർദ്ധക്യം തടയുന്നു. കണ്ണിലെ രോഗങ്ങൾക്കും നീർകെട്ടലിനും ബ്ലൂ ടീ ഏറെ നല്ലതാണ്.
- ഓർമ്മശക്തി കൂട്ടാനും ബ്ലൂ ടീ നല്ലതാണ്.ആയുർവേദത്തിൽ ബ്ലൂ പീ പൂക്കൾ ഓർമ്മ ശക്തി വർധിപ്പിക്കാനും, സമ്മർദ്ദമകറ്റാനും, വിഷാദരോഗം മാറ്റാനും ഉപയോഗിക്കുന്നു.
- സൗത്ത് ഏഷ്യൻ രാജ്യങ്ങളിൽ ഹെർബൽ ചായകളിൽ ബ്ലൂ പീ പൂക്കൾ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. പാചകത്തിൽ വിഭവങ്ങൾക്ക് നിറം ചേർക്കാനും ബ്ലൂ പീ പൂക്കൾ ഉപയോഗിച്ചു വരുന്നുണ്ട്.
- ത്വക്ക് രോഗങ്ങൾക്ക് ബ്ലൂ ടീ ഉത്തമമാണ്. നീല ചായയുടെ ആന്റി ഗ്ലൈക്കേഷൻ പ്രോപ്പർട്ടീസ് ത്വക്കിനെ പ്രായമാകുന്നതിൽ നിന്നും തടയുന്നു. നീലച്ചായയിൽ ഫ്ലാവനോയിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കൊളാജൻ ഉൽപ്പാദനം വർധിപ്പിച്ച് ത്വക്കിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുന്നു. ഇവ തലയോട്ടിയിലേക്കുള്ള രക്ത പ്രവാഹം വർധിപ്പിക്കുന്നത് വഴി തലമുടിക്ക് ശക്തിയും കരുത്തും പകരുന്നു.
- ഉൽകണ്ഠ, വിഷാദരോഗം എന്നിവയ്ക്ക് ഒരു നല്ല മരുന്നാണ് നീല ചായ. ഇത് സമ്മർദ്ദം കുറയ്ക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മനസ്സിൽ ഉന്മേഷം നിറക്കും. ഇപ്പോഴത്തെ കുട്ടികളിൽ പലരും വിഷാദരോഗത്തിനു അടിമകളാണ്. നീല ചായ ചിലവു കുറഞ്ഞതും എല്ലാവർക്കും എളുപ്പം കഴിക്കാവുന്നതുമായ ലളിതമായ ഒരു പോംവഴിയാണ്.
ബ്ലൂ ടീയുടെ സാധ്യമായ ചില പാർശ്വഫലങ്ങൾ ഇവയാണ്:
- ബ്ലൂ ടീ രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകും, ഇത് കുറഞ്ഞ രക്തസമ്മർദ്ദമുള്ള ആളുകൾക്ക് അപകടകരമാണ്.
- ചില ആളുകൾക്ക് ബട്ടർഫ്ലൈ പീസ് പുഷ്പത്തോട് അലർജി ഉണ്ടാകാം, കൂടാതെ ചൊറിച്ചിൽ, വീക്കം, അല്ലെങ്കിൽ തിണർപ്പ് തുടങ്ങിയ അലർജി പ്രതികരണങ്ങൾ അനുഭവപ്പെട്ടേക്കാം.
- ബ്ലൂ ടീ ആന്റീഡിപ്രസന്റുകൾ, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ എന്നിവ പോലുള്ള ചില മരുന്നുകളെ തടസ്സപ്പെടുത്തും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
ബ്ലാക്ക് ഹെഡ്ഡിന് വീട്ടിൽ പരിഹാരം കാണാം... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.