Sections

കരിംജീരകത്തിന്റെ ആരോഗ്യപരമായ ഗുണങ്ങൾ

Tuesday, Jul 16, 2024
Reported By Soumya
Health Benefits of Black Cumin

കരിംജീരകം ഈജിപ്തിൽ നിന്നാണ് വന്നത്. ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കരിംജീരകം എന്നത് ഇന്നത്തെ കാലത്ത് പലർക്കും അറിയില്ല. ചെറിയ തൊണ്ടുകൾക്കുള്ളിലുള്ള ഇവ ലഭിക്കുന്നതിന് അവയുടെ മേൽ വെള്ളം തളിക്കണം. ബ്ലാക്ക് കരാവെ, റോമ കോറിയാണ്ടർ എന്നീ പേരുകളും കരിംജീരകത്തിനുണ്ട്. എംആർഎസ്എ, ക്യാൻസർ എന്നിവയ്ക്ക് ഫലപ്രദമാണ് കരിംജീരകം. കരിംജീരകത്തിൻറെ ചില ആരോഗ്യപരമായ ഗുണങ്ങളെ പരിചയപ്പെടാം.

  • ദിവസം രണ്ട് ഗ്രാം വീതം കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇൻസുലിൻ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെൽ പ്രവർത്തനം വർദ്ധിപ്പിക്കാനും, ഗ്ലൈകോസിലേറ്റഡ് ഹീമോഗ്ലോബിൻ (HbA1c)കുറയ്ക്കാനും ഫലപ്രദമാണ്.
  • ട്രിപ്പിൾ ഇറാഡിക്കേഷൻ തെറാപ്പിക്ക് സമാനമായി ഹെലികോബാക്ടർ പൈലോറി അണുബാധയെ ചെറുക്കാൻ കരിംജീരകത്തിന് കഴിവുണ്ട്.
  • അപസ്മാരത്തെ തടയാനുള്ള കരിംജീരകത്തിൻറെ കഴിവ് പണ്ട് കാലം മുതലേ അറിവുള്ളതാണ്. 2007 ൽ അപസ്മാരമുള്ള കുട്ടികളിൽ നടത്തിയ ഒരു പഠനത്തിൽ സാധാരണ ചികിത്സയിൽ രോഗശമനം കിട്ടാഞ്ഞവരിൽ കരിംജീരകത്തിൻറെ സത്ത് രോഗം കുറയ്ക്കുന്നതായി കണ്ടെത്തി.
  • കരിംജീരകസത്ത് ദിവസം 100-200 മില്ലിഗ്രാം വിതം രണ്ട് നേരം, രണ്ട് മാസത്തേക്ക് ഉപയോഗിക്കുന്നത് ചെറിയ തോതിൽ രക്താതിസമ്മർദ്ദമുള്ളവരിൽ രക്തസമ്മർദ്ദം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
  • ടോൺസിൽ, തൊണ്ടവീക്കം എന്നിവയ്ക്കൊപ്പമുള്ള തീവ്രമായ ടോൺസില്ലോഫാരിൻജിറ്റിസിന് കരിംജീരകം ഫലപ്രദമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. അടിസ്ഥാനപരമായി ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് ശമനം നല്കും.
  • ശസ്ത്രക്രിയമൂലം പെരിറ്റോണൽ പ്രതലങ്ങളിൽ പാടുകളുണ്ടാകുന്നതും ഒട്ടിച്ചേരലും തടയാൻ കരിംജീരകം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
  • കരിംജീരകത്തിലെ തൈമോക്വിനോൺ എന്ന ഘടകം പാർക്കിൻസൺസ്, ഡിമെൻഷ്യ രോഗങ്ങളിൽ ന്യൂറോണുകളെ വിഷമുക്തമായി സംരക്ഷിക്കുമെന്ന് ന്യൂറോസയൻസ് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
  • കരിഞ്ചീരകം പൊടിച്ച് ശർക്കരയുമായി കുഴച്ച് കഴിക്കുകയാണെങ്കിൽ ചർദ്ദി ശമിക്കും.
  • കരിംജീരകം വെള്ളം തിളപ്പിച്ച് കുടിക്കുന്നത് ഗ്യാസ് ട്രബിൾ, നെഞ്ചരിച്ചിൽ, അൾസർ എന്നിവയെ ശമിപ്പിക്കും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.