Sections

കാന്താരി മുളകിന്റെ ആരോഗ്യഗുണങ്ങൾ

Thursday, Dec 07, 2023
Reported By Soumya
Birds Eye Chilies

കേരളത്തിൽ കാന്താരി മുളക് ഒരു അവിഭാജ്യ ഘടകം തന്നെയാണ്. കാര്യമായ പരിചരണം ഒന്നും കാന്താരി കൃഷിക്ക് ആവശ്യമില്ല എന്നതാണ് കാന്താരി കൃഷിയുടെ പ്രത്യേകത. പല നിറ വൈവിധ്യങ്ങളിലുള്ള കാന്താരിമുളകുകൾ മാർക്കറ്റുകളിൽ ലഭ്യമാണ്. പച്ചനിറത്തിലുള്ള കാന്താരി മുളകിന് ആവശ്യക്കാർ ഏറെയാണ്. കാന്താരിയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

  • ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും അത് മൂലം ഉണ്ടാകുന്ന നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാനും കാന്താരിക്ക് സാധിക്കും.
  • കൊളസ്ട്രോളിന് മാത്രമല്ല, പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. ഇൻസുലിൻ ഉൽപാദനത്തിന് കാന്താരി സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും.
  • ബിപി കുറയ്ക്കാനും ഇത് നല്ലതാണ്. ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് കാന്താരി.ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും.
  • അയൺ സമ്പുഷ്ടമായ കാന്താരി ഹീമോഗ്ലോബിൻ ഉൽപാദനവും വർദ്ധിയ്ക്കുന്നു.
  • കാന്താരി മുളകിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം സി ശ്വാസകോശ രോഗങ്ങളെ ചെറുക്കുകയും, രോഗപ്രതിരോധശേഷി ഉയർത്തുകയും ചെയ്യുന്നു.
  • അമിതവണ്ണം അനുഭവപ്പെടുന്ന വ്യക്തികൾക്ക് കാന്താരിമുളക് ഭക്ഷണത്തിലുൾപ്പെടുത്തുക വഴി ശരീരഭാരം കുറയ്ക്കുന്നത് വേഗത്തിൽ ഫലപ്രാപ്തി ഉണ്ടാവുന്നു.
  • കാന്താരിമുളക് കഴിക്കുന്നവരിൽ പല്ലിന്റെ പ്രശ്നങ്ങൾ കുറവായിരിക്കും എന്നാണ് പറയുന്നത്. ഇത് പല്ലുകളിൽ കേടുവരാതെ സംരക്ഷിക്കുകയും പല്ലുകളുടെ ആരോഗ്യം പരിപാലിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

സൂക്ഷിക്കേണ്ടത്

കാന്താരിയുടെ അമിത ഉപയോഗം ത്വക്കിൽ പുകച്ചിൽ, ചൊറിച്ചിൽ, പെട്ടെന്നുള്ള അമിത വിയർപ്പ്, കണ്ണുനിറഞ്ഞ് ഒഴുകൽ, മൂക്കൊലിപ്പ്, വായിൽ പുകച്ചിൽ എന്നിവയ്ക്കും വയറിൽ പലവിധത്തിലുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നു. ഗർഭാവസ്ഥയിലും മുലയൂട്ടുന്ന അമ്മമാരിലും സ്ഥിരമായുള്ള കാന്താരിയുടെ അമിത ഉപയോഗം കുട്ടികളിൽ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുന്നു. രണ്ടു വയസിൽ താഴെയുള്ള കുട്ടികൾ കാന്താരിമുളക് ഉപയോഗിക്കുന്നത് ദോഷം ചെയ്യും. കിഡ്നിക്കും ലിവറിനും പ്രശ്നമുള്ളവരും അൾസർ ഉള്ളവരും കാന്താരിയുടെ ഉപയോഗം മിതപ്പെടുത്തണം. കാന്താരിമുളക് തനിയെ കഴിക്കുന്നതിനെക്കാൾ മറ്റു ഭക്ഷണങ്ങളിൽ ചേർത്തു കഴിക്കുന്നതാണ് ഉത്തമം.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.