പല തരത്തിലുള്ള അരികൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ തവിടുകളയാത്ത അരി പോഷകദായനിയാണെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. വെള്ള അരിയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ പോഷകഘടകങ്ങൾ തവിടുകളയാത്ത ബ്രൗൺ അരിയിൽ ഉണ്ട് . ഉമി മാത്രം കളഞ്ഞാണ് തവിട്ടുനിറത്തിലുള്ള അരി ഉണ്ടാക്കുന്നത്. വെള്ള അരി പല പ്രക്രിയകളിലൂടെ കടന്നുപോയി ഉണ്ടാക്കുന്നതിനാൽ അരിയിലെ പല ഔഷധഗുണങ്ങളും നഷ്ടപ്പെടുത്തും. ബ്രൗൺ റൈസിൽ നാരുകളുടെ അളവും മറ്റ് അവശ്യ പോഷകങ്ങളും കൂടുതലാണ്. വെള്ള ചോറിനേക്കാൾ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഇതിനുണ്ട്. ബ്രൗൺ റൈസ് നൽകുന്ന കൂടുതൽ ഗുണങ്ങൾ അറിയാം.
- ബ്രൗൺ റൈസിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഉള്ളത്. ഗ്ലൈസെമിക് സൂചിക ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്.ഗ്ലൈസെമിക് സൂചിക ഉയർന്നാൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടാനുള്ള സാധ്യത കൂടുതലാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിക്കുന്നത് പ്രമേഹത്തിലേക്ക് നയിക്കുന്നു. അതിനാൽ, ചുവന്ന അരി കൊണ്ടുള്ള ചോറ് കഴിക്കുന്നത് അത്തരം അപകടസാധ്യതകൾ കുറയ്ക്കുന്നു.
- ചുവന്ന അരിയിൽ അവശ്യ അമിനോ ആസിഡുകളായ ഗാമാ-അമിനോബ്യൂട്ടിക് ആസിഡ് (ഗാബ) അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് തടയുന്നു. അതുകൊണ്ട് തന്നെ ഈ അരി കഴിക്കുന്നവരിൽ എൽഡിഎൽ അല്ലെങ്കിൽ മോശം കൊളസ്ട്രോൾ കുറയുന്നു.
- തവിടുകളയാത്ത അരിയുടെ പ്രധാന ഗുണം ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു എന്നതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ കൊഴുപ്പിനെ ശരീത്തിലേയ്ക്ക് കടത്തിവിടാതെ സംരക്ഷിക്കുകയും ചെയ്യും. ഫൈബർ വിശപ്പിനെ നിയന്ത്രിക്കുകയും ഇടയ്ക്കിടെ ആഹാരം കഴിക്കാനുള്ള പ്രവണത കുറയ്ക്കുയും ചെയ്യും.
- ശരീരത്തിന് ഗുണം പ്രദാനംചെയ്യുന്നചില എണ്ണകൾ ബ്രൗൺ റൈസിലുണ്ട്. നല്ല കൊഴുപ്പ് അടങ്ങിയ ഇത്തരം എണ്ണകൾ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് സഹായകരമാണ്.
- ഇത്തരം അരിയിൽ വിഷസംഹാരി ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പ്രകൃതിദത്ത രാസപദാർത്ഥമായ ഫൈറ്റോ ന്യൂട്രിനാൽ സമ്പന്നമാണ് തവിടുകളയാത്ത അരി. അതിനാൽ പല അസുഖങ്ങളും ശരീരത്തിലെത്താതെ തടയുവാൻ ഈ ഘടകത്തിന് സാധിക്കും.
- ഫൈബർ ഘടകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്നതിനാലും ശുദ്ധീകരണപ്രക്രിയകളിലൂട കടന്നുപോകാത്തതിനാലും ചെറിയ കുട്ടികളുടെ ആദ്യഭക്ഷണമായി ഉൾപ്പെടുത്തുന്നത് നല്ലതാണ്.
- ചുവന്ന അരിയിൽ ഇനോസിറ്റോൾ ഹെക്സാഫോസ്ഫേറ്റ് അഥവാ ഐപി 6 എന്ന പ്രകൃതിദത്ത സംയുക്തം അടങ്ങിയിരിക്കുന്നു. സ്തനാർബുദം, കരൾ, വൻകുടൽ എന്നിവയെ ബാധിക്കുന്ന കാൻസർ, രക്താർബുദം എന്നിവയുടെ ചികിത്സയിൽ ഇത് ഉപയോഗിക്കുന്നു. ചുവന്ന അരിയിൽ അടങ്ങിയിട്ടുള്ള നാരുകളുടെ ഉയർന്ന ശതമാനം സ്തന, വൻകുടൽ കാൻസറുകൾക്കെതിരെ സംരക്ഷണം നൽകുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചുവന്ന അരിയിൽ അടങ്ങിയിരിക്കുന്ന പോളിഫെനോളുകൾക്ക് ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്, ഇത് കോശങ്ങൾക്ക് ഓക്സിഡേറ്റീവ് നാശമുണ്ടാക്കുന്നത് തടയുകയും ചെയ്യുന്നു.
ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.
ദിവസവും വെണ്ണ കഴിച്ചാലുള്ള ഗുണങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.