Sections

പോഷകസമൃദ്ധവും ഔഷധഗുണങ്ങളുള്ള അഗത്തി ചീര

Monday, Aug 12, 2024
Reported By Soumya
Health Benefit of Agathi Cheera

കുറഞ്ഞ ചെലവിൽ ഏറെ പോഷകസമൃദ്ധമായ ഭക്ഷണം വേണമെങ്കിൽ അഗത്തി ചീര പതിവാക്കിക്കോളൂ. ചീര വർഗ്ഗത്തിൽപ്പെട്ട സസ്യമാണ് അഗസ്തി. അഗത്തിയെന്നും വിളിപ്പേരുണ്ട്. പച്ചക്കറിയായും കാലിത്തീറ്റയായും ഇതുപയോഗിക്കാം. വിറ്റാമിൻ എയും ബിയും പാലിൽ ഉള്ളതിന്റെ ഇരട്ടി ഇതിൽ അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ വളർച്ചയ്ക്ക് കുട്ടികൾക്ക് നൽകാവുന്ന ഒന്നാന്തരം ഇലക്കറിയുമാണ്. സെപ്റ്റംബർ/ഒക്ടോബർ മാസത്തിലാണ് പൂക്കുന്നത്. നിറയെ പൂക്കുന്നതുകൊണ്ട് കാണാനും നല്ല അഴകാണ്. പൂമൊട്ടിന് അരിവാളിന്റെ ആക്യതിയാണ്. ചുവന്ന പൂക്കളും വെള്ള പൂക്കളും ഉള്ള ഇനങ്ങളാണ് സാധാരണ കണ്ടുവരുന്നത്. പൂവും ഇലകളും കറിവയ്ക്കാൻ ഉപയോഗിക്കുന്നു. വേരും തൊലിയും ഇലകളും ഇളം കായും ഔഷധയോഗ്യമാണ്.വിത്ത് മുളപ്പിച്ചാണ് തൈകൾ ഉൽപാദിപ്പിക്കുക. ഇവയുടെ വേരുകൾക്ക് അന്തരീക്ഷ നൈട്രജൻ സ്വീകരിക്കാനുള്ള കഴിവുണ്ട്. അഗത്തി കൃഷി ചെയ്യുന്നത് മണ്ണിന്റെ ആരോഗ്യവും ഫലപുഷ്ടിയും വർധിക്കും.

  • ഇലയിൽ ധാരാളം മാംസ്യം, കാത്സ്യം, ഫോസ്ഫറസ്, ജീവകം എ, ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. പൂവിൽ ജീവകം ബി, സി. വിത്തിൽ മാംസ്യം, കൊഴുപ്പ്, അന്നജം.
  • ഇല പിഴിഞ്ഞെടുത്ത നീര് നീർക്കെട്ടിന് പരിഹാരമാണ്.
  • ജീവകം എയുടെ അഭാവംമൂലമുണ്ടാകുന്ന എല്ലാ നേത്ര രോഗങ്ങൾക്കും പ്രയോജനകരം.
  • അഗസ്തിക്കുരു പാൽ ചേർത്തരച്ച് മുറിവുകളിൽ പുരട്ടിയാൽ വേഗം മുറിവുണങ്ങും.
  • വായ്പുണ്ണ് (കുടൽപുണ്ണ്) തുടങ്ങിയ ഉഷ്ണരോഗങ്ങൾ മാറുന്നതിന് ഉത്തമം.
  • വീടുകളിലെ തോട്ടങ്ങളിൽവച്ചു പിടിപ്പിക്കാം. മുരിങ്ങക്കായ് പോലെ നീളമുള്ള കനം കുറഞ്ഞ കായ്കളാണ് ഇവയ്ക്കുള്ളത്.
  • ഏകദേശം 20 മുതൽ 50 വരെ വിത്തുകൾ അതിനുള്ളിലുണ്ടാകും.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.