Sections

വെളിച്ചെണ്ണ ആരോഗ്യത്തിനും സൗന്ദര്യത്തിനും

Saturday, Nov 09, 2024
Reported By Soumya S
Coconut oil benefits for health and beauty

വെളിച്ചെണ്ണയെക്കുറിച്ച് ഇപ്പോഴും പലരിലും ഒരു തെറ്റിദ്ധാരണ ഉണ്ട് - വെളിച്ചെണ്ണ കൂടുതലായി ഉപയോഗിച്ചാൽ കൊളസ്ട്രോൾ വർധിക്കുകയും ഹൃദ്രോഗ സാധ്യതയേറുകയും ചെയ്യും എന്നത്. എന്നാൽ, പുതിയ ഗവേഷണഫലങ്ങൾ വെളിച്ചെണ്ണയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് പറയുന്നു, ഇത് ശരീരത്തിന് ഗുണകരമാണെന്ന് തെളിയിക്കുന്നു.

പ്രമേഹ നിയന്ത്രണത്തിൽ സഹായം: വെളിച്ചെണ്ണ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കുന്നതിൽ സഹായകരമാണ്, ഇത് പ്രമേഹത്തെ ഒരു പരിധി വരെ നിയന്ത്രണത്തിൽ നിർത്താനും പ്രാപ്തമാണ്.

പോഷകഗുണങ്ങളാൽ സമ്പന്നം: വെളിച്ചെണ്ണയിൽ സാച്വറേറ്റഡ് ഫാറ്റി ആസിഡുകൾ, ലോറിക് ആസിഡ്, കാപ്രിക് ആസിഡ്, വൈറ്റാമിൻ ഇ, കെ, അയൺ തുടങ്ങി ശരീരത്തിന് അനിവാര്യമായ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു, ഇതുവഴി ശരീരത്തിന് ആരോഗ്യം പ്രധാനം ചെയ്യുന്നു.

മുടിയുടെ ആരോഗ്യത്തിനും വളർച്ചക്കും: വെളിച്ചെണ്ണ മുടിക്ക് മൃദുത്വം നൽകുകയും താരൻ ഒഴിവാക്കുകയും, മുടിയിലെ പ്രോട്ടീൻ വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, വെളിച്ചെണ്ണ സ്ഥിരമായി ഉപയോഗിക്കുന്നത് മുടിയുടെ സുസ്ഥിര വളർച്ചയ്ക്ക് സഹായകരമാണ്.

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: വെളിച്ചെണ്ണ ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ ഏറെ ഫലപ്രദമാണ്. ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ നിയന്ത്രണത്തിൽ നിർത്തുന്നതിനും സഹായകമാണ്.

കൊഴുപ്പ് കുറയ്ക്കുന്നു: ശരീരത്തിലെ ദോഷകരമായ കൊഴുപ്പ്, പ്രത്യേകിച്ച് വയറ്റിന്റെ ഭാഗത്ത് അടിഞ്ഞുകൂടുന്ന കൊഴുപ്പ് കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കുന്നു.

പാചകത്തിൽ പോഷകാംശം നിലനിർത്തുന്നു: ഉയർന്ന താപനിലയിൽ പാകം ചെയ്താലും വെളിച്ചെണ്ണ ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണങ്ങൾ സംരക്ഷിക്കാനുള്ള കഴിവ് പുലർത്തുന്നു.

മറവിരോഗത്തിനും പൂർണ്ണത ആശ്വാസം: ആൽസൈമേഴ്സ് പോലുള്ള മറവിരോഗമുള്ളവർക്ക് വെളിച്ചെണ്ണയിൽ പാകം ചെയ്ത ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നതിലൂടെ ഒരു പരിധിവരെ ആശ്വാസം നൽകുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

വെളിച്ചെണ്ണയുടെ ആന്തരികവും ബാഹ്യവുമായ ഉപയോഗം ആരോഗ്യപരമായി ഗുണകരമാണ്. ആരോഗ്യം സൂക്ഷിക്കാനാഗ്രഹിക്കുന്നവർക്ക് വെളിച്ചെണ്ണ ഉപയോഗം ശീലമാക്കുന്നത് അത്യുത്തമമാണ്.

ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.