നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ രക്തത്തിൽ കൂടിയിരിക്കുന്നതാണ് ഹൃദയാരോഗ്യത്തിനു നല്ലതെന്ന് മിക്കവർക്കും അറിയാം. പുരുഷന്മാരിൽ 50 ഉം സ്ത്രീകളിൽ 50 ൽ കൂടുതലുമാണ് എച്ച്ഡിഎൽ വേണ്ടത്. പക്ഷേ പലരുടെയും രക്തപരിശോധനാഫലം വരുമ്പോൾ എച്ച്ഡിഎൽ കുറവായിട്ടാണ് കാണുന്നത്. എച്ച്ഡിഎൽ എങ്ങനെ കൂട്ടാമെന്നു മിക്കവർക്കും അറിയില്ല. എച്ച്ഡിഎൽ കൂട്ടാൻ പ്രധാനമായും രണ്ടു കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി:
വ്യായാമവും ഭക്ഷണനിയന്ത്രണവും
- ദിവസേന 40-50 മിനിറ്റ് വ്യായാമം- പ്രത്യേകിച്ച് വേഗത്തിലുള്ള നടത്തം, സൈക്കിളിങ്, നീന്തൽ തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ - എച്ച്ഡിഎൽ കൊളസ്ട്രോൾ 10 ശതമാനം വരെ കൂട്ടുന്നു.
- ശരീരഭാരത്തിൽ അഞ്ചു മുതൽ പത്തുശതമാനം വരെ കുറവുവരുത്തുന്നതും എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കും.
നല്ല കൊളസ്ട്രോൾ കൂട്ടുന്ന ഭക്ഷണങ്ങൾ
- ഏറ്റവും പ്രധാനം ഒമേഗ ത്രി ഫാറ്റിആസിഡുകൾ (Omega 3 fatty acids) അടങ്ങിയിട്ടുള്ളവയാണ്.
- നാലു തരം ഭക്ഷണ പദാർഥങ്ങളിൽ അവ അടങ്ങിയിരിക്കുന്നു.
- മത്സ്യങ്ങൾ - മത്തി, അയല, ചൂര, ചാള, ട്യൂണ
- മത്സ്യഎണ്ണകൾ
- അണ്ടിപ്പരിപ്പുകൾ (Nuts) - ബദാം, വാൾനട്സ്, കാഷ്യുനട്സ് നിലക്കടല.
- മുളകൾ (Seeds) - ഫ്ളാക്സ് സീഡ് (ചെറുചണവിത്ത്)
എണ്ണകൾ - ഒമേഗ ത്രി ഫാറ്റിആസിഡ് ധാരാളം അടങ്ങിയിട്ടുള്ള എണ്ണയാണ് ഒലീവ് ഓയിൽ. സാലഡിനും മറ്റും ഇത് ഉപയോഗിക്കാം. കടുകെണ്ണയും നല്ലതാണ്. ഇത് പാചകത്തിന് ഉപയോഗിക്കാം.
- നാരുകൾ കൂടുതലുള്ള പയറുവർഗങ്ങൾ, ചെറുപയർ, സോയാബീൻ, ഇലക്കറികൾ, പാഷൻ ഫ്രൂട്, പേരയ്ക്ക എന്നിവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും.
- ആറു മണിക്കൂർ കുതിർത്തെടുത്ത ചെറുപയർ വളരെ ഫലപ്രദമാണ്.
- റെഡ് വൈൻ വളരെ നിയന്ത്രിത അളവിൽ ഉപയോഗിക്കുന്നത് നല്ലതാണ്.
നല്ല കൊളസ്ട്രോൾ കുറയ്ക്കുന്ന ഭക്ഷണങ്ങൾ
- അന്നജം കൂടുതലുള്ളവയും (പഞ്ചസാര, ചോറ്) പൂരിതകൊഴുപ്പ്, ട്രാൻസ്ഫാറ്റ് എന്നിവ അടങ്ങിയിട്ടുള്ളവയും ശരീരത്തിൽ കൂടുതലായി എത്തിയാൽ ശരീരത്തിൽ കൊഴുപ്പ് അടിയും. ആ കൊഴുപ്പിന്റെ അളവു കൂടുമ്പോൾ കൊളസ്ട്രോൾ നിലവാരത്തിൽ മാറ്റം വരും. ഈ മാറ്റം എച്ച്ഡിഎൽ കുറയാൻ കാരണമാവുന്നു.
- പൂരിതകൊഴുപ്പ് കൂടുതലടങ്ങിയ റെഡ്മീറ്റ്, വെളിച്ചെണ്ണ, പാംഓയിൽ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ.
- നെയ്യ്, മുട്ടയുടെ മഞ്ഞക്കരു, ട്രാൻസ്ഫാറ്റ് കൂടുതലുള്ള കേക്ക് അടക്കമുള്ള ബേക്കറി ഉൽപന്നങ്ങൾ, ജങ്ക്ഫൂഡ്, പ്രോസസ്ഡ് ഫൂഡ് എന്നിവയുടെയുമൊക്കെ ഉപയോഗം നിയന്ത്രിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നല്ല കൊളസ്ട്രോളിൻറെ നിലവാരം കുറയാതിരിക്കാൻ സഹായിക്കും. ഹൃദയാഘാതം, സ്ട്രോക്ക്, അമിതവണ്ണം, പ്രമേഹം, ചില കാൻസറുകൾ എന്നിവയിൽനിന്നു സംരക്ഷണവും ലഭിക്കും.
ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.
പോഷകസമൃദ്ധവും ഔഷധഗുണങ്ങളുള്ള അഗത്തി ചീര... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.