- Trending Now:
കൊച്ചി: എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട് കഴിഞ്ഞ 27 വർഷങ്ങളായി 19 ശതമാനം സംയോജിത വാർഷിക വളർച്ചാ നിരക്കു കൈവരിച്ചു. പദ്ധതിയിൽ എല്ലാ മാസത്തിൻറേയും ആദ്യ ദിവസം 10,000 രൂപ വീതം നിക്ഷേപിക്കുന്ന എസ്ഐപി (ആകെ നിക്ഷേപം 32.90 ലക്ഷം രൂപ) 2024 ഫെബ്രുവരി 29-ന് 7.98 കോടി രൂപയായി വളരുമായിരുന്നുമെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
1996 ഒക്ടോബറിൽ ആരംഭിച്ച ഈ പദ്ധതി ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലമായുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ ഒന്നാണ്. വിപണിയുടെ ഏറ്റക്കുറച്ചിലുകൾക്കിടയിലും മുന്നേറി നിക്ഷേപകർക്ക് വളർച്ച ലഭ്യമാക്കാനുള്ള പദ്ധതിയുടെ ശേഷിയാണ് ഇതിൻറെ പ്രകടനങ്ങൾ വ്യക്തമാക്കുന്നത്.
വളർച്ചയുടേയും യുക്തിസഹമായ വിലയുടേയും അടിസ്ഥാനത്തിലുള്ള വൈവിധ്യപൂർണമായ രീതിയാണ് ഓഹരികൾ തെരഞ്ഞെടുക്കുന്നതിൽ പദ്ധതി പിന്തുടരുന്നത്. എല്ലാ ഘട്ടങ്ങളിലേയും നഷ്ടസാധ്യതകൾ നേരിടാനുള്ള കഴിവിനേയും നേട്ടങ്ങളേയും വിലിയിരുത്തി ഇതു മുന്നോട്ടു പോകും. മികച്ച നിലയിലുള്ള ലാർജ് ക്യാപ് കമ്പനികളിലാണ് പദ്ധതിയുടെ 80 ശതമാനത്തിലേറെ നിക്ഷേപം. ഇടക്കാലം മുതൽ ദീർഘകാലം വരെയുള്ള കാഴ്ചപ്പാടുമായാണ് നിക്ഷേപം. ഗുണമേന്മയുള്ളതും യുക്തിസഹമായ മൂല്യമുള്ളതുമായ കമ്പനികളിലൂടെ അച്ചടക്കത്തോടു കൂടിയ നീക്കം നിലനിർത്തുകയാണ് ഇതിൻറെ തത്വം.
ശക്തമായ നിക്ഷേപം, കാലം, ക്ഷമാശീലം എന്നിവ സമ്പത്തു സൃഷ്ടിക്കുന്നതിനായി ഓഹരി വിപണിയിലെ തെളിയിക്കപ്പെട്ട രീതികളാണെന്ന് എച്ച്ഡിഎഫ്സി എഎംസി മാനേജിങ് ഡയറക്ടറും സിഇഒയമായ നവ്നീത് മുനോട്ട് പറഞ്ഞു. ഇക്കാര്യം ശക്തമായി വെളിപ്പെടുത്തുന്നതാണ് എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ട്. തങ്ങളുടെ ശക്തമായ ഗവേഷണങ്ങളുടേയും നിക്ഷേപ പ്രക്രിയയുടേയും ഉദാഹരണമാണ് എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിൻറെ 27 വർഷത്തെ യാത്രയെന്നും നവ്നീത് മുനോട്ട് കൂട്ടിച്ചേർത്തു.
എച്ച്ഡിഎഫ്സി ടോപ്പ് 100 ഫണ്ടിൻറെ കഴിഞ്ഞ 27 വർഷത്തെ പ്രകടനം തങ്ങളുടെ ഗവേഷണത്തിൻറെയും അച്ചടക്കത്തോടെയുള്ള നിക്ഷേപ സമീപനത്തിൻറെയും സുസ്ഥിരമായ ബിസിനസുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൻറെയും തെളിവാണെന്ന് എച്ച്ഡ്എഫ്സി എഎംസി ഇക്വിറ്റി വിഭാഗം സീനിയർ ഫണ്ട് മാനേജർ രാഹുൽ ബൈജൽ പറഞ്ഞു. ലാർജ് ക്യാപ് ഓഹരികൾ സ്ഥിരതയും നഷ്ടസാധ്യതയെ അടിസ്ഥാനമാക്കിയുള്ള നേട്ടവും നൽകുന്നത് നിക്ഷേപകർക്ക് അതു മികച്ച അവസരമാക്കി മാറ്റുന്നുവെന്നും രാഹുൽ ബൈജൽ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.