Sections

എച്ച്ഡിഎഫ്‌സി ഇൻറർനാഷണൽ ലൈഫ് & ആർഇ, ഐഎഫ്എസ്സി ബ്രാഞ്ച് &  എച്ച്ഡിഎഫ്‌സി എഎംസി ഇൻറർനാഷണൽ എന്നിവ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയിൽ നിന്ന് പുതിയ ആഗോള തല പ്രവർത്തനങ്ങൾ ആരംഭിച്ചു

Friday, Aug 18, 2023
Reported By Admin
HDFC

കൊച്ചി: എച്ച്ഡിഎഫ്സി ബാങ്ക് ഗ്രൂപ്പിൻറെ രണ്ടു കമ്പനികൾ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയിൽ നിന്ന് പുതിയ ആഗോള തല പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് സ്ഥാപനമായ എച്ച്ഡിഎഫ്സി ലൈഫ് തങ്ങളുടെ അന്താരാഷ്ട്ര സബ്സിഡിയറിയായ എച്ച്ഡിഎഫ്സി ഇൻറർനാഷണൽ ലൈഫ് ആൻറ് ആർഇയുടെ ഗിഫ്റ്റ് സിറ്റി-ഐഎഫ്എസ്സിയിലെ അന്താരാഷ്ട്ര ശാഖ പ്രേവാസികൾക്കും അമേരിക്കൻ ഡോളറിലുള്ള ലൈഫ്, ആരോഗ്യ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്നതിനായി പ്രവർത്തനമാരംഭിക്കും. എച്ച്ഡിഎഫ്സി ലൈഫ് ഇൻറർനാഷണൽ എന്ന ബ്രാൻഡിലായിരിക്കും ഇത്.

എച്ച്ഡിഎഫ്സി ലൈഫ് ഇൻറർനാഷണൽ പ്രവാസികൾക്കും ആഗോള ഇന്ത്യൻ സമൂഹത്തിനും ലോകോത്തര സവിശേഷതകളുള്ള ഇൻഷുറൻസ് സേവനങ്ങൾ നൽകും. അമേരിക്കൻ ഡോളർ പോലുള്ള വിദേശ കറൻസികൾ ഉപയോഗിച്ച് ഇവ വാങ്ങാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമ്പാദ്യം, ആരോഗ്യം, റിട്ടയർമെൻറ് തുടങ്ങിയവയുമായി ബന്ധപ്പെട്ട വ്യക്തികളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും നിറവേറ്റുന്നതിന് പൂർണ തോതിലുള്ള പദ്ധതികളാവും എച്ച്ഡിഎഫ്സി ലൈഫ് ഇൻറർനാഷണൽ നൽകുക.

ആദ്യ പദ്ധതിയായ യുഎസ് ഡോളർ ഗ്ലോബൽ എജ്യൂക്കേഷൻ പ്ലാൻ ഇപ്പോൾ എന്റോൾമെൻറിനായി ലഭ്യമാണ്. അമേരിക്കൻ ഡോളറിലുള്ള സമ്പാദ്യം കെട്ടിപ്പടുക്കാനും കുട്ടികളുടെ വിദേശ വിദ്യാഭ്യാസ ചെലവുകൾ ഭാവിയിൽ കൈകാര്യം ചെയ്യാനും മാതാപിതാക്കളെ സഹായിക്കുന്നതാണ് ഈ പദ്ധതി. കറൻസി നിക്ഷേപവും കറൻസി ചെലവുകളും തമ്മിൽ ഭാവിയിൽ ഉണ്ടാകുന്ന പൊരുത്തക്കേട് കൈകാര്യം ചെയ്യാൻ ഇതു സഹായിക്കും.

ആഗോള ഇന്ത്യക്കാരുടേയും പ്രവാസികളുടേയും ഇൻഷുറൻസ് ആവശ്യങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തിയ ശേഷമാണ് വിദേശ കറൻസിയിലുള്ള സവിശേഷമായ പദ്ധതികൾക്കു രൂപം നൽകിയത്. www.hdfclife-international.com എന്ന അടുത്തിടെ അവതരിപ്പിച്ച വെബ്സൈറ്റിലൂടെ എച്ച്ഡിഎഫ്സി ലൈഫ് ഇൻറർനാഷണൽ ബ്രാൻഡിനു കീഴിലാവും ഇവ ലഭ്യമാകുക. തിരക്കേറിയ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ആസൂത്രണം നടത്താനും സമഗ്രമായ വിദ്യാഭ്യാസ കാൽക്കുലേറ്റർ ഉപയോഗിക്കുവാനും പ്രീ-പായ്ക്ക്ഡ് ഓഫറുകൾ നൽകാനും പുതുതായി വരുന്ന പദ്ധതികളെ കുറിച്ചു വിവരം നൽകാനും തടസമില്ലാത്ത സേവന തെരഞ്ഞെടുപ്പുകൾ നടത്താനും പുതിയ ഓഫറുകൾക്കായി ഇപ്പോഴേ റിസർവു ചെയ്യാനുമെല്ലാം ഇവിടെ സൗകര്യമുണ്ട്. മാതാപിതാക്കൾക്ക് അർത്ഥവത്തായ രീതിയിൽ ദീർഘകാല ആസൂത്രണം സാധ്യമാക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

പദ്ധതികൾ എൻറോൾമെൻറിനായി ഓൺലൈനിൽ ലഭിക്കും. ഗിഫ്റ്റ് സിറ്റിയിൽ നിന്നുള്ള വിവിധ കറൻസികളിലുള്ള ഈ ലൈഫ്, ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും സേവനങ്ങളും എച്ച്ഡിഎഫ്സി ലൈഫിൻറെ നിലവിലെ ഇന്ത്യൻ രൂപയിലെ പദ്ധതികൾക്ക് പുറമേയാണ്. അതുവഴി നിലവിലുള്ളതും പുതുതായി എത്തുന്നതുമായ ഉപഭോക്താക്കൾക്ക് വിപുലമായ തെരഞ്ഞെടുപ്പുകൾ സാധ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.