Sections

ഈ കഴിവുകൾ ഉണ്ടെങ്കിൽ ബിസിനസിൽ നിങ്ങൾക്ക് മികച്ച അവസരങ്ങൾ കണ്ടെത്താനാകും

Sunday, Oct 22, 2023
Reported By Soumya
Business Opportunities

ബിസിനസുകാരെ സംബന്ധിച്ചിടത്തോളം അവസരങ്ങൾ കണ്ടെത്തുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ചില ഗുണങ്ങളുള്ള ആളുകൾക്ക് മാത്രമേ മുന്നിൽ വന്നത് നല്ല അവസരമാണോ അതോ അത് പ്രശ്നങ്ങളിൽ കൊണ്ടെത്തിക്കുമോ എന്ന് മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. മികച്ച അവസരങ്ങൾ കണ്ടെത്താൻ സഹായകരമാകുന്ന ചില കഴിവുകളെക്കുറിച്ചാണ് ഇന്ന് പറയുന്നത്.

  • അവസരങ്ങളെ നോക്കിക്കാണുന്ന, അന്വേഷിക്കുന്ന, അവസരങ്ങളെ കാണുന്ന മനസ്സ് ഉണ്ടാകണം. അങ്ങനെ അവസരങ്ങൾക്ക് പുറകെ നടക്കുന്ന ഒരു മാനസികാവസ്ഥ ഉണ്ടാകണം.
  • ശുഭാപ്തി വിശ്വാസമുണ്ടാകണം. എപ്പോഴും നിങ്ങൾ വിചാരിക്കുന്നത് പോലെ കാര്യങ്ങൾ സംഭവിക്കില്ല. എങ്കിലും അവസാനം അത് പരിപൂർണ്ണമായി വിജയത്തിലേക്ക് കൊണ്ടെത്തിക്കാൻ കഴിയുമെന്ന ഒരു വിശ്വാസം നിങ്ങൾക്ക് എപ്പോഴും ഉണ്ടാകണം.
  • എപ്പോഴും പുതിയ കാര്യങ്ങൾ അറിയുവാനുള്ള ആകാംക്ഷ ഉണ്ടാകണം. പുതിയ കാര്യങ്ങളും, പുതിയ രീതികളും, സംഭവങ്ങളും അറിയുവാനുള്ള ആകാംക്ഷയുണ്ടെങ്കിൽ അവസരങ്ങൾ താനെ വരുന്നതായി കാണാൻ സാധിക്കും.
  • നിങ്ങളുടെ കഴിവിലും പ്രവർത്തിയിലുമുള്ള വിശ്വാസമാണ് ആത്മവിശ്വാസം എന്ന് പറയുന്നത്. ആത്മവിശ്വാസം തീർച്ചയായും അവസരങ്ങൾ കൊണ്ടുവരും.
  • നിങ്ങൾക്ക് വരാനിരിക്കുന്ന കാര്യങ്ങളെ മനസ്സിലാക്കാനുള്ള ഒരു അന്തർജ്ഞാനം ഉണ്ടാകണം. സാധാരണ ഒരാൾക്ക് കിട്ടുന്ന ഗുണമല്ല ഇത്. ദീർഘവീക്ഷണം വളരെയധികം എക്സ്പീരിയൻസിന്റെയും പഠനങ്ങളുടെയും ഭാഗമായി ഉണ്ടാകുന്നതാണ്.
  • എപ്പോഴും പ്രവർത്തിക്കാൻ തയ്യാറാകുന്ന സ്ഥിരോത്സാഹിയായ ഒരാൾ ആയിരിക്കണം നിങ്ങൾ. ഒരു തുടക്കമിട്ടാൽ മാത്രം പോരാ തുടർച്ചയായി അത് നിലനിർത്താൻ വേണ്ടി ശ്രമിക്കണം.
  • നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ അടിയുറച്ച വിശ്വാസം ഉണ്ടാകണം. വിശ്വാസമില്ലാത്ത ഒരാളിനെ സംബന്ധിച്ചിടത്തോളം അവസരങ്ങൾ കണ്ടെത്തുവാനോ അല്ലെങ്കിൽ അത് മുന്നോട്ടു കൊണ്ടുപോകുവാനോ സാധിക്കില്ല.
  • എപ്പോഴും നിങ്ങൾക്ക് ലഭിച്ചതിനൊക്കെ നന്ദി പറയുന്ന ആൾ ആയിരിക്കണം.
  • ഉദാസീനനായ ഒരാൾക്ക് ഒരിക്കലും അവസരങ്ങൾ കണ്ടെത്താൻ സാധിക്കില്ല. എപ്പോഴും അവസരങ്ങൾ കണ്ടെത്താൻ വേണ്ടി പ്രയത്നിക്കുന്ന തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ആൾക്ക് മാത്രമേ അവസരങ്ങൾ കണ്ടെത്താൻ സാധിക്കുകയുള്ളൂ.
  • എപ്പോഴും കൺഫർട്ടബിൾ സോണിൽ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് അവസരങ്ങൾ കണ്ടെത്താൻ സാധിക്കില്ല. കഷ്ടപ്പെടാനും ബുദ്ധിമുട്ടാനും തയ്യാറായിട്ടുള്ള ഒരാൾക്ക് മാത്രമേ അവന് അനുയോജ്യമായ അവസരങ്ങൾ കണ്ടെത്തുകയുള്ളൂ.

ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളെ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.