Sections

ഇനിയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ടോക്കണൈസ് ചെയ്തില്ലേ? പുതിയ നിയമം പ്രാബല്യത്തില്‍

Saturday, Oct 01, 2022
Reported By admin
card

വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടാലും ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ നഷ്ടമാകില്ല

 

ഓണ്‍ലൈന്‍ പണമിടപാടുകള്‍ സുരക്ഷിതമാക്കുന്നതിനായി റിസര്‍വ്  ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിയമങ്ങള്‍ ഇന്ന് നിലവില്‍ വന്നു. ഓണ്‍ലൈന്‍ ഇടപാടുകളില്‍ വര്‍ദ്ധിച്ചു വരുന്ന തട്ടിപ്പുകള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐയുടെ പുതിയ നീക്കം. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ  ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ ഇനി മുതല്‍ കാര്‍ഡ് വിവരങ്ങള്‍ പങ്കിടേണ്ട ആവശ്യമില്ല. 

ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ക്കായി ഉപയോഗിക്കുന്ന കാര്‍ഡുകള്‍ക്ക് ടോക്കണുകള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ആര്‍ബിഐ. ഏകദേശം 35 കോടി കാര്‍ഡുകള്‍ ഇതുവരെ ടോക്കണൈസ് ചെയ്തതായി ആര്‍ബിഐ അറിയിച്ചു. ഇനിയും കാര്‍ഡ് ടോക്കണൈസ് ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ ഉടനെ പുതിയ നിയമത്തിന്റെ കീഴിലേക്ക് വരണം എന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ടി റാബി ശങ്കര്‍ പറഞ്ഞു.

എന്താണ് കാര്‍ഡ് ടോക്കണൈസേഷന്‍?'

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ  നിര്‍ദേശപ്രകാരം, ഇടപാടുകളില്‍ കാര്‍ഡുകളടെ യഥാര്‍ത്ഥ വിവരങ്ങള്‍ പങ്കിടാതെ പകരം 'ടോക്കണ്‍' എന്ന് വിളിക്കുന്ന ഒരു ഇതര കോഡ് നല്‍കുന്നതിനെയാണ് കാര്‍ഡ് ടോക്കണൈസേഷന്‍ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. അതായത് ഇനി മുതല്‍ കാര്‍ഡ് നമ്പര്‍, കാലഹരണ തിയതി, സിവിവി എന്നിവ നല്‍കേണ്ട ആവശ്യം ഇല്ല. 

ടോക്കണൈസേഷന്റെ പ്രയോജനം എന്താണ്?

കാര്‍ഡ് ഇടപാടിന്റെ സമയത്ത് യഥാര്‍ത്ഥ കാര്‍ഡ് വിശദാംശങ്ങള്‍ വ്യാപാരിയുമായി പങ്കിടാത്തതിനാല്‍ ടോക്കണൈസ്ഡ് കാര്‍ഡ് ഇടപാട് സുരക്ഷിതമായി കണക്കാക്കപ്പെടുന്നു. അതായത് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടാലും ഉപഭോക്താവിന്റെ കാര്‍ഡ് വിവരങ്ങള്‍ നഷ്ടമാകില്ല. 

ടോക്കണൈസേഷന്‍ എങ്ങനെ?

കാര്‍ഡ് ഉടമ ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങിയശേഷം, പണം നല്‍കാനായി ഡെബിറ്റ് കാര്‍ഡ്/ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ നല്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിങ്ങളുടെ കാര്‍ഡിന്റെ ബാങ്ക് ഏതാണോ അത് തെരഞ്ഞെടുക്കുക. തുടര്‍ന്ന്, 'secure your card as per RBI guidelines' or 'tokenise your card as per RBI guidelines' എന്നീ ഓപ്ഷനുകളില്‍ നിന്ന് ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. ശേഷം, ടോക്കണ്‍ ലഭിക്കാന്‍ അനുവാദം നല്‍കുക. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.