- Trending Now:
2000 രൂപ ലഭിക്കാത്ത കര്‍ഷകര്‍ ഈ നമ്പറുകളില്‍ വിളിച്ച് പണം നേടാവുന്നതാണ്
പ്രധാനമന്ത്രി കിസാന്‍ യോജനയുടെ 11-ാം ഗഡു നിങ്ങളുടെ അക്കൗണ്ടില്‍ വന്നിട്ടില്ലെങ്കില്‍, വിഷമിക്കേണ്ട ആവശ്യമില്ല. ഈ നമ്പറുകളില്‍ വിളിച്ച് പരിഹാരം കാണാം. പ്രധാനമന്ത്രി കിസാന്‍ യോജനയ്ക്ക് കീഴില്‍, അര്‍ഹരായ കര്‍ഷകര്‍ക്ക് 2000 രൂപ വീതമുള്ള മൂന്ന് തുല്യ ഗഡുക്കളായി സര്‍ക്കാര്‍ പ്രതിവര്‍ഷം 6000 രൂപ ധനസഹായം നല്‍കുന്നു.
ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്നതായിരിക്കും. എന്നാല്‍ പിഎം കിസാന്‍ പതിനൊന്നാം ഗഡു 2000 രൂപ ലഭിച്ചിട്ടില്ല എങ്കില്‍ ഈ നമ്പറുകളില്‍ വിളിക്കുക. 2000 രൂപ ലഭിക്കാത്ത കര്‍ഷകര്‍ ഈ നമ്പറുകളില്‍ വിളിച്ച് പണം നേടാവുന്നതാണ്.
പിഎം കിസാന്‍ ടോള്‍ ഫ്രീ നമ്പര്‍: 18001155266
പിഎം കിസാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പര്‍:155261, 011-24300606, 0120-6025109
പിഎം കിസാന്‍ ലാന്‍ഡ്ലൈന്‍ നമ്പറുകള്‍: 011-23381092, 23382401
ഇനി അതുമല്ല ഇവര്‍ക്ക് pmkisan-ict@gov.in എന്ന വിലാസത്തില്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് അവരുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പേയ്മെന്റ് വൈകിയോ കാലതാമസമോ ആയതിന്റെ കാരണം ഇതില്‍ നിന്ന് അവര്‍ക്ക് മനസ്സിലാകും
പലപ്പോഴും അപൂര്‍ണ്ണമായതോ തെറ്റായതോ ആയ രേഖകള്‍ കാരണമാണ് പണം കുടുങ്ങിക്കിടക്കുന്നത്. തെറ്റായ ആധാര്‍ കാര്‍ഡ്, അക്കൗണ്ട് നമ്പര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ എന്നിവ നല്‍കുന്നത് പോലുള്ള തെറ്റായ വിവരങ്ങള്‍ സമര്‍പ്പിക്കുന്നതാണ് മിക്ക ആളുകളും ചെയ്യുന്ന ഏറ്റവും സാധാരണമായ തെറ്റ്. നിങ്ങളും ഇത് ചെയ്താല്‍ പണം കിട്ടില്ല എന്ന് ഓര്‍ക്കുക. അതിനാല്‍, കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്സി) അല്ലെങ്കില്‍ പിഎം കിസാന്‍ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് നിങ്ങള്‍ ഈ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്.
പിഎം കിസാന്‍ വിശദാംശങ്ങള്‍ എങ്ങനെ ശരിയാക്കാം/അപ്ഡേറ്റ് ചെയ്യാം
പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക. ഫാര്‍മേഴ്‌സ് കോര്‍ണര്‍ നോക്കി ആധാര്‍ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ ആധാര്‍ നമ്പര്‍ ഇവിടെ നല്‍കുക. അതിനുശേഷം ഒരു ക്യാപ്ച കോഡ് നല്‍കി സമര്‍പ്പിക്കുക.
നിങ്ങളുടെ പേര് മാത്രം തെറ്റാണെങ്കില്‍, അതായത് അപേക്ഷയിലും ആധാറിലും നിങ്ങളുടെ പേര് വ്യത്യസ്തമാണെങ്കില്‍, നിങ്ങള്‍ക്ക് അത് ഓണ്‍ലൈനായി തിരുത്താം.
മറ്റെന്തെങ്കിലും പിഴവുണ്ടെങ്കില്‍ കൃഷിവകുപ്പ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
ഇതുകൂടാതെ, വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന ഹെല്‍പ്പ്ഡെസ്‌ക് ഓപ്ഷനില്‍ ക്ലിക്കുചെയ്യുന്നതിലൂടെ, നിങ്ങളുടെ അപേക്ഷയിലോ രജിസ്ട്രേഷന്‍ ഫോമിലോ ഉള്ള എല്ലാ തെറ്റുകളും നിങ്ങള്‍ക്ക് പരിഹരിക്കാനാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.