Sections

ശീതളപാനീയങ്ങളിൽ മറഞ്ഞിരിക്കുന്ന അപകടങ്ങൾ

Monday, Jan 13, 2025
Reported By Soumya
Hidden Dangers of Soft Drinks: Why You Should Avoid Them

ശീതളപാനീയങ്ങൾ വാങ്ങിക്കുടിക്കുന്നത് ഇപ്പോൾ ആവശ്യത്തേക്കാളേറെ ഫാഷനായി മാറിയിട്ടുണ്ട്. ഇവ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ചില്ലറയൊന്നുമല്ല.

  • ചെറിയ കുട്ടികളിൽ അമിത വണ്ണത്തിന്റെ പ്രധാനപ്പെട്ട ഒരു കാരണമായി ഇതിനെ കണകാക്കപ്പെടുന്നു.യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയാണ് ഇത്തരം പാനീയങ്ങളിൽ ചേർക്കുന്നത്.
  • സോഫ്റ്റ് ഡ്രിങ്കിൽ അടങ്ങിയിരിക്കുന്ന കഫീൻ മൂത്രത്തിന്റെ അളവ് വർധിപ്പിക്കുന്നു. മൂത്രത്തിലൂടെ ശരീരത്തിലെ വെള്ളം മുഴുവൻ നഷ്ടപ്പെടുമ്പോൾ അത് ന്യൂട്രിയന്റ്സ് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ സ്വാഭാവിക കഴിവിനെ ഇല്ലാതാക്കുന്നു.
  • പ്രമേഹം പോലുള്ള രോഗങ്ങൾ വരുത്തുവയ്ക്കാനും ഇത്തരം ശീതളപാനീയങ്ങൾ വഴി വയ്ക്കും. ഇതിലെ മധുരം തന്നെയാണ് ഇവിടെയും പ്രശ്നം.
  • രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടാനും രക്തയോട്ടം നിലയ്ക്കാനും പലപ്പോഴും സോഫ്റ്റ്ഡ്രിങ്ക്കളുടെ അമിത ഉപയോഗം കാരണമാകുന്നു.
  • ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കാനും ഇത്തരം പാനീയങ്ങൾ വഴിയൊരുക്കും.
  • മെറ്റബോളിക് സിൻഡ്രോം എന്നൊരു അസുഖവും ശീതളപാനീയങ്ങൾ വരുത്തിവയ്ക്കുന്നുണ്ട്. ബിപി, കൊളസ്ട്രോൾ, അമിതവണ്ണം, ഇൻസുലിൻ പ്രശ്നങ്ങൾ എന്നിവയും ഇത്തരം ശീതളപാനീയങ്ങൾ വരുത്തി വയ്ക്കുന്ന ദോഷം തന്നെ.
  • സോഫ്റ്റ്ഡ്രിങ്ക്കളുടെ അമിത ഉപയോഗം കിഡ്നിയുടെ കോശങ്ങൾ നശിക്കുന്നതിനും, കിഡ്നി സംബന്ധമായ രോഗങ്ങൾക്കും കാരണമാകുന്നു.
  • സോഡാ സ്ഥിരമായി കുടിക്കുന്ന പുരുഷന്മാരിൽ 20 ശതമാനത്തിലധികമാണ് ഹൃദയാഘാതസാധ്യത.
  • സോഡയിൽ ഉള്ള അസിഡിറ്റി പല്ലിലെ ഇനാമൽ തകർക്കുന്നു. ഇത് പലവിധത്തിലുള്ള ദന്തരോഗങ്ങൾക്ക് കാരണമാകുന്നു.

സോഫ്റ്റ് ഡ്രിങ്കിൽ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കൾ മാരകമായ രോഗങ്ങൾക്ക് കാരണമാകുന്നു. അതുകൊണ്ട് കഴിയുന്നത്ര കാർബണേറ്റഡ് ഡ്രിങ്കുകളുടെ ഉപയോഗം കുറച്ച് വീട്ടിൽ തന്നെ ഉണ്ടാക്കുന്ന പാനീയങ്ങൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

നമ്മുടെ കുട്ടികളെ സോഫ്റ്റ് ഡ്രിങ്കിന് അടിമപ്പെടാതെ പ്രകൃതിദത്തമായ പാനീയങ്ങൾ ശീലിപ്പിക്കുക.



ഹെൽത്ത് ടിപ്സുകൾക്കും രുചികരവും ആരോഗ്യപ്രദായകവുമായ ഭക്ഷണങ്ങളെക്കുറിച്ചറിയുവാനും ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.