- Trending Now:
ഇന്ത്യന്‍ ഇരുചക്ര വാഹന ഭീമനായ ഹീറോ മോട്ടോകോര്‍പ്പും ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ് സണും സംയുക്തമായി വികസിപ്പിച്ച പ്രീമിയം മോട്ടോര്‍സൈക്കിള്‍ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഷോറൂമുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ സ്ഥാനം ശക്തിപ്പെടുത്താനുള്ള ഹീറോ മോട്ടോകോര്‍പ്പിന്റെ തന്ത്രത്തിന്റെ ഭാഗമായിരിക്കും ഈ ലോഞ്ച് എന്നാണ് റിപ്പോര്‍ട്ടുകള്‍.ഹീറോ മോട്ടോകോര്‍പ്പ് നിലവില്‍ 100 സിസി-110 സിസി ഉല്‍പ്പന്നങ്ങളുടെ ശ്രേണിയില്‍ ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ മുന്നിലാണ്. എന്നിരുന്നാലും, പ്രീമിയം സെഗ്മെന്റിനെക്കുറിച്ച് കമ്പനിക്ക് കൂടുതല്‍ പ്രതീക്ഷകള്‍ ഉണ്ട്. 160 സിസിക്ക് മുകളിലുള്ള വിഭാഗങ്ങളില്‍ കൂടുതല്‍ വോളിയങ്ങള്‍ കൊണ്ടുവരുന്നതിനും ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും ഈ വിഭാഗത്തിലേക്ക് കൂടുതല്‍ മോഡലുകള്‍ എത്തിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
ഹീറോ - ഹാര്‍ലി സംയുക്ത സംരംഭം വികസിപ്പിച്ച വരാനിരിക്കുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ആ തന്ത്രത്തില്‍ നിര്‍ണായക പങ്ക് വഹിക്കും. വരാനിരിക്കുന്ന സഹ-വികസിപ്പിച്ച മോട്ടോര്‍സൈക്കിളിനെക്കുറിച്ച്, കമ്പനി പ്രീമിയം മോട്ടോര്‍സൈക്കിളുകളുടെ ശക്തമായ ശ്രേണി നിര്‍മ്മിക്കുകയാണെന്നും വര്‍ഷം തോറും ഈ സെഗ്മെന്റില്‍ മോഡലുകള്‍ പുറത്തിറക്കുമെന്നും സിഎഫ്ഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞതായി എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അടുത്ത രണ്ട് വര്‍ഷത്തെ സമയപരിധിക്കുള്ളില്‍, വോളിയം, പ്രീമിയം വിഭാഗങ്ങളില്‍ ഒന്നിലധികം മോഡലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
''അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍, ഹാര്‍ലിയുമായി ഞങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്ന പ്ലാറ്റ്‌ഫോം ഉള്‍പ്പെടെ, വോളിയം വിഭാഗത്തിലും ലാഭകരമായ പ്രീമിയം വിഭാഗത്തിലും ഉള്ള മോഡലുകള്‍ നിങ്ങള്‍ കാണും.. ' ഗുപ്ത പറഞ്ഞു. ഈ ഉല്‍പ്പന്ന തന്ത്രം പ്രീമിയം സെഗ്മെന്റില്‍ വിപണി വിഹിതം കെട്ടിപ്പടുക്കുന്നതിനും ഇടത്തരം കാലയളവില്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനും കമ്പനിയെ സഹായിക്കുമെന്ന് ഹീറോ മോട്ടോകോര്‍പ്പ് സിഎഫ്ഒ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.