Sections

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വേണ്ടുന്ന ശരിയായ മനോഭാവവും മാർഗങ്ങളും

Friday, Dec 13, 2024
Reported By Soumya
Happiness: The True Goal of Life and Ways to Achieve It

ജീവിതത്തിന്റെ ലക്ഷ്യം എല്ലാവർക്കും സന്തോഷമാണ്. ഒരാൾക്ക് ശരിയായി സന്തോഷം ലഭിക്കുന്നത് അയാളുടെ ബുദ്ധിപൂർവ്വവും ശരിയുമായ മനോഭാവത്തെ ആശ്രയിച്ചിരിക്കുന്നു. സന്തോഷത്തിന് ആവശ്യം വേണ്ടതും സന്മാർഗ ബോധമാണ്. എപ്പോഴും നിങ്ങൾക്ക് ഇങ്ങോട്ട് കിട്ടുന്നതിൽ മാത്രമല്ല അങ്ങോട്ട് കൊടുക്കുന്നതിലും സന്തോഷം കണ്ടെത്തണം. നല്ല വ്യക്തിത്വം, വിനയം, ഔദാര്യം, പരസ്പരം സഹായിക്കാനുള്ള സന്നദ്ധത, ശരിയായ ആചാര മര്യാദകൾ, പെരുമാറ്റ രീതി തുടങ്ങിയവയാണ് സന്തുഷ്ടനും സംതൃപ്തനുമായ ഒരു വ്യക്തിയുടെ പ്രധാന ലക്ഷണങ്ങൾ. സംസ്കാരമുള്ള സ്വഭാവവും പെരുമാറ്റവും സാമൂഹ്യബോധവും സന്തോഷം നൽകുന്നവയാണ്. എപ്പോഴും ശാരീരികമായും ധാർമികമായും സാംസ്കാരികമായും ശക്തനായിരിക്കുവാൻ നിങ്ങൾ ശ്രദ്ധിക്കണം. സത്യസന്ധരും, നിഷ്കളങ്കരും, വക്രബുദ്ധി ഇല്ലാത്തവരുമായ വ്യക്തികൾക്ക് നിഷ്പ്രയാസം സന്തോഷം കണ്ടെത്താൻ സാധിക്കും. എങ്ങനെ സന്തോഷം കൈവരിക്കാം, ആരാണ് നിങ്ങളുടെ സന്തോഷം തീരുമാനിക്കുന്നത് എന്നീ കാര്യങ്ങളിൽ കുറിച്ചാണ് ഇന്ന് ഇവിടെ സൂചിപ്പിക്കുന്നത്.

  • നിങ്ങളുടെ സന്തോഷമില്ലായ്മയുടെ ഉത്തരവാദി പലപ്പോഴും നിങ്ങൾ തന്നെയാണ്.
  • ചില സാമൂഹികമായ അവസ്ഥയും ചിലപ്പോൾ സന്തോഷം ഇല്ലായ്മയ്ക്ക് കാരണമാകും.
  • ഒരു വ്യക്തിയുടെ അഹന്ത തന്നെയാണ് അയാളുടെ സന്തോഷം ഇല്ലാതാക്കുന്ന മറ്റൊരു കാരണം. അതുകൊണ്ട് അഹന്ത ഇല്ലായ്മ ചെയ്യുമ്പോൾ ജീവിതത്തിൽ അതിന്റെതായ മാറ്റങ്ങളും ഉണ്ടാകും.
  • ചിലർ അവർ പോകുന്ന ഇടങ്ങളിൽ എല്ലാം സന്തോഷം പടർത്താൻ കഴിവുള്ളവർ ആയിരിക്കും എന്നാൽ ചിലർ പോകുന്നിടത്തെല്ലാം അസന്തുഷ്ടി പ്രധാനം ചെയ്യുന്നവരുമായിരിക്കും. നിങ്ങൾ സന്തോഷം പകർത്തുന്നവരായി മാറുക.
  • മനസ്സിനെ മറ്റുള്ളവരോടുള്ള വെറുപ്പിൽ നിന്നും മാറ്റുക അപ്പോൾ മനസ്സ് സ്വതന്ത്രമാവുകയും സന്തോഷം ഉണ്ടാവുകയും ചെയ്യും.
  • ലളിതമായ ജീവിതം നയിക്കുക.ഇത് സന്തോഷം പ്രദാനം ചെയ്യും.
  • കുറച്ചു മാത്രം ആഗ്രഹിക്കുകയും കൂടുതൽ മറ്റുള്ളവർക്ക് നൽകാൻ തയ്യാറാവുകയും ചെയ്യുക.
  • സ്വന്തം കാര്യം മാത്രം ചിന്തിക്കാതെ മറ്റുള്ളവരെ കുറിച്ച് ചിന്തിക്കുകയും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സന്തോഷം തനിയെ ഉണ്ടാകും.
  • പങ്കുവയ്ക്കാത്ത സ്നേഹവും സന്തോഷവും ഒരിക്കലും പൂർണ്ണതയിൽ എത്തുകയില്ല.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.