- Trending Now:
പരമ്പരാഗത കൈത്തറി ഉത്പന്നങ്ങളുടെ അനന്ത സാധ്യതകൾ തുറന്നുകാട്ടി ഫാഷൻ ഷോ. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിൽ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവെലിലാണ് കൈത്തറി മേഖലയ്ക്ക് പ്രതീക്ഷയേകിയ ഫാഷൻ ഷോ സംഘടിപ്പിച്ചത്. കിൻഫ്രയിലെ അപ്പാരൽ ട്രെയിനിങ് ഡിസൈൻ സെൻറർ (എ ടി ഡി സി) ന്റെ നേതൃത്വത്തിൽ നടത്തിയ ഷോയിൽ 18 മോഡലുകൾ പങ്കെടുത്തു.
കൈത്തറി മേഖലയുടെ ഉന്നമനം, പോളിസ്റ്റർ പോലുള്ള തുണിത്തരങ്ങൾ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള ബോധവത്കരണം എന്നിവ പ്രമേയമാക്കിയാണ് ഫാഷൻ ഷോ നടത്തിയത്. സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന കൈത്തറി ഉൽപ്പന്നങ്ങളുടെ വ്യത്യസ്ത മോഡലുകളാണ് കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചത്. സെന്ററിലെ 30 ഓളം വിദ്യാർത്ഥികളുടെ ഒരു മാസത്തെ പ്രയത്നത്തിലാണ് കാഴ്ചക്കാരെ വിസ്മയിപ്പിച്ച ഫാഷൻ ഷോ നടത്തിയത്.
മൊറാഴ, കല്യാശ്ശേരി ,തളിപ്പറമ്പ്, മയ്യിൽ എന്നീ നാല് വീവേഴ്സിൽ നിന്നാണ് ഫാഷൻ ഷോയ്ക്ക് ആവശ്യമായ തുണിത്തരങ്ങൾ ശേഖരിച്ചത്. കൈത്തറിയുടെ പരമ്പരാഗത ശൈലിയുടെ പൊളിച്ചെഴുത്ത് നടത്തിയ ഫാഷൻ ഷോ കാണികൾക്ക് പുത്തൻ അനുഭൂതിയായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.