Sections

സാരിയുടുക്കാം ഈസിയായി; ആദ്യ 'റെഡി ടു വെയർ' കൈത്തറി സാരി പുറത്തിറക്കി ട്രാവൻകൂർ ക്ലസ്റ്റർ

Saturday, May 27, 2023
Reported By Admin
Handloom

കൈത്തറി മേഖലയിലെ ആദ്യ റെഡി ടു വെയർ' സാരി വിപണിയിൽ എത്തിച്ച് ട്രാവൻകൂർ നേമം ഹാൻഡ്ലൂം ക്ലസ്റ്റർ


കേരളത്തിന് അകത്തും പുറത്തും ഏറെ ആരാധകരുള്ള കൈത്തറി സാരിക്ക് ഇനി പുത്തൻ മുഖം. കൈത്തറി മേഖലയിലെ ആദ്യ റെഡി ടു വെയർ' സാരി വിപണിയിൽ എത്തിച്ചിരിക്കുകയാണ് ട്രാവൻകൂർ നേമം ഹാൻഡ്ലൂം ക്ലസ്റ്റർ. സാരിയുടെ ലോഞ്ച് കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മേളയിലെ ബി ടു ബി പവലിയനിൽ നടന്നു. വി. ജോയി എം.എൽ.എ അസിസ്റ്റന്റ് കളക്ടർ റിയാ സിംഗിന് നൽകി ഉദ്ഘാടനം ചെയ്തു.

യുവാക്കൾക്കിടയിൽ കൈത്തറി സാരിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും, കൈത്തറി വിപണിയെ കൂടുതൽ സജീവമാക്കുന്നതിനും വേണ്ടിയാണ് ട്രാവൻകൂർ ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ 'റെഡി ടു വെയർ' എന്ന പുത്തൻ ആശയം പരിചയപ്പെടുത്തിയത്. സംരംഭകയും ഫാഷൻ ഡിസൈനറുമായ മൈസയാണ് സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. കസവ് സാരികൾക്ക് പുറമെ വിവിധ കളർ സാരികളും വിപണിയിൽ എത്തിച്ചിട്ടുണ്ട്. നേമം ട്രാവൻകൂർ ടെക്സ് ഷോറൂമിൽ നിലവിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പനയും ഉടൻ ആരംഭിക്കും.

ജില്ലയിലെ ചെറുകിട സംരംഭങ്ങളുടെ വിവിധ ഉൽപ്പന്നങ്ങളും ചടങ്ങിൽ അവതരിപ്പിച്ചു.16 വയസ്സുകാരൻ ഫത്തായുടെ ഓൾ ഫോർ യു കമ്പനി പുറത്തിറക്കിയ 'ടാബിയ' ഹാൻഡ് മെയ്ഡ് സോപ്പ്, പള്ളിച്ചൽ മെറ്റൽ ആർട്സ് നിർമ്മിച്ച ടൈറ്റാനിയം ഗോൾഡ് സ്റ്റെയിൻലസ് സ്റ്റീൽ ലെറ്റർ റിലീസ്, ഫ്രീസിയ ഹാൻഡ്മെയ്ഡ് സോപ്പ് എന്നിവയും പുറത്തിറക്കി.

എന്റെ കേരളം മെഗാ മേളയിലെ വ്യവസായ വാണിജ്യ വകുപ്പിന്റെ ബി ടു ബി മീറ്റ് ഏരിയയിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അജിത്ത് എസ്., മാനേജർ ശരത് പി. എസ്, വിവിധ സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.