- Trending Now:
വിദേശീയ കച്ചവടക്കാരുടെ അഭാവത്തില്‍ തേയില എസ്റ്റേറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ കഴിയാത്തതിനാല്‍ ഡാര്‍ജിലിംഗ് കുന്നുകളിലെ തേയിലത്തോട്ടങ്ങളില്‍ പകുതിയിലധികം വില്‍പ്പനയ്ക്കായി വച്ചിരിക്കുകയാണ്.ഇന്ത്യന്‍ തേയില വ്യവസായത്തിന്റെ മുത്ത് എന്ന് അറിയപ്പെട്ടിരുന്ന തേയിലത്തോട്ടങ്ങള്‍ യൂറോപ്പില്‍ നിന്നും ജപ്പാനില്‍ നിന്നും വരുന്ന ഉപഭോക്താക്കളില്‍ നിന്ന് പണം സമ്പാദിച്ചു. തേയിലത്തോട്ടക്കാരുടെ വരുമാനത്തില്‍ അവ വാങ്ങുന്നവര്‍ ഗണ്യമായ സംഭാവന നല്‍കിയിരുന്നു.
പ്രധാന നഗരങ്ങളില്‍ ഓഫീസ് സ്പേസിന് മെയ് മാസത്തില്‍ മൂന്നിരട്ടി വര്‍ധന... Read More
യൂറോപ്പില്‍ വാങ്ങലുകള്‍ നിയന്ത്രിച്ചിരിക്കുന്നു
സാമ്പത്തിക മാന്ദ്യത്തിന്റെ മേഘങ്ങളാല്‍ ചുറ്റപ്പെട്ട യൂറോപ്പ്, ഡാര്‍ജിലിംഗ് തേയിലയുടെ മുന്‍നിര കയറ്റുമതിക്കാരില്‍ ഒരാളായിട്ടും, വാങ്ങലുകള്‍ നിയന്ത്രിച്ചിരിക്കുന്നു. മറുവശത്ത്, ജപ്പാനാകട്ടെ, 2017 മുതല്‍ വാങ്ങല്‍ നിരക്ക് കുറച്ചിരിക്കുന്നു. വിതരണ പ്രശ്നങ്ങളെക്കുറിച്ചുള്ള അവരുടെ സംശയം ഇപ്പോഴും നിലനില്‍ക്കുന്നു.
ഡാര്‍ജിലിംഗില്‍ വ്യവസായം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്
ഡാര്‍ജിലിംഗ് തേയില വ്യവസായം ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്ലാന്ററും ഇന്ത്യ ടീ എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (ഐടിഇഎ) ചെയര്‍മാനുമായ അന്‍ഷുമാന്‍ കനോറിയ പറയുന്നത് ''ഡാര്‍ജിലിംഗ് വ്യവസായം സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏകദേശം 40-50% തോട്ടങ്ങളും വില്‍പ്പനയ്ക്കായി വച്ചിരിക്കുകയാണ്. ന്യായവില കിട്ടിയാല്‍ വില്‍ക്കും.വ്യവസായം നടത്തിക്കൊണ്ടുപോകാന്‍ അവര്‍ ബുദ്ധിമുട്ടുകയാണ്.ചെറുതും വലുതുമായ തോട്ടം തൊഴിലാളികള്‍ നല്ല വിലയ്ക്ക് അവ വില്‍ക്കാന്‍ ആലോചിക്കുന്നു. ഒറ്റ എസ്റ്റേറ്റുകളുള്ള ചെറുകിട തോട്ടക്കാര്‍ തങ്ങളുടെ തോട്ടങ്ങള്‍ വില്‍ക്കാന്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നു, അതേസമയം വലിയ ഗ്രൂപ്പുകള്‍ ഈ ആശയത്തോട് എതിര്‍ത്തുനില്‍ക്കുന്നതായി പ്രദേശത്തെ തോട്ടക്കാര്‍ പറയുന്നു.
വയല്‍ നികത്തി ഭൂമിയാക്കി മാറ്റുന്നതില്‍ സുപ്രധാന ഉത്തരവുമായി ഹൈക്കോടതി... Read More
പ്രാദേശിക റിയല്‍ എസ്റ്റേറ്റുകാര്‍ ഭൂമി വാങ്ങി കൂട്ടുന്നു
ഡാര്‍ജിലിംഗില്‍ ആകെ 87 എസ്റ്റേറ്റുകളുണ്ട്. പ്രാദേശിക റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ വാങ്ങുന്നവരുടെ മുന്‍ നിരയിലാണ്. ഈ സ്ഥലങ്ങള്‍ റിസോര്‍ട്ടുകളാക്കി മാറ്റാനും ഈ സ്ഥലങ്ങളില്‍ ടീ ടൂറിസം കിക്ക്സ്റ്റാര്‍ട്ട് ചെയ്യാനും ഇക്കൂട്ടര്‍ പദ്ധതിയിടുന്നു.ഡാറ്റ അനുസരിച്ച്, ഡാര്‍ജിലിംഗിലെ തേയില വ്യവസായം ഏകദേശം 10 വര്‍ഷം മുമ്പ് ഏകദേശം 11 ദശലക്ഷം കിലോഗ്രാം തേയില ഉത്പാദിപ്പിച്ചിരുന്നു. അടുത്തിടെ, 2021 ല്‍, വ്യവസായം ഗണ്യമായ ഇടിവ് രേഖപ്പെടുത്തി, ഉല്‍പ്പാദനം 6.7 ദശലക്ഷം കിലോഗ്രാമായി. ഇപ്പോള്‍ തളര്‍ച്ചയില്‍ നില്‍ക്കുന്ന ഈ വ്യവസായത്തില്‍ 55,000 സ്ഥിരം തൊഴിലാളികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.