Sections

എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി ഹാക്കത്തോൺ

Thursday, Apr 10, 2025
Reported By Admin
HackMIT-WPU 2025: Over 7,000 Students Participate in Innovation-Driven Hackathon at MIT World Peace

പൂനെ: പൂനെയിലെ എംഐടി വേൾഡ് പീസ് യൂണിവേഴ്സിറ്റി (എംഐടി-ഡബ്ല്യുപിയു) അക്കാദമിക് മേഖലയെയും വ്യവസായത്തെയും ബന്ധിപ്പിക്കുക വന്ന ലക്ഷ്യത്തോടെ ഹാക്ക്എംഐടിഡബ്ല്യുപിയു 2025 ഹാക്കത്തോൺ സംഘടിപ്പിച്ചു. ഹാക്കത്തോണിൽ 7,000-ത്തിലധികം പേർ പങ്കെടുത്തു.

ഐഡിയത്തോൺ, വർക്കത്തോൺ, ക്യാപ്ചർ ദി ഫ്ലാഗ്, ഫാർമത്തോൺ, ബയോ-തോൺ, ഹാക്ക്-എഐ-തോൺ, ഡാറ്റ ക്വസ്റ്റ് എന്നിവയുൾപ്പെടെ നിരവധി മത്സരങ്ങൾ ഉണ്ടായിരുന്നു, ഇത് വിദ്യാർത്ഥികൾക്ക് നിർമിത ബുദ്ധി, സൈബർ സുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയിലുള്ള അവരുടെ അറിവ് പ്രയോഗിക്കാൻ അവസരം നൽകി.

എംഐടിയുടെ സ്ഥാപക ട്രസ്റ്റിയും എംഐടി-ടിബിഐ ഡയറക്ടറുമായ പ്രൊഫ. പ്രകാശ് ബി. ജോഷി; എംഐടി-ഡബ്ല്യുപിയു വൈസ് ചാൻസലർ ഡോ. ആർ.എം. ചിറ്റ്നിസ്; എംഐടി-ഡബ്ല്യുപിയു പ്രോ-വൈസ് ചാൻസലറും ഹാക്ക്എംഐടി-ഡബ്ല്യുപിയു ചീഫ് കൺവീനറുമായ ഡോ. മിലിന്ദ് പാണ്ഡെ എന്നിവർ പരിപാടിയിലുടനീളം വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

അവസാന വർഷ പ്രോജക്ട് പ്രദർശനങ്ങൾക്കുള്ള ഒരു വേദിയും ഈ പരിപാടി നൽകി. വിദ്യാർത്ഥികൾ ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, സിവിൽ എഞ്ചിനീയറിംഗ്, അതിലേറെ മേഖലകളിൽ തങ്ങളുടെ ഗവേഷണം അവതരിപ്പിച്ചു. കൂടാതെ, മെന്റർഷിപ്പ്, ഇൻക്യുബേഷൻ അവസരങ്ങൾ, മികച്ച ആശയങ്ങൾക്കുള്ള ധനസഹായ സാധ്യത എന്നിവയും ഹാക്കത്തോൺ സാധ്യമാക്കി. തിരഞ്ഞെടുത്ത ടീമുകൾക്ക് അവരുടെ പ്രോട്ടോടൈപ്പുകൾ കൂടുതൽ വികസിപ്പിക്കുന്നതിന് 1 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.