Sections

ജീവിത വിജയവും പരാജയവും നിർണ്ണയിക്കുന്ന ശീലങ്ങൾ

Thursday, Nov 21, 2024
Reported By Soumya
Habits That Define Success and Failure: Tips to Achieve a Balanced Life

ജീവിതത്തിൽ വിജയം കൈവരിക്കുന്നവർക്ക് അത് വെറുതെ കിട്ടുന്ന ഒന്നല്ല, കഴിവുകളും കഠിനാധ്വാനവും സമയവും ഭാഗ്യവും എല്ലാം സമാസമം ചേർക്കുമ്പോൾ ലഭിക്കുന്നതാണ് വിജയം. ജീവിത വിജയം നേടുന്നവർക്ക് പൊതുവായി ചില നല്ല ശീലങ്ങളും കാണാം. ആ ശീലങ്ങളാണ് വിജയവഴികളിലേക്ക് അവരെ നയിക്കുന്നത്. അതേ പോലെ ജീവിതത്തിൽ പരാജയപ്പെട്ടു പോകുന്നവർക്കും കാണും ചില ശീലക്കേടുകൾ. വിജയത്തെ തടഞ്ഞ് നിർത്തുന്ന പ്രതിബന്ധമായി അവ പ്രവർത്തിക്കും.

വിജയിച്ചവരുടെ ശീലങ്ങൾ നോക്കാം

  • ദീർഘകാല ലക്ഷ്യങ്ങളെ കുറിച്ച് ചിന്തിക്കുക.
  • തെറ്റുകളിൽ നിന്ന് പഠിക്കുക.
  • പുരോഗതി വിലയിരുത്തുക.
  • വിനയമുണ്ടായിരിക്കുക.
  • ജീവിതത്തിന്റെ ബാലൻസ് നിലനിർത്തിക്കൊണ്ട് റിസ്കുകൾ എടുക്കുക.
  • ചിട്ടയുള്ളവരാകുക.
  • മാറ്റങ്ങളെ അംഗീകരിക്കുക.
  • പ്രശ്നങ്ങളെ നന്നായി കൈകാര്യം ചെയ്യുക.
  • ലക്ഷ്യങ്ങൾ എഴുതി സൂക്ഷിക്കുന്നവരാകും ഇവർ. തങ്ങളുടെ ദിവസം ഉത്പാദനക്ഷമമാക്കുന്നതിനായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എപ്പോഴും കൈയിലുണ്ടാകും.
  • വിജയം സ്വപ്നം കാണുന്നവർ തങ്ങളുടെ മാത്രമല്ല മറ്റുള്ളവരുടെയും വിജയം ആഗ്രഹിക്കുന്നവരാണ്.
  • മറ്റുള്ളവരോട് അസൂയയില്ലാത്തതു കൊണ്ടുതന്നെ മനസ്സ് തുറന്ന് അഭിനന്ദിക്കാനും സന്തോഷം പ്രസരിപ്പിക്കാനും ഇവർക്ക് സാധിക്കും.
  • പുതിയ ആശയങ്ങൾ കൊണ്ടു വരാനും അവ നടപ്പാക്കാനും അവർ ശ്രമിച്ചു കൊണ്ടിരിക്കും. അതേ സമയം എന്തെങ്കിലും പരാജയം നേരിട്ടാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും അവർക്ക് മടിയുണ്ടാകില്ല. എന്നിങ്ങനെ നീളുന്നു വിജയിക്കുന്നവരുടെ ശീലങ്ങൾ.

ഇതിന്റെയെല്ലാം നേർവിപരീതമാകും പരാജയപ്പെട്ട വ്യക്തികളുടെ ശീലങ്ങൾ.

  • സമയം പാഴാക്കി കളയുക.
  • ശ്രദ്ധ ഇല്ലാതിരിക്കുക.
  • മറ്റുള്ളവരെ കുറ്റപ്പെടുത്തുക.
  • ലക്ഷ്യങ്ങൾ ഇല്ലാതെ അലസമായി ജീവിക്കുക.
  • മാറ്റങ്ങളെ ഭയപ്പെടുക.
  • പക മനസ്സിൽ സൂക്ഷിക്കുക.
  • മറ്റുള്ളവരുടെ വീഴ്ച കാണാൻ ആഗ്രഹിക്കുക.
  • നെഗറ്റീവ് ചിന്താഗതി പുലർത്തുക.
  • തങ്ങൾക്ക് എല്ലാം അറിയാം എന്നു കരുതുക.
  • കേൾക്കുന്നതിലും കൂടുതൽ സംസാരിച്ചു കൊണ്ടിരിക്കുന്നവരാകും.
  • ഇവർ പൊതുവേ എടുത്ത് ചാട്ടക്കരാകും.
  • ചിന്തിച്ച് പ്രവർത്തിക്കുക എന്നത് ഇവർക്ക് അന്യമായിരിക്കും.
  • എല്ലാത്തിലും എളുപ്പവഴി കാണാൻ ശ്രമിക്കുന്നതും മറ്റുള്ളവരെ എപ്പോഴും വിമർശിച്ചു കൊണ്ടിരിക്കുന്നതും ഇവരുടെ സ്വഭാവസവിശേഷതയാണ്.
  • പഠനത്തോടും പുതിയ കാര്യങ്ങൾ അറിയുന്നതിനോടും വിമുഖതയുള്ളവരാണ് പരാജിതർ.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.