Sections

ഈ അഞ്ച് ശീലങ്ങൾ മാറ്റുന്നതിലൂടെ വലിയ വിജയങ്ങൾ കൈവരിക്കാം

Saturday, Aug 31, 2024
Reported By Soumya
5 Habit Changes for Major Success

ചില ആളുകൾക്ക് സാധാരണ വിജയങ്ങൾ മാത്രമേ ഉണ്ടാകാറുള്ളൂ. വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കാതെ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്ത് ജീവിക്കേണ്ടിവരുന്ന നിരവധി ആളുകൾ ഉണ്ട്. പക്ഷേ അവർക്ക് വലിയ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുണ്ടെങ്കിലും അവരെ മുന്നോട്ടു പോകുന്നതിൽ നിന്നും തടയുന്ന അഞ്ചു കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്. ഈ അഞ്ചു സ്വഭാവങ്ങളും നിങ്ങൾ മാറ്റുകയാണെങ്കിൽ നിങ്ങൾക്ക് വലിയ വിജയങ്ങളെയും പ്രതിസന്ധികളെയും നേരിടുവാൻ സാധിക്കും.

സ്വയം ഇകഴ്ത്തൽ

ഒരുപാട് ആളുകളുടെ പ്രശ്നമാണ് ഇത്. ഞാൻ കഴിവുള്ളവനല്ല, എനിക്ക് ഇതിന് സാധിക്കില്ല, ശ്രമിച്ചാൽ ഞാൻ പരാജയപ്പെടുകയെയുളളു, എനിക്ക് ഇതിനുള്ള വിദ്യാഭ്യാസവും പരിചയവുമില്ല, എന്നൊക്കെ കാരണങ്ങൾ പറയുന്ന നിരവധി പേരുണ്ട്. ഇത് കൂടുതലും ചെറുപ്പക്കാരിലാണ് കാണുന്നത്. ഇങ്ങനെ സ്വയം ഇകഴ്ത്തൽ നടത്തുന്ന ഒരാൾ വലിയ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കില്ല. അവരെ ആരെങ്കിലും അഭിനന്ദിച്ചാലും ഇത് എന്റെ കഴിവുകൊണ്ടല്ല എന്ന രീതിയിൽ മറുപടി പറയുകയും, അഭിനന്ദിക്കുന്നതിനെ ഉടനെ തടയുകയും ചെയ്യുന്ന സ്വഭാവക്കാരാണ്. ഇത് സെൽഫ് ലവ് കുറഞ്ഞ ആളുകളുടെ സ്വഭാവ രീതിയാണ്. ശരിയായ കാര്യങ്ങൾക്ക് അഭിനന്ദിക്കുന്നത് സ്വയം ഉൾക്കൊള്ളാൻ തയ്യാറാവണം. നാം നമ്മളെ ഉൾക്കൊള്ളാൻ തയ്യാറായില്ലെങ്കിൽ മറ്റാരും അതിന് തയ്യാറാവില്ല.

എപ്പോഴും സുരക്ഷിതമായിരിക്കുക

ചില ആളുകൾക്ക് എപ്പോഴും സുരക്ഷിതമായി ജോലി കണ്ടെത്തി അതിൽ തുടരാനാണ് ആഗ്രഹം. ഇങ്ങനെ സുരക്ഷിതമായി ഇരിക്കുന്നവർക്ക് വലിയ ആഗ്രഹങ്ങൾ ഉണ്ടാകും പക്ഷേ അതിനുവേണ്ടി കൺഫർട്ടബിൾ സോൺ ബ്രേക്ക് ചെയ്യാൻ അവർ തയ്യാറാവില്ല. എപ്പോഴും സുരക്ഷിതത്വം ആഗ്രഹിക്കുന്നത് കൊണ്ട് ഒരു ടാസ്ക് ഏറ്റെടുക്കാനുള്ള ധൈര്യം അവർക്കുണ്ടാകില്ല.

മത്സരങ്ങളെ നേരിടുവാനുള്ള കഴിവില്ലായ്മ

എല്ലാ മേഖലകളിലും ആൾക്കാരെ കൊണ്ട് നിറഞ്ഞു ഇനി ഒരിടത്തും തനിക്ക് സാധ്യതയില്ല എന്ന് കരുതുന്നവർ. അവർക്ക് മത്സരങ്ങളെ നേരിടുവാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടാണ് അവർ ഒതുങ്ങി കൂടുന്നത്. ഇങ്ങനെ അതിശയൊക്തിയുള്ള കാര്യങ്ങൾ പറഞ്ഞ് ഒതുങ്ങി കഴിഞ്ഞാൽ വലിയ അവസരങ്ങളെ നേരിടാൻ ഒരിക്കലും സാധിക്കില്ല.

രക്ഷകർത്താക്കളെ ആശ്രയിക്കുന്നവർ

രക്ഷകർത്താക്കൾ തെറ്റിദ്ധരിക്കും എന്ന് കരുതി വലിയ ലക്ഷ്യങ്ങൾ നേരിടാൻ തയ്യാറാവാത്തവർ. കഴിവുള്ള ബുദ്ധിയുള്ള മാതാപിതാക്കൾ എപ്പോഴും ആഗ്രഹിക്കുന്നത് തന്റെ മക്കൾ വിജയകരമായി മുന്നേറണം എന്നാണ്. ചില രക്ഷകർത്താക്കൾ ചിന്തിക്കുന്നത് എന്റെ മക്കൾക്ക് അപകടം ഒന്നും സംഭവിക്കാതെ എപ്പോഴും സുരക്ഷിതരായി ഇരിക്കണമെന്നാണ്. അവർ മക്കളെ കൊണ്ട് കുട്ടിക്കാലം തൊട്ട് തന്നെ വലിയ പ്രവർത്തികൾ ഒന്നും ചെയ്യിക്കാൻ തയ്യാറാകില്ല. അവർ എപ്പോഴും സുരക്ഷിതത്വം ഉണ്ടാകണമെന്ന് കരുതുന്നവരാണ്. ഇങ്ങനെയുള്ള മക്കൾ എപ്പോഴും മാതാപിതാക്കളെ ആശ്രയിക്കുന്നവരും സ്വയം ഒരു തീരുമാനം എടുക്കാൻ കഴിയാത്തവരും ആയിരിക്കും. മാതാപിതാക്കൾക്ക് വേണ്ടി നിങ്ങളുടെ വലിയ ലക്ഷ്യങ്ങൾ ഉപേക്ഷിക്കുന്നത് ശരിയല്ല.

കുടുംബ ഉത്തരവാദിത്വം

എനിക്കിപ്പോൾ കുടുംബമായി ഇനി വലിയ ടാസ്കുകൾ ഒന്നും എനിക്ക് ഏറ്റെടുക്കാൻ സാധിക്കില്ല, ഇനിയൊരു പരീക്ഷണത്തിന് ഞാനില്ല എന്ന് ചിന്തിക്കുന്ന കുറെ ആളുകൾ ഉണ്ട്. മികച്ച ആശയങ്ങളെയും കഴിവുകളെയും ഇങ്ങനെ സാധാരണ കാര്യങ്ങളുടെ പേരിൽ തളച്ചിടുന്നവർ ഉണ്ട്. പൂർണ്ണമായി നിങ്ങൾക്ക് എത്തിച്ചേരേണ്ടത് എത്തിച്ചേരണമെങ്കിൽ തെറ്റായ ഈ അഞ്ചു കാര്യങ്ങൾ സ്വഭാവരീതിയിൽ നിന്നും മാറ്റിവെച്ചുകൊണ്ട് പ്രവർത്തിക്കുന്ന ഒരാൾക്ക് മാത്രമേ വലിയ ലക്ഷ്യങ്ങളെ പിന്തുടരുവാൻ സാധിക്കുകയുള്ളൂ.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.