- Trending Now:
കൊച്ചി: ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യ ബൈക്ക് വീക്ക് 2023 (ഐബിഡബ്ല്യു) മായുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു. ഐബിഡബ്ല്യുവിൻറെ ചായ്-പക്കോഡ റൈഡ്സ് അവതരിപ്പിക്കുന്നവർ എന്ന നിലയിൽ രാജ്യത്തുടനീളമുള്ള ബൈക്ക് യാത്രക്കാരുടെയും അനുഭാവികളുടെയും എക്സ്പീരിയൻസ് വർധിപ്പിക്കുന്നതിനുള്ള ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സിൻറെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ സഹകരണം.
മോട്ടോർ സൈക്കിളുകൾക്കുള്ള ലൂബ്രിക്കൻറുകളുടെ മുൻനിര ദാതാവാണ് ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ്. ഇന്ത്യയിലെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഫെസ്റ്റിവൽ ആണ് ഐബിഡബ്ല്യു. ബൈക്ക് റൈഡർമാർക്ക് അവിസ്മരണീയമായ അനുഭവം നൽകാനാണ് ഈ സഹകരണത്തിലൂടെ ഇരുവരും ലക്ഷ്യമിടുന്നത്.
ബൈക്കിങ് പ്രേമികളെയും സാഹസികത ഇഷ്ടപ്പെടുന്നവരെയും ഒരുമിക്കുന്ന പരിപാടിയാണ് ഏഷ്യയിലെ പ്രധാന മോട്ടോർസൈക്കിൾ ഫെസ്റ്റിവലായ ഇന്ത്യ ബൈക്ക് വീക്ക്. പുതിയ ബൈക്ക് അവതരണം ഉൾപ്പെടെ ചടങ്ങിൽ നടക്കും. 2023 ഡിസംബർ 8, 9 തീയതികളിൽ ഗോവയിലാണ് ദ്വിദിന പരിപാടി. രാജ്യത്തുടനീളമുള്ള 20,000ത്തിലധികം ബൈക്ക് റൈഡർമാർ ഈ ജനപ്രിയ പരിപാടിയുടെ ഭാഗമാവും.
രാജ്യത്തെ ഏറ്റവും വലിയ മോട്ടോർസൈക്കിൾ ഉത്സവമായ ഇന്ത്യ ബൈക്ക് വീക്കുമായി സഹകരിക്കുന്നതിൽ ആവേശഭരിതരാണെന്ന് ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സ് ഇന്ത്യ ലിമിറ്റഡിൻറെ മാർക്കറ്റിങ് ഹെഡ് അമിത് ഗെജി പറഞ്ഞു. മോട്ടോർ സൈക്കിൾ ഉടമകൾക്ക് മൊത്തത്തിലുള്ള റൈഡിങ് അനുഭവം വർധിപ്പിക്കുന്നതിനുള്ള തങ്ങളുടെ ദൗത്യത്തിൽ ഈ ഇടപെടൽ നിർണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ഗോവയിൽ നടക്കുന്ന ഐബിഡബ്ല്യുവിൻറെ പത്താം വാർഷിക പതിപ്പിൽ ഗൾഫ് ഓയിൽ ലൂബ്രിക്കൻറ്സുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സെവൻറി ഇഎംജി സിഇഒയും സ്ഥാപകനുമായ മാർട്ടിൻ ഡാ കോസ്റ്റ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി രാജ്യത്തെ മോട്ടോർസൈക്കിൾ സംസ്കാരത്തിൻറെ വിസ്മയകരമായ വളർച്ചയിൽ ഇന്ത്യ ബൈക്ക് വീക്ക് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.