- Trending Now:
ഗുജറാത്തിലെ ഫോര്‍ഡ് മോട്ടോറിന്റെ നിര്‍മ്മാണ പ്ലാന്റ് 7.26 കോടി രൂപയ്ക്ക് (91.5 മില്യണ്‍ ഡോളര്‍) വാങ്ങാനുള്ള കരാറില്‍ ടാറ്റ മോട്ടോഴ്സ് ഞായറാഴ്ച ഒപ്പുവച്ചു. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളുടെ അനുബന്ധ സ്ഥാപനമായ ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡും ഫോര്‍ഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും (എഫ്ഐപിഎല്‍) ഒപ്പുവെച്ച യൂണിറ്റ് ട്രാന്‍സ്ഫര്‍ കരാര്‍ (യുടിഎ) ഗുജറാത്തിലെ സാനന്ദിലെ മാനുഫാക്ചറിംഗ് പ്ലാന്റിലെ ഭൂമി, ആസ്തികള്‍, യോഗ്യരായ എല്ലാ ജീവനക്കാര്‍ക്കും ബാധകമാണ്.
''ഞങ്ങളുടെ ഉല്‍പ്പാദന ശേഷി സാച്ചുറേഷനോട് അടുക്കുമ്പോള്‍, ഈ ഏറ്റെടുക്കല്‍ സമയോചിതവും എല്ലാ ഓഹരി ഉടമകള്‍ക്കും വിജയകരവുമാണ്,'' ടാറ്റ മോട്ടോഴ്സ് പ്രസ്താവനയില്‍ പറഞ്ഞു.
പവര്‍ട്രെയിന്‍ നിര്‍മ്മാണ പ്ലാന്റിന്റെ സ്ഥലവും കെട്ടിടങ്ങളും ടാറ്റ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയില്‍ നിന്ന് പരസ്പരം സമ്മതിച്ച വ്യവസ്ഥകളില്‍ പാട്ടത്തിനെടുത്ത് ഫോര്‍ഡ് ഇന്ത്യ അതിന്റെ പവര്‍ട്രെയിന്‍ നിര്‍മ്മാണ കേന്ദ്രം തുടര്‍ന്നും പ്രവര്‍ത്തിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.
സാനന്ദിലെ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡിന്റെ നിലവിലുള്ള നിര്‍മ്മാണ സൗകര്യത്തോട് ചേര്‍ന്നാണ് ഫോര്‍ഡിന്റെ നിര്‍മ്മാണ യൂണിറ്റ്, ഇത് സുഗമമായ പരിവര്‍ത്തനത്തിന് സഹായിക്കും. ടാറ്റ മോട്ടോഴ്സ് പറയുന്നതനുസരിച്ച്, സാനന്ദ് പ്ലാന്റിന്റെ ഏറ്റെടുക്കല്‍ പ്രതിവര്‍ഷം 300,000 യൂണിറ്റുകളുടെ നിര്‍മ്മാണ ശേഷി കമ്പനിക്ക് ഉണ്ടാക്കും. 420,000 യൂണിറ്റ് ആയി നിര്‍മ്മാണം വര്‍ദ്ധിക്കും.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഉല്‍പ്പാദനം നിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ യാത്രാ വാഹന വിപണിയുടെ 2 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു ഫോര്‍ഡിന്, ലാഭമുണ്ടാക്കാന്‍ രണ്ട് പതിറ്റാണ്ടിലേറെയായി കഷ്ടപ്പെടുകയായിരുന്നു കമ്പനി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.