Sections

ഇനി കൂടുതല്‍ നഗരങ്ങളിലേക്ക് എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു

Tuesday, Nov 29, 2022
Reported By MANU KILIMANOOR

ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങള്‍ ജിയോ ലഭ്യമാക്കുന്നുണ്ട്

എയര്‍ടെല്‍ 5ജി പ്ലസ് സേവനങ്ങള്‍ കൂടുതല്‍ നഗരങ്ങളില്‍ ലഭ്യമായി തുടങ്ങി. എയര്‍ടെല്‍, റിലയന്‍സ് ജിയോ തുടങ്ങിയ ടെലികോം കമ്പനികള്‍ 5ജി ലിസ്റ്റിലേക്ക് ദിവസേന പുതിയ നഗരങ്ങളെ ചേര്‍ക്കുന്നുണ്ട്. ചില വിമാനത്താവളങ്ങളില്‍ 5ജി സേവനങ്ങള്‍ ഇപ്പോള്‍ ആക്‌സസ് ചെയ്യാനാകും. നിലവില്‍ പല നഗരങ്ങളിലും എയര്‍ടെല്‍ 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്.നിലവില്‍ ഡല്‍ഹി, സിലിഗുരി, ബെംഗളൂരു, ഹൈദരാബാദ്, വാരണാസി, മുംബൈ, നാഗ്പൂര്‍, ചെന്നൈ എന്നിവയുള്‍പ്പെടെ 12 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാണ്. ഗുരുഗ്രാം, പാനിപ്പത്ത്, ഗുവാഹത്തി എന്നിവിടങ്ങളിലും നെറ്റ്വര്‍ക്ക് ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. പട്‌ന സാഹിബ് ഗുരുദ്വാര, പട്‌ന റെയില്‍വേ സ്റ്റേഷന്‍, ഡാക് ബംഗ്ലാവ്, മൗര്യ ലോക്, ബെയ്‌ലി റോഡ്, ബോറിംഗ് റോഡ്, സിറ്റി സെന്റര്‍ മാള്‍, പട്‌ലിപുത്ര ഇന്‍ഡസ്ട്രിയല്‍ ഏരിയ എന്നിവയുള്‍പ്പെടെ പട്‌നയിലെ നിരവധി പ്രദേശങ്ങളില്‍ ടെലികോം കമ്പനി ഇപ്പോള്‍ 5ജി ലഭ്യമാക്കി തുടങ്ങി.

ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം, പൂനെയിലെ ലോഹെഗാവ് വിമാനത്താവളം, വാരണാസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്,നാഗ്പൂരിലെ ബാബാസാഹെബ് അംബേദ്കര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, പട്‌ന എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലും ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ 5ജി സേവനം ലഭിക്കും.ഡല്‍ഹി എന്‍സിആര്‍, മുംബൈ, വാരണാസി, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, നാഥദ്വാര, പൂനെ, ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് റിലയന്‍സ് ജിയോ ഇതിനകം 5 ജി അവതരിപ്പിച്ചിരിക്കുന്നത്. ഗുജറാത്തിലെ 33 ജില്ലാ ആസ്ഥാനങ്ങളിലും 5ജി സേവനങ്ങള്‍ ജിയോ ലഭ്യമാക്കുന്നുണ്ട്.

നിലവിലെ 4ജിയേക്കാള്‍ 20-30 മടങ്ങ് വേഗത 5ജിക്ക് ഉണ്ട്. 5ജി വന്നതോടെ ഹൈ- ഡെഫനിഷന്‍ വീഡിയോ-സ്ട്രീമിംഗ്, ഗെയിമിംഗ്, മള്‍ട്ടിപ്പിള്‍ ചാറ്റിംഗ്, ഫോട്ടോകളുടെ ഇന്‍സ്റ്റന്റ് അപ്ലോഡിംഗ് എന്നിവയിലേക്ക് സൂപ്പര്‍ഫാസ്റ്റ് ആക്‌സസ് ലഭിച്ചുതുടങ്ങിയെന്ന് കമ്പനി പറഞ്ഞു. സിം മാറ്റമൊന്നും ആവശ്യമില്ല. നിലവിലുള്ള എയര്‍ടെല്‍ 4ജി സിമ്മില് തന്നെ 5ജി പ്രവര്‍ത്തനക്ഷമമാണ്.മറ്റ് നഗരങ്ങളിലും ഉടന്‍ 5ജി ആക്‌സസ് ലഭിക്കുമെന്ന് രണ്ട് ടെലികോം ഓപ്പറേറ്റര്‍മാരും അറിയിച്ചു. 100 ദശലക്ഷത്തിലധികം 5ജി റെഡി ഫോണ്‍ ഉപയോക്താക്കള്‍ ഉണ്ടായിരുന്നിട്ടും ആപ്പിള്‍ ഉള്‍പ്പെടെയുള്ള പല ഫോണുകളും 5ജി നെറ്റ്വര്‍ക്കിനെ സപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന ആരോപണം ഇപ്പോഴും ഉയരുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.